മഴയില്‍ നാദാപുരത്ത് ഒരുകോടിയിലധികം നഷ്ടം
നാദാപുരം: കനത്ത മഴയില്‍ നാദാപുരത്ത് കോടികളുടെ നഷ്ടം. ആറ് വീടുകള്‍ പൂര്‍ണമായും 92 വീടുകള്‍ ഭാഗികമായും തകര്‍ന്നു.
520 കുടുംബങ്ങളെ വിവിധ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. പ്രാഥമിക കണക്ക് പ്രകാരം ഒരു കോടി പതിമൂന്ന് ലക്ഷം രൂപയുടെ കൃഷി നാശമുണ്ടായതായി കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പ്രളയവും പേമരിയിലുമുണ്ടായ നാശ നഷ്ടം വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തിലാണ് നഷ്ടങ്ങളുടെ കണക്കവതരിപ്പിച്ചത്. തകര്‍ന്ന പാലങ്ങളുടെയും റോഡുകളുടെയും എസ്റ്റിമേറ്റ് തയ്യാറാക്കി ഭരണാനുമതിക്കായി സമര്‍പ്പിച്ചിട്ടുണ്ട്.
അപകടാവസ്ഥയിലായ പാലങ്ങളും റോഡുകളും ഉടന്‍ പുനര്‍നിര്‍മിക്കും വിലങ്ങാട് പന്നിയേരി കോളനിയില്‍ ക്യാംപില്‍ കഴിയുന്ന ആദിവാസി കുടുംബങ്ങളുടെ ആശങ്ക അകറ്റുന്നതിന് ജിയോളജിസ്റ്റ് സ്ഥലം സന്ദര്‍ശിക്കും. വരിക്കോളി തകര്‍ന്ന കനാല്‍ പുനര്‍ നിര്‍മിക്കുന്നതിന് 22.5 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.
ഇ.കെ വിജയന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ നാദാപുരം വി.എ.കെ പോക്കര്‍ ഹാജി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ മണ്ഡലത്തിലെ ജനപ്രതിനിധികളും വിവിധ വകുപ്പ് ഉദ്യോഗന്ഥരും പങ്കെടുത്തു.
മണ്ഡലത്തിലെ നാശനഷടങ്ങളുടെ പൂര്‍ണ റിപ്പോര്‍ട്ട് സെപ്റ്റംബര്‍ മൂന്നിന് മുന്‍പ് തയ്യാറാക്കി കലക്ട്രേറ്റില്‍ സമര്‍പ്പിക്കാന്‍ യോഗത്തില്‍ ധാരണയായി.
തൂണേരി ബ്ലോക്ക് പ്രസിണ്ടന്റ് സി.എച്ച് ബാലകൃഷ്ണന്‍, കുന്നുമ്മല്‍ ബ്ലോക്ക് പ്രസിണ്ടന്റ് സജിത്ത്, പഞ്ചായത്ത് പ്രസിഡന്റ്മാരായ അന്നമ്മ ജോര്‍ജ്, കെ.എം സതി, കെ.ടി.കെ അശ്വതി, എ.കെ നാരായണി, എം. സുമതി, ഒ.സി ജയന്‍, എം.കെ സഫീറ, വളപ്പില്‍ കുഞ്ഞഹമ്മദ്, തൊടുവയില്‍ മഹമൂദ് , കെ.ടി.കെ ഷൈനി, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ അഹമ്മദ് പുന്നക്കല്‍, പി.ജി ജോര്‍ജ്, പി.കെ ഷൈലജ സംസാരിച്ചു.
പി.ഡ.ബ്ല്യു.ഡി റോഡ്, പാലം എന്‍ജിനീയര്‍മാര്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍, അഡീഷണല്‍ തഹസില്‍ദാര്‍, വില്ലേജ് ഓഫിസര്‍മാര്‍ ട്രൈബല്‍ ഓഫിസര്‍, ഇറിഗേഷന്‍, മൈനര്‍, മേജര്‍, കുറ്റ്യാടി കനാല്‍ ,വാട്ടര്‍ അതോറിറ്റി, ഇലക്ട്രിക് സിറ്റി, കെ.എസ്.ടി.പി ചുരം റോഡ് ,എസ്.സി പ്രമോട്ടര്‍മാര്‍, കൃഷി ഓഫിസര്‍മാര്‍ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."