ജില്ലയില്‍ താമരശേരി താലൂക്ക് മാത്രം ദുരിതബാധിതം !
കോഴിക്കോട്: കാലവര്‍ഷം ജില്ലയില്‍ 500 കോടിയുടെ നാശനഷ്ടം വരുത്തിവച്ചെങ്കിലും പ്രളയ-ഉരുള്‍പൊട്ടല്‍ ബാധിതമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത് താമരശേരി പഞ്ചായത്തിലെ 20 വില്ലേജുകള്‍ മാത്രം.
ജില്ലയിലെ മുഴുവന്‍ താലൂക്കുകളിലെയും 90 ലേറെ വില്ലേജുകളില്‍ കാലവര്‍ഷം കനത്ത നാശം വിതച്ചിരിക്കെയാണ് 20 വില്ലേജുകളെ മാത്രം ദുരിതബാധിത വില്ലേജുകളായി സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. ഇതു കാലവര്‍ഷക്കെടുതിയില്‍ കനത്ത നാശനഷ്ടം വന്ന നിരവധി പേര്‍ക്ക് തിരിച്ചടിയാകും.
മഴക്കെടുതിയില്‍ നാശനഷ്ടം സംഭവിച്ചവര്‍ക്കുള്ള നഷ്ടപരിഹാരം ലഭിക്കുന്നതിനും മറ്റും ഏറെ നിര്‍ണായകമാണ് സര്‍ക്കാര്‍ പട്ടികയില്‍ വരിക എന്നത്.
കാലവര്‍ഷക്കെടുതി നേരിട്ട സംസ്ഥാനത്തെ വില്ലേജുകളെ ഉള്‍പ്പെടുത്തി കഴിഞ്ഞ ദിവസം പുറത്തിറക്കിയ വിജ്ഞാപനത്തിലാണു താമരശേരി താലൂക്കിനെ മാത്രം ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി താലൂക്കിലെ 10 വില്ലേജുകളും തളിപ്പറമ്പ് താലൂക്കിലെ ഒന്‍പത് വില്ലേജുകളും പയ്യന്നൂര്‍ താലൂക്കിലെ ചെറുപുഴ വില്ലേജും കണ്ണൂര്‍ താലൂക്കിലെ നാല് വില്ലേജുകളെയും പ്രളയബാധിത വില്ലേജുകളായി വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. വയനാട് ജില്ലയിലെ മുഴുവന്‍ വില്ലേജുകളും ദുരിതബാധിത വില്ലേജുകളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."