എസ്.എസ്.എല്‍.സി: വിജയശതമാനം ഉയരുമെന്ന പ്രതീക്ഷയില്‍ വയനാട്
കല്‍പ്പറ്റ: എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രഖ്യാപിക്കാനിരിക്കെ പ്രതീക്ഷയോടെ ജില്ല. വാല്യുവേഷന്‍ ക്യാംപുകള്‍ ഇതിനകം അവസാനിച്ചിട്ടുണ്ട്. വയനാട് ജില്ലയില്‍ കണിയാമ്പറ്റയിലാണ് വാലുവേഷന്‍ ക്യാംപ് നടന്നത്.
കഴിഞ്ഞ വര്‍ഷം എസ്.എസ്.എല്‍.സി പരീക്ഷ ഫലം പുറത്തുവന്നപ്പോള്‍ സംസ്ഥാനത്ത് ഏറ്റവും പിന്നിലായിരുന്നു വയനാടിന്റെ സ്ഥാനം. ഈ ദുഷ്‌പേര് ഒഴിവാക്കാനായി ഇത്തവണ വിവിധ പ്രവര്‍ത്തനങ്ങളാണ് വിദ്യാഭ്യാസ വകുപ്പും ജില്ലാ ഭരണകൂടവും നടപ്പാക്കിയത്. 25ലധികം പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ ഉള്ള സ്‌കൂളുകളില്‍ പ്രത്യേക ക്യാംപുകള്‍ സംഘടിപ്പിച്ചിരുന്നു. ഓരോ സ്‌കൂളുകളിലും അധികൃതരുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരുന്നു പ്രവര്‍ത്തനങ്ങള്‍. ഇത്തവണ കഴിഞ്ഞവര്‍ഷത്തേക്കാള്‍ മികച്ച വിജയശതമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. കഴിഞ്ഞവര്‍ഷം 93.87 ശതമാനമായിരുന്നു വയനാടിന്റെ നില. 12,108 പേര്‍ പരീക്ഷ എഴുതിയതില്‍ 742 പേരാണ് അന്ന് തോറ്റത്. 12,149 പേരാണ് വയനാട് ജില്ലയില്‍ ഇത്തവണ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."