രോഗികളും കൂട്ടിരിപ്പുകാരും ശുചിമുറി സൗകര്യമില്ലാതെ ബുദ്ധിമുട്ടുന്നു
ആര്‍പ്പൂക്കര : കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഹൃദ്‌രോഗവിഭാഗത്തില്‍ കഴിയുന്ന രോഗികളും കൂട്ടുകാരും ശുചിമുറി സൗകര്യത്തിന്റെ അപര്യാപ്തത മൂലം ബുദ്ധിമുട്ടുന്നു.
മൂന്നു തീവ്രപരിചരണ വിഭാഗത്തിലും രണ്ടു വാര്‍ഡുകളിലുമായി നൂറിലധികം രോഗികളാണ് ഒരേ സമയം ചികിത്സയില്‍ കഴിയുന്നത്. കാര്‍ഡിയോളജി വാര്‍ഡുകളിലും, തീവ്രപരിചരണ വിഭാഗങ്ങളിലും രോഗികളുടെ കൂട്ടിരിപ്പ് കാര്‍ക്ക് നിയന്ത്രണമുള്ളതിനാല്‍ സന്ദര്‍ശനം അനുവദിക്കാറില്ല.ഇത് മൂലം രോഗിയോടൊപ്പം ഉള്ളവര്‍ കാര്‍ഡിയോളജി മന്ദിരത്തിന്റെ കവാടത്തിലുള്ള വിശ്രമകേന്ദ്രത്തില്‍ രാത്രിയും പകലും കസേരകളില്‍ കഴിഞ്ഞു കൂടേണ്ടി വരുന്നു. രോഗിക്ക് മരുന്നോ ഭക്ഷണമോ ആവശ്യമുണ്ടെങ്കില്‍ ഡ്യൂട്ടിയിലുള്ള നേഴ്‌സ് മൈക്കിലൂടെ രോഗിയുടെ ബന്ധുവിനെ വിളിപ്പിച്ച് വാങ്ങി കൊടുക്കും.
എന്നാല്‍ രാവിലെ രോഗിയുടെ കൂടെയുള്ളവര്‍ക്ക് മലമൂത്ര വിസര്‍ജ്ജനത്തിന് സ്ഥലം കണ്ടെത്താന്‍ കഴിയാതെ ബുദ്ധിമുട്ടുകയാണ്. ആഗസ്റ്റ് ഒന്നുവരെ പഴയ അത്യാഹിത വിഭാഗത്തിലെ നീരീക്ഷണമുറിയോട് ചേര്‍ന്നുള്ള കക്കൂസ് ആണ് കാര്‍ഡിയോളജി വിഭാഗത്തില്‍ കഴിയുന്ന രോഗികളുടെ കൂട്ടിരിപ്പ് കാര്‍ ഉപയോഗിച്ചിരുന്നത്.
എന്നാല്‍ അത്യാഹിത വിഭാഗം പുതിയ കെട്ടിടത്തിലേയ്ക്ക് മാറ്റിയതോടെ കക്കൂസും മൂത്രപ്പുരം പൂട്ടിയിരിക്കുകയാണ്. അതിനാല്‍ കാര്‍ഡിയോളജി വിഭാഗത്തിലെ രോഗികളുടെ കൂട്ടിരിപ്പ് കാര്‍ക്ക് പ്രാഥമിക കൃത്യനിര്‍വഹണത്തിന് സാഹചര്യം ഒരുക്കണമെന്നാണാവശ്യം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."