ഇന്ദിരാ ഗാന്ധിയുടെ വധം ഖാലിസ്ഥാന്‍ നേതാവ് പ്രവചിച്ചിരുന്നു!
ലണ്ടന്‍: പഞ്ചാബിലെ വിഘടനവാദ സംഘടനയായ ഖലിസ്ഥാന്‍ നേതാവ് മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ വധം പ്രവചിച്ചിരുന്നതായി റിപ്പോര്‍ട്ട് പുറത്തു വന്നു.
ബ്രിട്ടന് ആസ്ഥാനമാക്കി പ്രവര്‍ത്തിച്ചിരുന്ന ഖലിസ്ഥാന്‍ നേതാവ് ജഗ്ജിത് സിങ് ചൗഹാനാണ് പ്രവചനം നടത്തിയതെന്നാണ് ബ്രട്ടീഷ് സര്‍ക്കാരിന്റെ രേഖകള്‍ വ്യക്തമാക്കുന്നത്.
1984 ലെ സിഖ് കലാപങ്ങളെ തുടര്‍ന്നാണ് ഇന്ദിരാ ഗാന്ധി കൊല്ലപ്പെടുന്നത്.
സിഖ് റിപ്പബ്ലിക്ക് ഓഫ് ഖാലിസ്ഥാന്റെ സ്വയം പ്രഖ്യാപിത പ്രസിഡണ്ടായാണ് രേഖകള്‍ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്.
അന്ന് ബ്രട്ടീഷ് പ്രധാനമന്ത്രിയായ മാര്‍ഗരറ്റ് താച്ചറിന്റെ സര്‍ക്കാര്‍ ചൗഹാനെ സംശയിച്ചതായും നടപടികള്‍ എടുക്കാന്‍ നിര്ദേശച്ചതായും രേഖകള്‍ പറയുന്നു.
ചൗഹാന്റെ പ്രസ്താവനകളെകുറിച്ച് ഇന്ത്യന്‍ സര്‍ക്കാര്‍ പരാതിപ്പെട്ടിരുന്നുവെന്നും രേഖ സൂചിപ്പിക്കുന്നു.
യുകെയില്‍ ചൗഹാന് വസിക്കുന്നത് ഇന്ത്യ - ബ്രിട്ടന് ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്നും ബ്രിട്ടനില്‍ താമസിക്കുന്ന സിഖുകാര്‍ ഇന്ത്യക്കെതിരായ വിഘടനവാദത്തിന് ശ്രമിക്കുന്നുണ്ടെന്നും രേഖ മുന്നറയിപ്പു നല്‍കുന്നുണ്ട്.
ഇന്നലെയാണ് ബ്രട്ടീഷ് സര്‍ക്കാര്‍ രേഖ പുറത്തു വിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."