HOME
DETAILS
MAL
വിദ്വേഷ പ്രസംഗം: തീവ്ര വലതുപക്ഷ നേതാക്കള്‍ക്ക് ഫേസ്ബുക്ക് വിലക്ക്
backup
May 03 2019 | 18:05 PM
വാഷിങ്ടണ്‍: നാഷനല്‍ ഇസ്ലാം നേതാവ് ലൂയിസ് ഫറാഖാന്, തീവ്ര വലതുപക്ഷ സൈദ്ധാന്തികന്‍ അലക്സ് ജോണ്‍സ് തുടങ്ങിയവരെ വിദ്വേഷ, അക്രമ ചട്ടങ്ങളെ ലംഘിച്ചതിന് ഫേസ്ബുക്ക് വിലക്കി.
തീവ്ര വലതുപക്ഷ നേതാക്കളായ പോള്‍ നെഹ്ലാന്, മിലോ യന്നോപോലസ്, പോള്‍ ജോസഫ് വാട്സന്, ലോറ ലൂമര്‍ എന്നിവരെയും നവമാധ്യമമായ ഫേസ്ബുക്ക് ഉപയോഗിച്ച് സമൂഹത്തില്‍ വിദ്വേഷം പ്രചരിപ്പിക്കാന്‍ ശ്രമിച്ചതിന് കമ്പനി വിലക്കി. ഇവരുടെ ഫാന്‍ പേജിനും ഇന്‍സ്റ്റഗ്രാമിനും വിലക്ക് ബാധകമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."