പ്ലസ് വണ്‍ ഏകജാലകം: മെയ് 10 മുതല്‍ അപേക്ഷിക്കാം; അവസാന തീയതി മെയ് 23
തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷകള്‍ മെയ് 10 മുതല്‍ ഓണ്‍ലൈനായി സ്വീകരിക്കും. എസ്.എസ്.എല്‍.സി ഫലം മെയ് ഏഴിനോ എട്ടിനോ പ്രസിദ്ധീകരിക്കും.
പിന്നാലെ അപേക്ഷ സ്വീകരിക്കാനാണ് ഹയര്‍സെക്കന്‍ഡറി വകുപ്പിന്റെ തീരുമാനം. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി മെയ് 23 ആണ്. ട്രയല്‍ അലോട്ട്‌മെന്റ് മെയ് 28നും ആദ്യ അലോട്ട്‌മെന്റ് ജൂണ്‍ നാലിന് നടക്കും. മുഖ്യ അലോട്ട്‌മെന്റുകള്‍ ജൂണ്‍ 11ന് പൂര്‍ത്തിയാകും. ജൂണ്‍ 13ന് ക്ലാസുകള്‍ ആരംഭിക്കും.
മുന്‍വര്‍ഷങ്ങളിലെപ്പോലെ രണ്ടുഘട്ടമായി മുഖ്യ അലോട്ട്‌മെന്റ് നടത്തും. മുഖ്യ അലോട്ട്‌മെന്റില്‍ പ്രവേശനം ലഭിച്ചവര്‍ക്ക് സ്‌കൂളും വിഷയവും മാറാനുള്ള അവസരം നല്‍കിയശേഷം സപ്ലിമെന്ററി അലോട്ട്‌മെന്റുകള്‍ തുടങ്ങും. പ്രവേശനടപടികള്‍ ജൂലൈ രണ്ടിന് അവസാനിപ്പിക്കും. ഭിന്നശേഷിക്കാര്‍ക്കും കായികതാരങ്ങള്‍ക്കും പ്രത്യേകം അലോട്ട്‌മെന്റ് ഉണ്ടാകും.
കേന്ദ്ര സിലബസുകളിലെ പത്താം ക്ലാസ് ഫലം മുന്‍കൂട്ടി പ്രസിദ്ധപ്പെടുത്തുമെന്നാണ് സൂചന. ഇതുണ്ടായാല്‍ പ്രവേശനം നിശ്ചിതസമയത്ത് പൂര്‍ത്തിയാകും.
മുന്‍വര്‍ഷങ്ങളില്‍ സി.ബി.എസ്.ഇ ഫലം ഏറെ വൈകിയിരുന്നു. ഇത് പ്ലസ് വണ്‍ പ്രവേശനത്തെയും ബാധിച്ചു. സര്‍ക്കാര്‍ സ്‌കൂളുകളിലെ എല്ലാ സീറ്റുകളിലും എയ്ഡഡ് സ്‌കൂളുകളിലെ നിശ്ചിതശതമാനം സീറ്റുകളിലുമാണ് ഏകജാലകംവഴി പ്രവേശനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."