ഐ.പി.എല്‍ പൂരത്തിനൊരുങ്ങി ടീമുകള്‍
ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ കരുത്തന്‍മാരുടെ നിരയുമായിട്ടാണ് ഇത്തവണ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഐ.പി.എല്ലിനെത്തിയിട്ടുള്ളത്. ബൗളിങ്ങിലും ബാറ്റിങ്ങിലും ഫീല്‍ഡിങ്ങിലും തുല്യത പുലര്‍ത്തുന്ന ടീമെണ്ടന്നതാണ് കൊല്‍ക്കത്തയെ ശക്തരാക്കുന്നത്.
ഏറ്റവും മികച്ച ഓള്‍റൗണ്ട് കരുത്തുള്ള ടീമുകളിലൊന്നാണ് കെ.കെ.ആര്‍. രണ്ടുതവണ ചാംപ്യന്മാരായ കെ.കെ.ആര്‍ മൂന്നാം കിരീടം നേടാനുള്ള ശക്തമായി ഒരുക്കത്തിലാണ്. നായകനെന്ന നിലയില്‍ കാര്‍ത്തികിനും ഇത്തവണ പ്രധാനപ്പെട്ടതാണ്. പ്ലേ ഓഫിലെങ്കിലും എത്താനായില്ലെങ്കില്‍ നായകസ്ഥാനം തെറിക്കാനുള്ള സാധ്യത കൂടുതലാണ്. കെ.കെ.ആറിന്റെ ഇത്തവണത്തെ കരുത്തും ദൗര്‍ബല്യവും വിലയിരുത്താം. ബാറ്റിങ് നിര ശക്തമെന്നത് പ്രധാന നേട്ടം. മികച്ച ബാറ്റ്‌സ്മാന്‍മാര്‍ ഇത്തവണ കെ.കെ.ആറിനൊപ്പമുണ്ട്.
ഓപ്പണിങ്ങില്‍ സുനില്‍ നരെയ്‌നൊപ്പം യുവതാരം ശുബ്മാന്‍ ഗില്‍ എത്താനാണ് സാധ്യത. ഇംഗ്ലണ്ട് കാരന്‍ ടോം ബാന്റനും ഓപ്പണിങ്ങില്‍ കെ.കെ.ആറിന് പരീക്ഷിക്കാന്‍ പറ്റുന്ന താരമാണ്. ദിനേഷ് കാര്‍ത്തിക്,നിധീഷ് റാണ,രാഹുല്‍ ത്രിപതി,സിദ്ധേഷ് ലാദ്,നിഖില്‍ നായിക്,ആന്‍ഡ്രേ റസല്‍,ഇയാന്‍ മോര്‍ഗന്‍,ശിവം ദുബെ എന്നിവരെല്ലാം ബാറ്റുകൊണ്ട് ടീമിന് കരുത്ത് പകരാന്‍ കെല്‍പ്പുള്ളവരാണ്.
ഇംഗ്ലണ്ട് നായകനായ മോര്‍ഗന്‍ ടീമിലുള്ളത് കാര്‍ത്തികിന്റെ നായകനെന്ന നിലയിലെ സമ്മര്‍ദ്ദവും കുറയ്ക്കും. വെടിക്കെട്ട് ഓപ്പണര്‍ ക്രിസ് ലിന്നിനെ അവസാന സീസണോടെ കെ.കെ.ആര്‍ ഒഴിവാക്കിയിരുന്നു. പേസ് ബൗളര്‍മാരെക്കൊണ്ടും ടീം സമ്പന്നമാണ്. ഇത്തവണ 15.5 കോടി കൊടുത്ത് ടീമിലെത്തിച്ച പാറ്റ് കമ്മിന്‍സിന്റെ സാന്നിധ്യമാണ് കെ.കെ.ആറിന്റെ പേസ് നിരയുടെ പ്രധാന കരുത്ത്. ഒപ്പം കിവീസ് പേസര്‍ ലോക്കി ഫെര്‍ഗൂസനും ചേരുമ്പോള്‍ കെ.കെ.ആറിന്റെ വിദേശ പേസ് ബൗളിങ് നിര ശക്തമാണ്.
ഒപ്പം ഇന്ത്യന്‍ താരങ്ങളായ പ്രസിദ്ധ് കൃഷ്ണ,മലയാളി താരം സന്ദീപ് വാര്യര്‍,കമലേഷ് നാഗര്‍കോട്ടി,ശിവം മാവി എന്നിവരും കൂടി ചേരുമ്പോള്‍ എതിരാളികള്‍ കരുതിയിരിക്കണം. ആന്‍ഡ്രേ റസലിന്റെ മീഡിയം പേസും ടീമിന്റെ ബൗളിങ്ങില്‍ നിര്‍ണായകമാണ്.
യു.എ.ഇയിലെ പിച്ച് സ്പിന്നിന് അനുകൂലമാണ്. അതിനാല്‍ കുല്‍ദീപ് യാദവ്,സുനില്‍ നരെയ്ന്‍ എന്നിവരുടെ പ്രകടനം നിര്‍ണായകമാണ്. 2014ല്‍ യു.എ.ഇയില്‍ ഐ.പി.എല്‍ നടന്നപ്പോള്‍ നരെയ്ന്‍ മിന്നും പ്രകടനമാണ് പുറത്തെടുത്തത്. വരുണ്‍ ചക്രവര്‍ത്തി, എം സിദ്ധാര്‍ത്ഥ് എന്നിവരും ഒപ്പമുണ്ട്. ഓള്‍റൗണ്ടര്‍മാര്‍ ശക്തി സുനില്‍ നരെയ്ന്‍, ആന്‍ഡ്രേ റസല്‍ എന്നിവര്‍ മത്സരഫലത്തെ ഒറ്റയ്ക്ക് മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള ഓള്‍റൗണ്ടര്‍മാരാണ്. നിധീഷ് റാണയുടെ പാര്‍ട് ടൈം സ്പിന്നും ബാറ്റിങും ടീമിന് മുതല്‍ക്കൂട്ടാണ്.
റിങ്കു സിങ്,ക്രിസ് ഗ്രീന്‍ തുടങ്ങിയവരും ടീമിലുണ്ട്. മധ്യനിരയിലെ റസലിന്റെ സാന്നിധ്യമാണ് കെ.കെ.ആറിനെ എതിരാളികളുടെ പേടി സ്വപ്നമാക്കി മാറ്റുന്നത്. വെടിക്കെട്ട് ബാറ്റിങ്ങിന് കെല്‍പ്പുള്ള മീഡിയം പേസര്‍ ശിവം ദുബെ കൂടി ചേരുമ്പോള്‍ ടീം ഏത് സ്‌കോറിനെയും മറികടക്കാന്‍ കെല്‍പ്പുള്ളവരായി മാറും. അനുഭവസമ്പന്നരായ ഇന്ത്യന്‍ പേസര്‍മാരുടെ അഭാവം ടീമിലുണ്ടെന്നതാണ് പ്രധാന ദൗര്‍ബല്യം. പ്രസിദ്ധ് കൃഷ്ണയെ മാറ്റിനിര്‍ത്തിയാല്‍ ടീമിന്റ മറ്റ് ഇന്ത്യന്‍ പേസ് നിരയ്ക്ക് അനുഭവസമ്പത്ത് കുറവുണ്ട്. സന്ദീപ് വാര്യരും കമലേഷ് നാഗര്‍കോട്ടി,ശിവം മാവി എന്നിവര്‍ ടി20 ഫോര്‍മാറ്റില്‍ അത്ര പരിചയസമ്പന്നരല്ല.
കൊല്‍ക്കത്ത ടീം
ദിനേഷ് കാര്‍ത്തിക് (ക്യാപ്റ്റന്‍), ഇയാന്‍ മോര്‍ഗന്‍, ശുബ്മാന്‍ ഗില്‍, നിധീഷ് റാണ, സിദ്ധേഷ് ലാദ്, ടോം ബാന്റന്‍, രാഹുല്‍ ത്രിപതി, സുനില്‍ നരെയ്ന്‍, നിഖില്‍ നായ്ക്, ആന്‍്രേഡ റസല്‍, റിന്‍കു സിങ്, ശിവം മാവി, സന്ദീപ് വാര്യര്‍, കുല്‍ദീപ് യാദവ്, പാറ്റ് കമ്മിന്‍സ്, എം സിദ്ധാര്‍ത്ഥ്, ലോക്കി ഫെര്‍ഗൂസന്‍, പ്രസിദ്ധ് കൃഷ്ണ, കമലേഷ് നാഗര്‍കോട്ടി, വരുണ്‍ ചക്രവര്‍ത്തി, ക്രിസ് ഗ്രീന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."