ജര്‍മനിയില്‍ എണ്ണ സംസ്‌കരണശാലയില്‍ സ്‌ഫോടനം; 2000ത്തോളം പേരെ ഒഴിപ്പിച്ചു
ബെര്‍ലിന്‍: ജര്‍മനിയില്‍ എണ്ണ സംസ്‌കരണശാലയിലുണ്ടായ ശക്തമായ സ്‌ഫോടനത്തില്‍ എട്ടുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. സമീപത്തു താമസിക്കുന്ന 1800 പേരെ അപകടഭീഷണിയെ തുടര്‍ന്ന് ഒഴിപ്പിച്ചു.
മ്യൂണിച്ചില്‍നിന്ന് 80 കി.മീറ്റര്‍ അകലെയുള്ള ഇംഗോള്‍സ്റ്റഡില്‍ കഴിഞ്ഞ ദിവസം വെളുപ്പിന് 5.30നായിരുന്നു സംഭവം. സംസ്‌കരണ പ്ലാന്റിലുണ്ടായ സ്‌ഫോടനത്തിനു പിറകെ നൂറുകണക്കിനു അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. ഇതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഉടന്‍തന്നെ പ്ലാന്റിന്റെ 20 കി.മീറ്റര്‍ ചുറ്റളവില്‍ താമസക്കുന്നവരെ മുഴുവന്‍ ഒഴിപ്പിക്കുകയായിരുന്നു.
സ്വകാര്യ കമ്പനിയായ ബയേണ്‍ ഓയില്‍ ഗ്രൂപ്പിന്റേതാണ് എണ്ണ സംസ്‌കരണശാല. 800 ജീവനക്കാരാണ് കമ്പനിക്കു കീഴില്‍ രണ്ടു കേന്ദ്രങ്ങളിലായി ജോലി ചെയ്യുന്നത്. കി.മീറ്റര്‍ ദൂരത്തില്‍ പ്രകമ്പനം സൃഷ്ടിച്ച സ്‌ഫോടനത്തിനു കാരണം വ്യക്തമായിട്ടില്ല. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."