HOME
DETAILS

കൊച്ചി വാട്ടര്‍ മെട്രോ; പദ്ധതി ചെലവ് 747 കോടി

  
backup
July 22 2016 | 18:07 PM

%e0%b4%95%e0%b5%8a%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf-%e0%b4%b5%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%86%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%87%e0%b4%be-3

കൊച്ചി: കൊച്ചി വാട്ടര്‍ മെട്രോയുടെ വായ്പ കരാറില്‍ ഒപ്പുവച്ചു. കൊച്ചിയിലെ കെ.എം.ആര്‍.എല്‍ ആസ്ഥാനത്ത് ജര്‍മന്‍ വികസന ബാങ്കും (കെ.എഫ്.ഡബ്ല്യു) കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡും (കെ.എം.ആര്‍.എല്‍) തമ്മിലാണ് കരാര്‍ ഒപ്പുവച്ചത്.  കൊച്ചി മെട്രോക്ക് വേണ്ടി ഫിനാന്‍സ് ഡയറക്ടര്‍ എബ്രഹാം ഉമ്മനും ജര്‍മന്‍ ബാങ്കിനുവേണ്ടി അര്‍ബന്‍ ഡെവലപ്പ്‌മെന്റ് ആന്റ് മൊബിലിറ്റി വിഭാഗം മേധാവി ഫെലിക്‌സ് ക്ലൗഡയുമാണ് ജര്‍മന്‍ അംബാസഡര്‍ മാര്‍ട്ടിന്‍ നെയുടെ സാന്നിധ്യത്തില്‍ കരാറില്‍ ഒപ്പിട്ടത്.

പദ്ധതി നടത്തിപ്പിനുള്ള ജനറല്‍ കണ്‍സള്‍ട്ടന്റിന്റെ നിയമനം നാല് മാസത്തിനകം പൂര്‍ത്തിയാക്കുമെന്നും  പദ്ധതിക്ക് രണ്ടുവര്‍ഷത്തിനകം തുടക്കം കുറിക്കുമെന്നും കെ.എം.ആര്‍.എല്‍ മാനേജിങ് ഡയറക്ടര്‍ ഏലിയാസ് ജോര്‍ജ് പറഞ്ഞു. പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇന്ന്  തുടങ്ങും.  

വൈകിട്ട് അഞ്ചിന് കടമക്കുടി ഗ്രാമപഞ്ചായത്തിലെ കോതാട് സേക്രഡ് ഹാര്‍ട്ട് ചര്‍ച്ച് ഗ്രൗണ്ടില്‍ നടക്കുന്ന ചടങ്ങില്‍  മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം  നിര്‍വഹിക്കുമെന്നും അദ്ദേഹം അറിയിച്ചു.  ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ അധ്യക്ഷത വഹിക്കും.

വാട്ടര്‍ മെട്രോ വരുന്നതോടുകൂടി ആധുനിക സൗകര്യമുള്ള ബോട്ടുകള്‍ സര്‍വിസിനെത്തും. ഇതുകൂടാതെ ബോട്ടുജെട്ടികളുടെ നവീകരണം, അനുബന്ധ റോഡുകളുടെ വികസനം തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് വാട്ടര്‍ മെട്രോയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍. 747 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് 597 കോടി രൂപയാണ് വായ്പയായി ജര്‍മന്‍ ബാങ്ക് നല്‍കുന്നത്. 1.5 ശതമാനമാണ് പലിശനിരക്ക്. 15 വര്‍ഷമാണ് തിരിച്ചടവ് കാലാവധി.  മേയര്‍ സൗമിനി ജെയിന്‍, ജര്‍മന്‍ എംബസി എക്കണോമിക് അഫയേഴ്‌സ് കോണ്‍സല്‍ അനെറ്റ് ബേസ്ലര്‍, ജര്‍മന്‍ എംബസി കേരള കോണ്‍സല്‍ സയ്യിദ് ഇബ്രാഹിം, കെ.എഫ്.ഡബ്ല്യു സീനിയര്‍ സെക്ടര്‍ സ്‌പെഷലിസ്റ്റ് ഉഷ റാവു, ഡോ.ഗബ്രിയേല നെ തുടങ്ങിയവര്‍   ചടങ്ങില്‍ പങ്കെടുത്തു.

കടമക്കുടിക്കുപുറമേ എളങ്കുന്നപ്പുഴ, മുളവുകാട്, ചേരാനല്ലൂര്‍, വരാപ്പുഴ, കുമ്പളം പഞ്ചായത്തുകള്‍ക്കും മരട്, തൃപ്പൂണിത്തുറ, തൃക്കാക്കര, ഏലൂര്‍ നഗരസഭകള്‍ക്കും കൊച്ചി കോര്‍പ്പറേഷനും വാട്ടര്‍ മെട്രോയുടെ പ്രയോജനം ലഭിക്കും. പദ്ധതിയുടെ ജനറല്‍ കണ്‍സള്‍ട്ടന്‍സിക്കായി  താല്‍പര്യം പ്രകടിപ്പിച്ച് 15 കമ്പനികള്‍ രംഗത്തെത്തിയിട്ടുണ്ട്. ഇതില്‍ അഞ്ച് ജര്‍മന്‍ കമ്പനികളുമുണ്ട്.

കണ്‍സള്‍ട്ടന്റ് നിയമനം പൂര്‍ത്തിയായശേഷമാണ് പദ്ധതി രൂപരേഖ ഉള്‍പ്പെടെയുള്ളവ അന്തിമമാക്കുക. സാങ്കേതികവിദ്യ, ഡിസൈന്‍ എന്നിവയിലുള്ള തീരുമാനങ്ങളും കണ്‍സള്‍ട്ടന്റിന്റെ പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് എടുക്കുക. ഇവയെല്ലാം പൂര്‍ത്തിയാക്കി അടുത്തവര്‍ഷം അവസാനത്തോടെ ബോട്ടുകള്‍ക്കുള്ള ടെണ്ടര്‍ വിളിക്കും. സര്‍വിസ് നടത്തുന്നതിനാവശ്യമായ ബോട്ടുകള്‍ 2018 പകുതിയോടെ വാങ്ങും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയില്‍ വാടക കരാര്‍ തയ്യാറാക്കുന്നതിനുള്ള ഫീസ് കെട്ടിട ഉടമ വഹിക്കണം; അറിയിപ്പുമായി ഈജാര്‍ പ്ലാറ്റഫോം

Saudi-arabia
  •  22 days ago
No Image

ഇന്ത്യയിലെ ആദ്യ നൈറ്റ് സഫാരി ഉത്തര്‍പ്രദേശ് സമ്മാനിക്കും; മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

National
  •  22 days ago
No Image

റസിഡന്‍സി നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നവരെ ആദരിക്കാന്‍ ഗ്ലോബല്‍ വില്ലേജില്‍ പ്രത്യേക പ്ലാറ്റ്‌ഫോം ഒരുക്കി ദുബൈ 

uae
  •  22 days ago
No Image

ക്രിക്കറ്റ് മത്സരത്തിനിടെ സ്‌ട്രൈറ്റ് ഡ്രൈവ് നേരിട്ട് മുഖത്തടിച്ച് അംപയര്‍ക്ക് പരിക്ക്

Cricket
  •  22 days ago
No Image

യാത്രക്കാരുടെ ആവശ്യം; ഇൻ്റർസിറ്റി ബസ് സർവീസ് വികസിപ്പിക്കാൻ നിർദേശിച്ച് ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി 

latest
  •  22 days ago
No Image

മൂന്ന് ലക്ഷം രൂപയുടെ എംഡിഎംഎയുമായി വാഹന പരിശോധനക്കിടെ യുവാക്കൾ പിടിയിൽ

Kerala
  •  22 days ago
No Image

ഇലക്ട്രിക് കാറുകളുടെ വില്‍പ്പനയിൽ വൻ ഇടിവ്; 4000 ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങി ഫോര്‍ഡ്

International
  •  22 days ago
No Image

കുവൈത്ത് ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് 21 ന്

Kuwait
  •  22 days ago
No Image

കെഎസ്ആ‌ർടിസി ബസ് വഴിയിൽ കുടുങ്ങി; തമ്മിലടിച്ച് ഡ്രൈവറും കണ്ടക്ടറും

Kerala
  •  22 days ago
No Image

ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി ബഹ്‌റൈൻ സാമൂഹിക വികസന വകുപ്പ് മന്ത്രി 

bahrain
  •  22 days ago