തദ്ദേശ തെരഞ്ഞെടുപ്പ്: സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് 28 മുതല്‍
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നീട്ടാനുള്ള സാധ്യതകള്‍ നിലനില്‍ക്കെ സംവരണ വാര്‍ഡുകള്‍ തെരഞ്ഞെടുക്കുന്നതിനായുള്ള നടപടികളുമായി തെരഞ്ഞെടുപ്പ് കമ്മിഷന് മുന്നോട്ട്. ഈ മാസം 28 മുതല്‍ ഒക്ടോബര്‍ അഞ്ചു വരെയാണു സംവരണ വാര്‍ഡുകള്‍ക്കായുള്ള നറുക്കെടുപ്പ് നടക്കുന്നത്. തിരുവനന്തപുരം ജില്ലയില്‍ ആറാം തിയതി കൂടി നറുക്കെടുപ്പ് നടക്കും. വനിതാ-പിന്നാക്ക സംവരണ വാര്‍ഡുകളാണു നറുക്കെടുപ്പിലൂടെ തീരുമാനിക്കുന്നത്. തെരഞ്ഞെടുപ്പ് തിയതി നീണ്ടാലും നടപടിക്രമങ്ങള്‍ വൈകിപ്പിക്കേണ്ടതില്ലെന്ന നിലപാടിലാണു സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്.
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് നീട്ടാന്‍ സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗത്തില്‍ ധാരണയായിരുന്നു. സര്‍വകക്ഷി യോഗത്തിന്റെ അഭിപ്രായം സംസ്ഥാന ചീഫ് സെക്രട്ടറി തെരഞ്ഞെടുപ്പ് കമ്മിഷനെ അറിയിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് നീട്ടാന്‍ ഭരണപക്ഷവും പ്രതിപക്ഷവും ആവശ്യപ്പെട്ട സാഹചര്യത്തില്‍ ഡിസംബറിലോ ജനുവരിയിലോ തെരഞ്ഞെടുപ്പ് നടത്താനാണ് കമ്മിഷന് ആലോചിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."