HOME
DETAILS
MAL
വെന്റിലേറ്റര്‍ നിര്‍മാണത്തിനൊരുങ്ങി കെല്‍ട്രോണ്‍
backup
September 16 2020 | 04:09 AM
തിരുവനന്തപുരം: കേരളാ സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡവലപ്മെന്റ് കോര്പറേഷന് (കെല്‍ട്രോണ്‍) മെഡിക്കല്‍ രംഗത്ത് ആവശ്യമായ വെന്റിലേറ്ററുകളുടെ നിര്‍മാണം തുടങ്ങുന്നു.
സാങ്കേതികവിദ്യ കൈമാറ്റത്തിനുള്ള കരാര്‍ കെല്‍ട്രോണും ഡിഫന്‍സ് റിസര്‍ച്ച് ഡവലപ്മെന്റ് ഓര്ഗനൈസേഷന് (ഡി.ആര്.ഡി.ഒ) കീഴിലെ മെഡിക്കല്‍ സൊസൈറ്റി ഫോര്‍ ബയോമെഡിക്കല്‍ ടെക്നോളജി (എസ്.ബി.എം.ടി) യും തമ്മില്‍ ഒപ്പുവച്ചു.
ഒരു വര്‍ഷത്തിനകം വെന്റിലേറ്റര്‍ വിപണിയില്‍ ഇറക്കാനാണ് തീരുമാനം.വെന്റിലേറ്ററിന്റെ രൂപകല്പന, എംബഡഡ് സിസ്റ്റം ഡിസൈന്‍, മെക്കാനിക്കല്‍ മൊഡ്യൂള്‍ നിര്‍മാണം, സോഫ്റ്റ്വെയര് കോഡിങ് എന്നിവ കെല്‍ട്രോണ്‍ നടത്തും.
ഗുണനിലവാര പരിശോധനകള്‍ക്ക് വിധേയമാക്കി സര്‍ട്ടിഫിക്കേഷനുകള്‍ നേടിയെടുത്ത ശേഷം വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മാണം തുടങ്ങും. തിരുവനന്തപുരം കരകുളത്തെ കെല്‍ട്രോണ്‍ എക്യുപ്മെന്റ് കോംപ്ലക്സിലെ സ്ട്രാറ്റജിക് ഇലക്ട്രോണിക്സ് ഗ്രൂപ്പിനാണ് പദ്ധതിയുടെ ചുമതല.പത്തു വര്‍ഷത്തേക്ക് സൗജന്യമായി സാങ്കേതികവിദ്യ ഉപയോഗിക്കാനാകും. അതിനു ശേഷം ചെറിയ ശതമാനം റോയല്‍റ്റി ഫീസായി കെല്‍ട്രോണ്‍ എസ്.ബി.എം.ടിയ്ക്ക് നല്‍കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."