HOME
DETAILS

രക്ഷാപ്രവര്‍ത്തനത്തിന്റെ മറക്കാനാവാത്ത ഓര്‍മകളുമായി മാളക്കാര്‍

  
backup
September 02 2018 | 20:09 PM

%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%be%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8-10

 


മാള : രക്ഷാപ്രവര്‍ത്തനത്തിന്റെ മറക്കാനാവാത്ത ഓര്‍മകളുമായി മാളക്കാര്‍ . പ്രളയത്തില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തുന്നതിനായി പുറപ്പെട്ട ലോറി ഒഴുക്കില്‍ കുടുങ്ങിയതാണ് ഒന്ന്. മരണത്തിനും ജീവിതത്തിനുമിടയില്‍പ്പെട്ട അഞ്ച് യുവാക്കളെ അതിസാഹസികമായി രക്ഷപെടുത്തിയത് രണ്ട് യുവാക്കളുടെ ധീരതയാണ്. മാള ടൗണ്‍, മാള പള്ളിപ്പുറം പ്രദേശങ്ങളെ രണ്ടായി മാറ്റുകയായിരുന്നു പ്രളയം.
പൊയ്യ പഞ്ചായത്ത് ഡ്രൈവര്‍ ജോണി, മംഗലശേരി അബ്ദുല്‍ ഖാദര്‍, ബാബു മംഗലത്ത്, കണ്ണന്‍കുട്ടി വാസു, മില്ലേനിയം സ്ട്രീറ്റ് ജോജോ എന്നിവരാണ് കുത്തൊഴുക്കില്‍ പെട്ട ലോറിയില്‍ കുടുങ്ങിയത്. ലോറിയില്‍ നിന്ന് ആറ് മണിക്കൂറിനു ശേഷമാണിവര്‍ ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. ഫയര്‍ഫോഴ്‌സ് നാട്ടുകാരുടെ സഹായത്തോടെ കഠിന പ്രയത്‌നം നടത്തി. കുത്തൊഴുക്കില്‍ പക്ഷെ ലോറിക്കരികിലെത്താന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ഉദ്യോഗസ്ഥര്‍ തളര്‍ന്ന് മടങ്ങി. തുടര്‍ന്ന് നേവിയുടെ സഹായം തേടി. പറന്നെത്തിയ ഹെലികോപ്ടറിന് വൃക്ഷങ്ങളും മറ്റും തടസമായി. കോപ്ടര്‍ ശ്രമം ഉപേക്ഷിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ സമാപിച്ചെന്ന് തോന്നിയ നിമിഷങ്ങളിലാണ് അത്ഭുതകരമായി വൈദ്യുതി കമ്പി വഴി തൂങ്ങിയെത്തി രണ്ട് യുവാക്കള്‍ രക്ഷകരായത്. കഴിഞ്ഞ മാസം ഓഗസ്റ്റ് 17ന് വെള്ളിയാഴ്ച രാവിലെയാണ് സംഭവം. വിവിധ സ്ഥലങ്ങളില്‍
വെള്ള പൊക്കത്തില്‍ കുടുങ്ങി കിടക്കുന്നവരെ രക്ഷപെടുത്തുന്നതിന് പൊയ്യ പഞ്ചായത്ത് അംഗം ഹെന്‍സി ഷാജുവിന്റെ നിര്‍ദേശപ്രകാരം തോണി കൊണ്ടുവരുന്നതിന് ശ്രമം നടത്തുകയായിരുന്നു.
രാത്രിയില്‍ അപ്രതീക്ഷിതമായി വെള്ളമെത്തി മാള ചാല്‍ ഉയര്‍ന്നു. തോണി കൊണ്ടുവരുന്നതിന് ടിപ്പര്‍ ലോറിയില്‍ ശക്തമായ ഒഴുക്കിനെ മുറിച്ച് മറുകര കടക്കാനുള്ള ശ്രമത്തിനിടയിലാണ് ലോറി ഇടക്ക് കുടുങ്ങി ഓഫായി നിന്നത്. വീണ്ടും വാഹനം മുന്നോട്ടെടുക്കാനുള്ള ശ്രമം വിജയിച്ചില്ല. കുടുങ്ങി പോയ ഇവരെ രക്ഷിക്കുന്നതിന് നാട്ടുകാര്‍ കഴിയുന്ന എല്ലാ ശ്രമങ്ങളും നടത്തി. വിവരമറിഞ്ഞെത്തിയ ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ കയര്‍ കെട്ടിയാണ് സംഭവസ്ഥലത്തെത്തുവാനുള്ള ശ്രമം നടത്തിയത്. ഫയര്‍ ഫോഴ്‌സ് ദൗത്യം പരാജയപ്പെട്ടതോടെയാണ് യുവാക്കള്‍ വൈദ്യുതി പോസ്റ്റില്‍ പിടിച്ചു കയറി കമ്പിയില്‍ തൂങ്ങിയത്. ഇരുവരും വടവും, ലൈഫ് ജാക്കററുകളുമായി വൈദ്യുതി തൂണില്‍ കയറി. ലൈന്‍ കമ്പിയില്‍ തൂങ്ങിയും, ചവിട്ടിയും 200 മീറ്റര്‍ ദൂരെയുള്ള ടിപ്പറിനു സമീപം എത്തി. വടത്തിന്റെ ഒരു ഭാഗം ടിപ്പറിലേക്ക് എറിഞ്ഞു നല്‍കി. ലോറിയിലുള്ളവരെ ബന്ധിപ്പിച്ച ശേഷം മറു കരയുമായി ബന്ധിപ്പിച്ചു. ഉദ്യോഗം നിറഞ്ഞ നിമിഷങ്ങള്‍ക്കൊടുവില്‍ വടം വഴി അഞ്ചു പേരും കരയിലെത്തി.
പക്ഷെ മറു കരയില്‍ നിന്നെത്തിയ അപരിചിതനെ ആരും പിന്നീട് കണ്ടില്ല. രക്ഷാപ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിച്ചത് ഈ യുവാവാണ്. രണ്ട് ദിവസം കഴിഞ്ഞാണ് അയാളെ കണ്ടെത്തുന്നത്. ടൗണിലെ ഹോട്ടല്‍ തൊഴിലാളി ആസാം സ്വദേശി ഷാജഹാന്‍ (22) ആയിരുന്നു അത്. ഇതര സംസ്ഥാന തൊഴിലാളിയായ ഈ യുവാവിനെ മാളക്കാര്‍ക്കും മലയാളികള്‍ക്കും ഒരിക്കലും മറക്കാനാവില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എഫ്ഐ-കെഎസ്‍യു സംഘർഷത്തെ തുടർന്ന് കോഴിക്കോട് ഗവൺമെന്‍റ് ലോ കോളേജ് അനിശ്ചിതമായി അടച്ചു

Kerala
  •  13 minutes ago
No Image

റിയാദ് മെട്രോയിലെ റെഡ്, ഗ്രീൻ ട്രെയിനുകൾ ഞായറാഴ്ച മുതൽ ഓടിത്തുടങ്ങും

Saudi-arabia
  •  18 minutes ago
No Image

മുനമ്പം; പ്രശ്‌ന പരിഹാരം വൈകരുത്: മുസ്‌ലിംലീഗ്

Kerala
  •  23 minutes ago
No Image

2025 മുതൽ അൽ ദൈദ് സിറ്റിയിൽ പണമടച്ചുള്ള പൊതു പാർക്കിംഗ് ആരംഭിക്കും

uae
  •  38 minutes ago
No Image

വയനാട് ഉരുൾപൊട്ടൽ ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാതെ കേന്ദ്രം, പ്രത്യേക പാക്കേജുമില്ല

National
  •  an hour ago
No Image

അധാർമിക വ്യാപാര രീതികൾക്കെതിരെ മുന്നറിയിപ്പ് നൽകി ഒമാൻ വാണിജ്യ മന്ത്രാലയം 

oman
  •  an hour ago
No Image

എന്നാലും ഈ അഭ്യാസം കുറച്ച് കൂടി പോയി; കാസർകോടിൽ പുത്തന്‍ ഥാർ കത്തി നശിച്ചു

Kerala
  •  2 hours ago
No Image

പനയമ്പാടം അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  2 hours ago
No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  2 hours ago
No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  2 hours ago