HOME
DETAILS

മുതിര്‍ന്ന അഭിഭാഷകര്‍ക്കെതിരേ അന്വേഷണം വേണമെന്ന് ഹരജി

  
backup
May 08 2019 | 21:05 PM

%e0%b4%ae%e0%b5%81%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%85%e0%b4%ad%e0%b4%bf%e0%b4%ad%e0%b4%be%e0%b4%b7%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95-2

 


ന്യൂഡല്‍ഹി: മുതിര്‍ന്ന അഭിഭാഷകരായ ഇന്ദിരാ ജയ്‌സിങ്, ആനന്ദ് ഗ്രോവര്‍, സന്നദ്ധ സംഘടനയായ ലോയേഴ്‌സ് കലക്ടീവ് എന്നിവയ്‌ക്കെതിരേ അന്വേഷണത്തിനുത്തരവിടണമെന്നാവശ്യപ്പെട്ട് ലോയേഴ്‌സ് വോയ്‌സ് എന്ന സന്നദ്ധ സംഘടന നല്‍കിയ പൊതുതാല്‍പര്യ ഹരജിയില്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസ് ദീപക് ഗുപ്ത എന്നിവരടങ്ങിയ സുപ്രിംകോടതി ബെഞ്ച് അഭിഭാഷകര്‍ക്കും ലോയേഴ്‌സ് കലക്്ടീവിനും നോട്ടിസയച്ചു. രണ്ട് അഭിഭാഷകര്‍ക്കുമെതിരേ അഴിമതി നിരോധന നിയമം, കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം, ആദായനികുതി വകുപ്പ് നിയമം എന്നിവ പ്രകാരം കേസെടുക്കണമെന്നാണ് ഹരജിയിലെ ആവശ്യം. ഇന്ദിരാ ജയ്‌സിങും ഭര്‍ത്താവ് ആനന്ദ് ഗ്രോവറും ചേര്‍ന്നു നടത്തുന്ന സന്നദ്ധ സംഘടനയാണ് ലോയേഴ്‌സ് കലക്ടീവ്.


ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരായ ലൈംഗികാരോപണത്തില്‍ സ്വീകരിച്ച നിലപാടു കാരണം തങ്ങളെ ഇരകളാക്കുകയാണെന്ന് നോട്ടിസിന് പിന്നാലെ ഇന്ദിരാ ജയ്‌സിങ്, ആനന്ദ് ഗ്രോവര്‍ എന്നിവര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു. രജിസ്ട്രി രേഖപ്രകാരം ഈ മാസം ആറിന് 3.19നാണ് പൊതുതാല്‍പര്യ ഹരജി ഫയല്‍ ചെയ്യുന്നത്. പിഴവുകളുള്ളതിനാല്‍ ഏഴിന് പിന്‍വലിച്ചു.


ഏഴിന് മെന്‍ഷനിങ് പോലുമില്ലാതെ വീണ്ടും പ്രത്യക്ഷപ്പെടുകയും എട്ടിന് ഒന്നാം നമ്പര്‍ കോടതിയില്‍ ലിസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു. പുതിയ കേസുകള്‍ വേനലവധി കഴിഞ്ഞ് മാത്രമേ പരിഗണിക്കൂ എന്ന കോടതി സര്‍ക്കുലറുണ്ടായിട്ടും കേസ് വേഗത്തില്‍ കോടതി പരിഗണിച്ചു. ഹരജിക്കാരുടെ അഭിഭാഷകന്‍ ഉത്തരവ് പുറപ്പെടുവിക്കണമെന്നാവശ്യപ്പെടാതിരുന്നിട്ടും കോടതി സ്വമേധയാ ഉത്തരവിടുകയായിരുന്നുവെന്നും വാര്‍ത്താകുറിപ്പില്‍ ആരോപിക്കുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എഫ്ഐ-കെഎസ്‍യു സംഘർഷത്തെ തുടർന്ന് കോഴിക്കോട് ഗവൺമെന്‍റ് ലോ കോളേജ് അനിശ്ചിതമായി അടച്ചു

Kerala
  •  8 minutes ago
No Image

റിയാദ് മെട്രോയിലെ റെഡ്, ഗ്രീൻ ട്രെയിനുകൾ ഞായറാഴ്ച മുതൽ ഓടിത്തുടങ്ങും

Saudi-arabia
  •  13 minutes ago
No Image

മുനമ്പം; പ്രശ്‌ന പരിഹാരം വൈകരുത്: മുസ്‌ലിംലീഗ്

Kerala
  •  18 minutes ago
No Image

2025 മുതൽ അൽ ദൈദ് സിറ്റിയിൽ പണമടച്ചുള്ള പൊതു പാർക്കിംഗ് ആരംഭിക്കും

uae
  •  33 minutes ago
No Image

വയനാട് ഉരുൾപൊട്ടൽ ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാതെ കേന്ദ്രം, പ്രത്യേക പാക്കേജുമില്ല

National
  •  42 minutes ago
No Image

അധാർമിക വ്യാപാര രീതികൾക്കെതിരെ മുന്നറിയിപ്പ് നൽകി ഒമാൻ വാണിജ്യ മന്ത്രാലയം 

oman
  •  an hour ago
No Image

എന്നാലും ഈ അഭ്യാസം കുറച്ച് കൂടി പോയി; കാസർകോടിൽ പുത്തന്‍ ഥാർ കത്തി നശിച്ചു

Kerala
  •  2 hours ago
No Image

പനയമ്പാടം അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  2 hours ago
No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  2 hours ago
No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  2 hours ago