HOME
DETAILS

ഗുരുപ്രതിമ അനാച്ഛാദനം: സി.പി.ഐ  ജനപ്രതിനിധികളെ ഒഴിവാക്കിയതില്‍ പ്രതിഷേധം

  
backup
September 22 2020 | 00:09 AM

%e0%b4%97%e0%b5%81%e0%b4%b0%e0%b5%81%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%ae-%e0%b4%85%e0%b4%a8%e0%b4%be%e0%b4%9a%e0%b5%8d%e0%b4%9b%e0%b4%be%e0%b4%a6%e0%b4%a8%e0%b4%82-%e0%b4%b8
 
 
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ പ്രതിമ തിരുവനന്തപുരത്തു അനാച്ഛാദനം ചെയ്ത ചടങ്ങില്‍ സി.പി.ഐയുടെ മന്ത്രിമാരെയോ മറ്റു ജനപ്രതിനിധികളെയോ ക്ഷണിക്കാത്തതില്‍  പാര്‍ട്ടി നേതൃത്വത്തിനു പ്രതിഷേധം. 
തലസ്ഥാനത്തുണ്ടായിരുന്ന ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശിയെപ്പോലും ചടങ്ങില്‍ ഔദ്യോഗികമായി ക്ഷണിച്ചിരുന്നില്ല. പരിപാടിയുമായി ബന്ധപ്പെട്ട ഔദ്യോഗിക നോട്ടിസിലും സി.പി.ഐ പ്രതിനിധികളുടെ പേരുണ്ടായിരുന്നില്ല. സര്‍ക്കാര്‍ പരിപാടികളില്‍ സി.പി.ഐ ജനപ്രതിനിധികളെ ഒഴിവാക്കുന്ന പതിവുശീലം ഇവിടെയും ആവര്‍ത്തിക്കപ്പെട്ടിരിക്കുകയാണെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി ജി.ആര്‍ അനില്‍ പറഞ്ഞു. ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി, മുന്‍ മന്ത്രിയും സി.പി.ഐ നേതാവുമായ സി. ദിവാകരന്‍ എം.എല്‍.എ ഉള്‍പ്പടെയുള്ള സി.പി.ഐ ജനപ്രതിനിധികളെ ബോധപൂര്‍വം ഒഴിവാക്കിയത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. 
ഞായറാഴ്ച രാത്രി തന്നെ വിഷയം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ശ്രദ്ധയില്‍പെടുത്താന്‍ ശ്രമിച്ചെങ്കിലും അദ്ദേഹത്തോടു സംസാരിക്കാന്‍ കഴിഞ്ഞില്ല. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയോട് ഇക്കാര്യത്തിലുള്ള പ്രതിഷേധമറിയിച്ചു. ഗുരു ഉയര്‍ത്തിപ്പിടിച്ച ആശയങ്ങള്‍ ആധുനിക കേരളത്തില്‍ പ്രാവര്‍ത്തികമാക്കാനുള്ള  പ്രവര്‍ത്തനങ്ങള്‍ നടത്തിയ പ്രസ്ഥാനമാണ് സി.പി.ഐ. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പുതിയ എമര്‍ജന്‍സി മന്ദിരത്തിന്റെയും ലൈഫ് മിഷന്‍ പദ്ധതി കെട്ടിടങ്ങളുള്ള്യും ഉദ്ഘാടനത്തിലും ജില്ലയില്‍ വിവിധ തലങ്ങളില്‍ ജനപ്രതിനിധികള്‍ ഉണ്ടായിട്ടും സി.പി.ഐ ജനപ്രതിനിധികളെ ഉള്‍പ്പെടുത്താതെ അവഗണിക്കുന്ന സമീപനമാണുണ്ടായത്. ഏകപക്ഷീയമായ ഇത്തരം നിലപാടുകള്‍ ജനാധിപത്യ വ്യവസ്ഥയില്‍ ഗുണകരമല്ലെന്നും അനില്‍ പറഞ്ഞു. 
എന്നാല്‍ കൊവിഡിന്റെ പ്രത്യേക സാഹചര്യത്തിലും പ്രോട്ടോക്കോള്‍ മാനദണ്ഡങ്ങള്‍ പാലിച്ചുമാണു പരിപാടി സംഘടിപ്പിച്ചതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രതികരിച്ചു. ഡെപ്യൂട്ടി സ്പീക്കറെ ഔദ്യോഗികമായി ക്ഷണിച്ചിരുന്നെന്നും മന്ത്രി പറഞ്ഞു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  3 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  3 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  3 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  3 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  3 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  3 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  3 months ago
No Image

അത് അര്‍ജുന്‍ തന്നെ; ഡി.എന്‍.എ പരിശോധനയില്‍ സ്ഥിരീകരണം, മൃതദേഹം ഉടന്‍ ബന്ധുക്കള്‍ക്ക് കൈമാറും

Kerala
  •  3 months ago
No Image

അന്‍വര്‍ വലതുപക്ഷത്തിന്റെ കയ്യിലെ കോടാലി; പാര്‍ട്ടിയെക്കുറിച്ച് അറിയില്ല- എം.വി ഗോവിന്ദന്‍

Kerala
  •  3 months ago