HOME
DETAILS

ധോണിപ്പട ഇറങ്ങുന്നു, രണ്ടാം ജയം തേടി

  
backup
September 22 2020 | 10:09 AM

chennai-super-kings-faces-rajastan-royals-in-ipl

ഷാര്‍ജ: 13ാം സീസണിലെ തുടര്‍ച്ചയായ രണ്ടാം ജയം ലക്ഷ്യമിട്ട് ധോണിപ്പട ഇന്നിറങ്ങുന്നു. ആദ്യ മത്സരത്തിനിറങ്ങുന്ന രാജസ്ഥാന്‍ റോയല്‍സാണ് എതിരാളികള്‍. ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം.


മുംബൈക്കെതിരായ മത്സരത്തില്‍ മുന്നേറ്റത്തിലെ തകര്‍ച്ചയില്‍ നിന്നും പാഠം ഉള്‍ക്കൊണ്ടാണ് ചെന്നൈ ഇന്നിറങ്ങുന്നത്. ഓപ്പണര്‍മാര്‍ റണ്‍സ് നേടുന്നതില്‍ പരാജയപ്പെട്ടതോടെ മധ്യനിരക്കാരായ ഫാഫ് ഡു പ്ലെസിസും അമ്പാട്ടി റായുഡുവുമാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. ഇവരുടെ ബാറ്റിങ് ടീമിന് ആശ്വാസം നല്‍കുന്നുണ്ട്. അതേസമയം, രണ്ടക്കം തികക്കാന്‍ കഴിയാതിരുന്ന മുരളി വിജയ്ക്കും(1) വാട്‌സനും(5) ഫോമിലേക്കുയരാനുള്ള അവസരമാണിത്. ഇനിയും അവര്‍ പരാജയപ്പെട്ടാല്‍ ടീമിന് പുറത്തായിരിക്കും സ്ഥാനം. മത്സരത്തില്‍ ടീമിനെ ജയത്തിലേക്ക് നയിച്ചിരുന്ന ഡു പ്ലെസിക്ക് പിന്തുണയുമായി അവസാന ഓവറിലാണ് ധോണി ഇറങ്ങിയതെന്നതില്‍ നായകന്റെ പ്രകടനം വിലയിരുത്തിയില്ല.


അതേസമയം, ബെന്‍ സ്റ്റോക്‌സിനു പുറമേ, ജോസ് ബട്ട്‌ലറും ഇല്ലാതെയാണ് രാജസ്ഥാന്‍ ഇന്നിറങ്ങുന്നത്. ഇത് ടീമിന് വന്‍ തിരിച്ചടിയാണ്. ആസ്‌ത്രേലിയക്കെതിരായ പരമ്പര കഴിഞ്ഞ് യു.എ.ഇയിലെത്തിയ താരത്തിന് ആറു ദിവസ നിര്‍ബന്ധിത ക്വാറന്റൈന്‍ വേണ്ടി വരുമെന്നതാണ് കാരണം. നേരത്തെ ഇംഗ്ലണ്ട്, ആസ്‌ത്രേലിയന്‍ താരങ്ങളുടെ ക്വാറന്റൈന്‍ 36 മണിക്കൂറാക്കി അധികൃതര്‍ ചുരുക്കി നല്‍കിയെങ്കിലും ബട്ട്‌ലര്‍ നേരത്തെയുണ്ടായിരുന്ന ബയോ ബബിളില്‍ നിന്ന് പുറത്തിറങ്ങിയെന്ന് വ്യക്തമായതോടെയാണ് വീണ്ടും താരത്തിന് ആറു ദിവസത്തെ ക്വാറന്റൈന്‍ നിര്‍ദേശിച്ചത്.


വിദേശ താരങ്ങളായ ഡേവിഡ് മില്ലര്‍, ജോഫ്ര ആര്‍ച്ചര്‍, ആന്‍ഡ്രു ടൈ എന്നിവരടങ്ങുന്ന രാജസ്ഥാനില്‍ ഇന്ത്യയില്‍ നിന്ന് സഞ്ജു സാംസണ്‍, വരുണ്‍ ആരോണ്‍, ജയ്‌ദേവ് ഉനദ്ഗട്ട് എന്നിവരും അണിനിരക്കുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിപ: മരണപ്പെട്ട വിദ്യാര്‍ഥിയുടെ സംസ്‌ക്കാര ചടങ്ങില്‍ പങ്കെടുത്ത സഹപാഠികള്‍ നിരീക്ഷണത്തില്‍

Kerala
  •  3 months ago
No Image

സ്വകാര്യതക്കെതിരായ ഈ കടന്നാക്രമണം അന്യായമാണ്; റിപ്പോര്‍ട്ടര്‍ ടി.വിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കി ഡബ്ല്യു.സി.സി

Kerala
  •  3 months ago
No Image

ഇസ്‌റാഈലിനെ ഞെട്ടിച്ച് വീണ്ടും ഹൂതികള്‍, മിസൈല്‍ ആക്രമണം, റെയില്‍വേ സ്റ്റേഷന് തീപിടിച്ചു

International
  •  3 months ago
No Image

യുവതിയെ കാര്‍ കയറ്റിക്കൊന്ന സംഭവം; ഡോ. ശ്രീക്കുട്ടിക്കെതിരെ നടപടിയെടുത്ത് ആശുപത്രി, ജോലിയില്‍ നിന്ന് പുറത്താക്കി

Kerala
  •  3 months ago
No Image

'ഒരു മൃതദേഹം സംസ്‌കരിക്കാന്‍ 75,000 രൂപ, ബെയ്‌ലി പാലം ഒരു കോടി...' മുണ്ടക്കൈ ദുരന്തത്തിലെ സര്‍ക്കാര്‍ കണക്കുകള്‍ പുറത്ത്

Kerala
  •  3 months ago
No Image

താനും വനിതാ ഡോക്ടറും മദ്യപിച്ചിരുന്നെന്ന് അജ്മലിന്റെ മൊഴി; മനപൂര്‍വമുള്ള നരഹത്യാകുറ്റം ചുമത്തി

Kerala
  •  3 months ago
No Image

വീണ്ടും റെക്കോർഡിലേക്ക് കുതിച്ച് സ്വർണവില; പവന്റെ വില 55,000 കടന്നു

Economy
  •  3 months ago
No Image

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം

Kerala
  •  3 months ago
No Image

നിപ:  മലപ്പുറം ജില്ലയില്‍  കണ്ടയിന്‍മെന്റ് സോണില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ 

Kerala
  •  3 months ago
No Image

മലപ്പുറത്ത് കാണാതായ യുവതിയേയും മക്കളേയും കൊല്ലത്ത് കണ്ടെത്തി 

Kerala
  •  3 months ago