HOME
DETAILS

ഉംറ തീർത്ഥാടനം പുനഃരാരംഭിക്കാൻ നിർദേശം; ഒക്ടോബർ നാല് മുതൽ ആഭ്യന്തര തീർത്ഥാടകരെ അനുവദിക്കും

  
backup
September 22, 2020 | 8:30 PM

umra-resumed-from-october-0401

    മക്ക: ഉംറ തീർത്ഥാടനം പുനഃരാരംഭിക്കാൻ സഊദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവ് നിർദേശിച്ചു. സഊദി ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച വിവരം വ്യക്തമാക്കിയത്. ഇരു ഹറം സന്ദർശനവും ഉംറ തീർത്ഥാടനവും ആദ്യ ഘട്ടത്തിൽ ആഭ്യന്തര തീർത്ഥാടകർക്കാണ് അനുവാദം നൽകിയത്. നിശ്ചിത തീർത്ഥാടകരുമായി ഉംറ തീർത്ഥാടനം ഒക്ടോബർ നാല് മുതൽ പുനരാരംഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. കൊവിഡ് വൈറസ് വ്യാപന പശ്ചാത്തലത്തിൽ നേരത്തെ താത്കാലികമായി നിർത്തി വെച്ച ഉംറ തീർത്ഥാടനം ഘട്ടം ഘട്ടമായി പുനരാരംഭിക്കുമെന്ന് നേരത്തെ അധികൃതർ വ്യക്തമാക്കിയിരുന്നു.

    നാല് ഘട്ടമായാണ് ഉംറ തീർത്ഥാടനവും മദീന സന്ദർശനവും പൂർണ്ണമായി പുനഃസ്ഥാപിക്കുക. ആദ്യ ഘട്ടത്തിൽ ഉംറ തീർത്ഥാടനത്തിനായി രാജ്യത്തിനകത്തുള്ളവർക്കാണ് പ്രവേശനം അനുവദിക്കുക. അടുത്ത മാസം 4 മുതൽ ആരംഭിക്കുന്ന ആദ്യ ഘട്ടത്തിൽ ആകെ ശേഷിയുടെ മുപ്പത് ശതമാനമാണ് അനുവദിക്കുക. പ്രതിദിനം ഏകദേശം ആറായിരം തീർത്ഥാടകർക്ക് മാത്രമായിരിക്കും പ്രവേശനം. ഉംറ തീര്ഥാടകരെയും ഹറം സന്ദര്ശകരെയും അനുവദിക്കുന്ന രണ്ടാം ഘട്ടം ഒക്ടോബർ 18 നായിരിക്കും ആരംഭിക്കുക. ഈ ഘട്ടത്തിൽ എഴുപത്തിയഞ്ച് ശതമാനം തീർത്ഥാടകരെ അനുവദിക്കും. പതിനയ്യായിരം ഉംറ തീർത്ഥാടകരെയും നാൽപതിനായിരം ഹറം സന്ദര്ശകരേയും അനുവദിക്കും.

    നവംബർ ഒന്നിന് ആരംഭിക്കുന്ന മൂന്നാം ഘട്ടത്തിലാണ് വിദേശ തീർത്ഥാടകരെ അനുവദിക്കുക. കൊവിഡ് മുക്ത രാജ്യക്കാർക്കായിരിക്കും ഘട്ടം ഘട്ടമായി ഉംറ അനുവദിക്കുക. കൊവിഡ് പൂർണമായും ഇല്ലാതായതിന് ശേഷമാണ് വിദേശ രാജ്യങ്ങളിൽ നിന്നും പൂർണ്ണമായുള്ള അനുവാദം നൽകൂ. നൂറ് ശതമാനം തീർത്ഥാടകരെ ഈ സമയം മുതൽ അനുവദിച്ചു തുടങ്ങും. പ്രതിദിനം ഇരുപതിനായിരം ഉംറ തീര്ഥാടകരെയും അറുപതിനായിരം സന്ദർശകരെയുമാണ് നവംബർ ഒന്ന് മുതൽ അനുവദിച്ചു തുടങ്ങുക.

    കൊവിഡ് ഭീഷണി പൂര്ണമായും ഇല്ലാതായതായതിന് ശേഷം നാലാം ഘട്ടത്തിലാണ് നിയന്ത്രണങ്ങൾ പൂർണ്ണമായും പിൻവലിച്ച് ഉംറ തീർത്ഥാടനം പഴയ നിലയിലേക്ക് മാറുക. ഹജ്ജ് ഉംറ മന്ത്രാലയം പുറത്തിറക്കുന്ന ആപ്ലിക്കേഷൻ വഴിയായിരിക്കും ഉംറ തീർത്ഥാടനത്തിനുള്ള അനുമതി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നരവയസ്സുകാരനെ തെരുവ് നായക്കൂട്ടം ആക്രമിച്ചു; സഹോദരനും കടിയേറ്റു

Kerala
  •  9 days ago
No Image

ജോർദാനിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; രണ്ട് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു

International
  •  9 days ago
No Image

ഗുജറാത്തിൽ അനധികൃത പടക്കനിർമാണശാലയിൽ വൻ സ്ഫോടനം; എട്ട് മരണം, നിരവധി പേർക്ക് പരുക്ക്

National
  •  9 days ago
No Image

ബാഴ്‌സലോണ ആർക്കൊപ്പം? ലോകകപ്പ് ഫൈനലിൽ മെസിക്കൊപ്പമോ യമാലിനൊപ്പമോ? കടുത്ത ധർമ്മസങ്കടത്തിൽ കാറ്റലൻ ആരാധകർ!

Football
  •  9 days ago
No Image

ടാറ്റയുമായി കൂടിക്കാഴ്ച നടത്തി; വിവാദങ്ങൾക്ക് അടിസ്ഥാനമില്ല, തെളിവായി ചിത്രങ്ങൾ പുറത്തുവിട്ട് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

Kerala
  •  9 days ago
No Image

യൂണിയൻ പ്രതിജ്ഞാ ദിനം ആചരിച്ച് യുഎഇ; അടിത്തറ പാകിയ മൂല്യങ്ങളാണ് രാജ്യത്തെ നയിക്കുന്നതെന്ന് പ്രസിഡന്റ് ശൈഖ് മുഹമ്മദ്

uae
  •  9 days ago
No Image

ലോകകപ്പ് നേടിയാൽ സ്പെയിൻ ടീമിൽ നിന്ന് വിരമിക്കും; പരിശീലകന്റെ മുഖം ടാറ്റൂ ചെയ്യുമെന്നും മാർക്ക് കുക്കുറല്ല!

Football
  •  9 days ago
No Image

നിർമാണത്തിൽ വൻ അപാകത? വടക്കഞ്ചേരി മേൽപ്പാലം വീണ്ടും അടച്ചു; അറ്റകുറ്റപ്പണി 101-ാം തവണ

Kerala
  •  9 days ago
No Image

'കുടുംബത്തിലെ ദുരിതങ്ങൾക്ക് കാരണം മന്ത്രവാദം'; അമ്മയെ നിലത്തേക്ക് തള്ളിയിട്ട് ചവിട്ടി, കൈയൊടിച്ചു; മകൻ അറസ്റ്റിൽ

Kerala
  •  9 days ago
No Image

പണക്കൊഴുപ്പിൽ സ്പെയിൻ മുന്നിൽ; പക്ഷേ കളി മൈതാനത്താണ്! വിപണി മൂല്യത്തിൽ അർജന്റീനയെക്കാൾ ഏറെ മുന്നിലായി 'ലാ റോജ' ഫൈനലിന്

Football
  •  9 days ago