HOME
DETAILS

മാനദണ്ഡങ്ങള്‍ പാലിക്കാതെ ദുരിതാശ്വാസ ഫണ്ട് അനുവദിക്കരുതെന്ന് നിര്‍ദേശം

  
Web Desk
September 04 2018 | 06:09 AM

%e0%b4%ae%e0%b4%be%e0%b4%a8%e0%b4%a6%e0%b4%a3%e0%b5%8d%e0%b4%a1%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%be%e0%b4%b2%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be-5

മലപ്പുറം: പ്രളയ ദുരിതാശ്വാസമായി അനുവദിക്കുന്ന ഫണ്ട് ദുരന്തനിവാരണ അതോറിറ്റിയുടെ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി ചെലവഴിക്കരുതെന്നു ജില്ലാ കലക്ടറുടെ നിര്‍ദേശം. വീടുകള്‍ പൂര്‍ണമായി നഷ്ടപ്പെട്ടവരുടെ വീടുകളുടെ എസ്റ്റിമേറ്റ് തയാറാക്കാന്‍ മാത്രമാണ് എല്‍.എസ്.ജി.ഡി എന്‍ജിനിയര്‍ക്ക് നിര്‍ദേശം നല്‍കിയത്. മണ്ണ് നീക്കം ചെയ്യാനും ചുറ്റുമതില്‍ നിര്‍മാണത്തിനും ഫണ്ട് ഉപയോഗിക്കരുത്. മതിലുകളുടെയും മറ്റും എസ്റ്റിമേറ്റ് എടുത്ത് അയക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഇതു സംബന്ധിച്ച് പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കാന്‍ ജില്ലാ കലക്ടര്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയരക്ടര്‍ക്ക് നിര്‍ദേശം നല്‍കി.
വീടുകള്‍ പൂര്‍ണമായോ ഭാഗികമായോ തകര്‍ന്നവര്‍ക്ക് ഫണ്ട് അനുവദിക്കുന്നത് വില്ലേജ് ഓഫിസുകളില്‍ ലഭിക്കുന്ന അപേക്ഷകള്‍ ഓഫിസര്‍മാര്‍ കൃത്യമായി പരിശോധിച്ചു ഉറപ്പുവരുത്തണം. ഇതിനു ശേഷം മാത്രമേ പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ക്ക് അന്വേഷിക്കാന്‍ നല്‍കേണ്ടതുള്ളൂ. ലോക്കല്‍ വെരിഫിക്കേഷന്‍ വേഗത്തിലാക്കണം. സര്‍ട്ടിഫിക്കറ്റുകളും രേഖകളും നഷ്ടമായവര്‍ക്ക് അവ ഉടന്‍ അനുവദിക്കുന്നുണ്ടെങ്കിലും പല താലൂക്കിലും വേണ്ടത്ര അപേക്ഷകള്‍ ഇനിയും വന്നിട്ടില്ല. പ്രചാരണം സജീവമാക്കി അദാലത്തുകള്‍ നടത്താനും കലക്ടര്‍ നിര്‍ദേശിച്ചു. ഇന്നലെ മലപ്പുറത്ത് ചേര്‍ന്ന വകുപ്പ് തല ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇതുസംബന്ധിച്ചു നിര്‍ദേശം നല്‍കിയത്.
മാലിന്യ നിര്‍മാര്‍ജനം സംബന്ധിച്ച് 56 പഞ്ചായത്തുകള്‍ ഇതുവരെ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് കൈമാറിയിട്ടില്ല. മാലിന്യ നിര്‍മാര്‍ജനത്തിനു പല പഞ്ചായത്തുകളും മെമ്പര്‍മാര്‍ സ്വതന്ത്രമായി ഏറ്റെടുത്തു നടപ്പാക്കുകയാണെന്നും അധിക സ്ഥലത്തും പ്രത്യേകം സ്ഥലം കിട്ടാത്തതാണ് കാരണമെന്നും ഉദ്യോഗസ്ഥര്‍ യോഗത്തില്‍ വിശദീകരിച്ചു. അതേസമയം നിലവില്‍ മാലിന്യ സംസ്‌കരണത്തിന്റെ അതാത് പഞ്ചായത്തിലെ അവസ്ഥ എന്താണെങ്കിലും അക്കാര്യം റിപ്പോര്‍ട്ട് തരാത്ത പഞ്ചായത്തുകള്‍ ഉടന്‍ എത്തിക്കണമെന്നു കലക്ടര്‍ ആവശ്യപ്പെട്ടു.
പ്രളയത്തില്‍ സര്‍ട്ടിഫിക്കറ്റുകളും രേഖകളും നഷ്ടപ്പെട്ടവര്‍ക്കായി താലൂക്കുകളില്‍ അദാലത്ത് നടത്തുന്നുണ്ട്. എന്നാല്‍ വേണ്ടത്ര അപേക്ഷകര്‍ പല താലൂക്കിലും എത്തിയിട്ടില്ലെന്നാണ് സൂചന. ഇക്കാര്യത്തില്‍ സജീവമായ പ്രചാരണം നടത്തി അദാലത്ത് നടത്താനാണ് നിര്‍ദേശിച്ചിട്ടുണ്ട്. റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഇലക്ഷന്‍ ഐ.ഡി കാര്‍ഡ് എന്നിവ തല്‍സമയം ലഭ്യമാക്കുന്നുണ്ട്. പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ക്ക് അപേക്ഷ നല്‍കാന്‍ വില്ലേജ് ഓഫിസറുടെ സര്‍ട്ടിഫിക്കറ്റ് മാത്രം മതി. പഞ്ചായത്തുകളില്‍നിന്ന് നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ പ്രത്യേക അപേക്ഷയും ഫീസുമില്ലാതെ നല്‍കാനാണ് നിര്‍ദേശം. കെട്ടിടങ്ങളുടെ പെര്‍മിറ്റുകളുടെ കോപ്പിയും സൗജന്യമായി നല്‍കും. സിവില്‍ സപ്ലൈസ് വകുപ്പ് നല്‍കുന്ന അഞ്ചു കിലോ സൗജന്യ അരി പ്രളയദുരന്തമനുഭവിച്ചവര്‍ക്ക് മാത്രമുള്ളതാണന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. കാലവര്‍ഷം സജീവമായിരുന്ന സമയത്ത് ജില്ലയില്‍ നടപ്പാക്കിയ കെട്ടിട നിര്‍മാണ നിരോധന ഉത്തരവ് ജില്ലയില്‍ പിന്‍വലിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജി.എസ്.ടി വകുപ്പ് വാട്‌സ്ആപ്പിലൂടെ അയക്കുന്ന കണ്ടുകെട്ടല്‍ നോട്ടിസിന് നിയമസാധുതയില്ല; ഹൈക്കോടതി

Kerala
  •  19 minutes ago
No Image

സർവകലാശാലകൾ തടവിലാക്കപ്പെട്ട അവസ്ഥയിൽ: 23ന് കലക്ടറേറ്റുകൾക്ക് മുന്നിൽ യു.ഡി.എഫ് പ്രതിഷേധ സംഗമം

Kerala
  •  22 minutes ago
No Image

ചേർത്തലയിൽ അമ്മയും അമ്മൂമ്മയും ചേർന്ന് അഞ്ച് വയസുകാരനെ ഉപദ്രവിച്ചു; പൊലിസ് കേസെടുത്തു

Kerala
  •  36 minutes ago
No Image

ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ വിശുദ്ധ കഅ്ബാലയം കഴുകി

Saudi-arabia
  •  an hour ago
No Image

ബ്രസീലിന് 50 % നികുതി ചുമത്തി യു.എസ്

International
  •  an hour ago
No Image

പൗരത്വം നിര്‍ണയിക്കാനുള്ള അധികാരം താഴെക്കിടയിലുള്ള ഉദ്യോഗസ്ഥന് നല്‍കാന്‍ കഴിയില്ല: കപില്‍ സിബല്‍ 

National
  •  an hour ago
No Image

കീം പ്രവേശനം: ഓപ്ഷൻ വിജ്ഞാപനം ഇന്നോ നാളയോ

Kerala
  •  2 hours ago
No Image

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

Kerala
  •  2 hours ago
No Image

ശുഭാംശു ശുക്ലയുടെ മടക്കയാത്ര; ആക്സിയം 4 സംഘം ജൂലൈ 14-ന് ഭൂമിയിലേക്ക്

International
  •  9 hours ago
No Image

‘അവൻ റയലിനൊപ്പം തുടങ്ങിയിട്ടേയുള്ളൂ, സമയം നൽകൂ’; സാബിയ്ക്ക് പിന്തുണയുമായി പിസ്ജി കോച്ച് ലൂയിസ് എൻറിക്വ

International
  •  9 hours ago