HOME
DETAILS

ഫലസ്തീന്‍ അറബ് ലീഗ് ചെയര്‍മാന്‍ പദവി വിട്ടു

  
backup
September 23 2020 | 03:09 AM

%e0%b4%ab%e0%b4%b2%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%80%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%85%e0%b4%b1%e0%b4%ac%e0%b5%8d-%e0%b4%b2%e0%b5%80%e0%b4%97%e0%b5%8d-%e0%b4%9a%e0%b5%86%e0%b4%af%e0%b4%b0
 
റമല്ല: ഇസ്‌റാഈലുമായി അറബ് രാജ്യങ്ങള്‍ ബന്ധം സ്ഥാപിക്കുന്നതില്‍ പ്രതിഷേധിച്ച് ഫലസ്തീന്‍ അറബ് ലീഗ് ചെയര്‍മാന്‍ പദവി ഉപേക്ഷിച്ചു. ഫലസ്തീന്‍ വിദേശകാര്യ മന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. 
ഇസ്‌റാഈലില്‍ നിന്നും സ്വതന്ത്ര ഫലസ്തീന്‍ രാജ്യം നേടിയെടുക്കുകയെന്ന ഫലസ്തീന്റെ സ്വപ്നം തകര്‍ക്കുന്ന രീതിയില്‍ യു.എ.ഇയും ബഹ്‌റൈനും ജൂതരാജ്യവുമായി കരാറിലൊപ്പിട്ടത് ഫലസ്തീനികളോടുള്ള വഞ്ചനയായാണ് അവര്‍ കാണുന്നത്. കരാറിലൊപ്പിട്ടതിനെ അപലപിക്കാന്‍ പോലും അറബ് ലീഗ് തയാറാകാതിരുന്നതിനെ ഫലസ്തീന്‍ അതോറിറ്റി അപലപിച്ചിരുന്നു. 
ചട്ടപ്രകാരം അടുത്ത ആറുമാസം അറബ് ലീഗ് യോഗങ്ങളില്‍ അധ്യക്ഷതവഹിക്കേണ്ടത് ഫലസ്തീനാണ്. എന്നാല്‍ ആ പദവി ഇനി തങ്ങള്‍ക്കു വേണ്ടെന്ന് വിദേശകാര്യമന്ത്രി റിയാദ് അല്‍ മാലികി അധിനിവിഷ്ട വെസ്റ്റ്ബാങ്കില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അറബ് ലീഗ് സെക്രട്ടറി ജനറല്‍ അഹ്മദ് അബുല്‍ ഗൈഥിനെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊച്ചിയില്‍ നടന്നത് ലഹരി പാര്‍ട്ടിയെന്നുറപ്പിച്ച് പൊലിസ്; ഓം പ്രകാശ് താമസിച്ച ഹോട്ടല്‍ മുറിയില്‍ കൊക്കെയ്ന്‍ സാന്നിധ്യം സ്ഥിരീകരിച്ച് ഫോറന്‍സിക് റിപ്പോര്‍ട്ട്

Kerala
  •  a month ago
No Image

വഖ്ഫ് കൈയേറ്റങ്ങളെ വര്‍ഗീയ പ്രചാരണായുധമാക്കി സംഘ്പരിവാര്‍

Kerala
  •  a month ago
No Image

ഹയർ സെക്കൻഡറി കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ് തസ്തിക: പി.ജി ഡിപ്ലോമ യോഗ്യതയാക്കാൻ നീക്കം

Kerala
  •  a month ago
No Image

ഇസ്രാഈലിലേക്ക് 90-ലധികം റോക്കറ്റുകൾ തൊടുത്ത് ഹിസ്ബുല്ല; നിരവധി പേർക്ക് പരുക്ക്

International
  •  a month ago
No Image

ഇരിക്കൂർ സ്വദേശി കുവൈത്തിൽ മരണപ്പെട്ടു

Kuwait
  •  a month ago
No Image

കറന്റ് അഫയേഴ്സ്-11-11-2024

PSC/UPSC
  •  a month ago
No Image

ഒമാൻ ദേശീയ ദിനം: പൊതു അവധി പ്രഖ്യാപിച്ചു

oman
  •  a month ago
No Image

അഞ്ചാമത് ദുബൈ റൈഡിൽ മുപ്പത്തേഴായിരത്തിലധികം സൈക്ലിസ്റ്റുകളുടെ പങ്കാളിത്തം

uae
  •  a month ago
No Image

'നടിമാരുമായി ലൈംഗികബന്ധത്തിന് അവസരം'; ഗള്‍ഫ് മലയാളികളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ പ്രതി പിടിയില്‍

Kerala
  •  a month ago
No Image

ഐഎഎസ് പോരില്‍ എന്‍ പ്രശാന്തിനും 'മല്ലുഹിന്ദു' ഗ്രൂപ്പില്‍ കെ ഗോപാലകൃഷ്ണനും സസ്‌പെന്‍ഷന്‍

Kerala
  •  a month ago