ഗതാഗതക്കുരുക്കഴിക്കാന്‍ എടപ്പാള്‍ മേല്‍പ്പാലം
വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ കുറ്റിപ്പുറം- തൃശ്ശൂര്‍ സംസ്ഥാന പാതയില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായ എടപ്പാളിലെ കുരുക്കഴിക്കുന്നതിനാണ് എടപ്പാള്‍ മേല്‍പ്പാലം നിര്‍മ്മാണം ആരംഭിച്ചത്. സംസ്ഥാന പാതയില്‍ 218 മീറ്റര്‍ നീളത്തിലും 8.4 മീറ്റര്‍ വീതിയിലുമാണ് മേല്‍പാലം നിര്‍മ്മിക്കുന്നത്.കിഫ്ബി പദ്ധതിയില്‍ ഉര്‍പ്പെടുത്തി 13.5 കോടി രൂപ ചെലവിട്ട് നടക്കുന്ന നിര്‍മ്മാണം ജനുവരിയില്‍ പൂര്‍ത്തിയാകും വിധമാണ് പുരോഗമിക്കുന്നത്. കൊവിഡും ലോക്ക് ഡൗണ്‍ കാരണം മന്ദഗതിയിലായിരുന്ന നിര്‍മ്മാണ പ്രവൃത്തികള്‍ ഇപ്പോള്‍ സജീവമായി മുന്നോട്ട് പോകുന്നു.
(ഫോട്ടോ: നിര്‍മ്മാണം പുരോഗമിക്കുന്ന എടപ്പാള്‍ മേല്‍പ്പാലം)
ഒളമ്പകടവ് പാലം
പൊന്നാനി നിയമസഭാ മണ്ഡലത്തിലെ മാറഞ്ചേരി, തവനൂര്‍ മണ്ഡലത്തിലെ എടപ്പാള്‍ ഒളമ്പക്കടവിനെയും ബന്ധിപ്പിക്കുന്ന ഒളമ്പക്കായലിനു കുറുകെ നിര്‍മ്മിക്കുന്ന പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ പുരോഗമിക്കുകയാണ്. 602 മീററര്‍ നീളത്തിലും 11 മീറ്റര്‍ വീതിയിലുമാണ് പാലം നിര്‍മ്മിക്കുന്നത്. പാലത്തിന് പുറമെ അപ്രോച്ച് റോഡും നിര്‍മ്മിക്കുന്നു. 32 കോടി രൂപ കിഫ് ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ജില്ലക്കാര്‍ക്ക് തൃശ്ശൂര്‍ ഗുരുവായൂര്‍ എന്നിവിടങ്ങളിലേക്ക് മാറഞ്ചേരി മേഖലയിലുള്ളവര്‍ക്ക് മലപ്പുറം- പാലക്കാട് ജില്ലകളിലേക്കും എത്താനുള്ള എളുപ്പ മാര്‍ഗം കൂടിയാണ് ഇത്. പതിറ്റാണ്ടുകളായി കടത്തു വള്ളത്തെ ആശ്രയിച്ചിരുന്ന പ്രദേശവാസികളുടെ ചിരകാലസ്വപ്‌നമാണ് പാലം നിര്‍മ്മാണത്തോടെ യാഥാര്‍ഥ്യമാകുക. സര്‍ക്കാറിന്റെ കാലയളവില്‍ ഇതിന്റെ പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്.
(ഫോട്ടോ: നിര്‍മ്മാണം പുരോഗമിക്കുന്ന ഒളമ്പകടവ് പാലം)
പടിഞ്ഞാറെക്കര- ഉണ്ണ്യാല്‍ തീരദേശ റോഡ്
സംസ്ഥാനത്തെ തന്നെ ആദ്യത്തെ സൈക്കിള്‍ ട്രാക്കോട് കൂടിയ തീരദേശ പാതയാണ് പടിഞ്ഞാറെക്കര ഉണ്ണ്യാല്‍ തീരദേശ റോഡ്. 15 കി.മി നീളത്തില്‍ 52.78 കോടി രൂപ കിഫ്ബി മുഖേന ചെലവഴിച്ചാണ് ഈ പ്രവര്‍ത്തി നടത്തുന്നത്. നാഷനല്‍ ഹൈവെ വകുപ്പ് മുഖേന യു.എല്‍.സി.സിയാണ് പ്രവൃത്തി ചെയ്യുന്നത്.
(ഫോട്ടോ:നിര്‍മ്മാണം പുരോഗമിക്കുന്ന പടിഞ്ഞാറെക്കര ഉണ്ണ്യാല്‍ തീരദേശ റോഡ്)
തവനൂര്‍ ഗവ:കോളേജ് കെട്ടിടം
സ്വന്തമായി കെട്ടിടമില്ലാതെ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന തവനൂര്‍ ഗവ:കോളേജിന് കിഫ് ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 11 കോടി രൂപ ചെലവിട്ടാണ് കെട്ടിടം പണിയുന്നത്. പ്രവൃത്തി പുരോഗമിക്കുന്ന കെട്ടിടം ഡിസംബറില്‍ പൂര്‍ത്തിയാക്കും.
കോളേജിന് കെട്ടിടം പണിയാന്‍ അഞ്ച് ഏക്കര്‍ സ്ഥലം സൗജന്യമായി നിള ചാരിറ്റബിള്‍ സൊസൈറ്റിയും കോളേജിലേക്കുള്ള റോഡിന് പാട്ടത്തില്‍ ബാപ്പു ഹാജിയുടെ മക്കള്‍ സൗജന്യമായി നല്‍കി.
(ഫോട്ടോ:നിര്‍മ്മാണം പുരോഗമിക്കുന്ന തവനൂര്‍ ഗവര്‍മെന്റ് കോളേജ് കെട്ടിടം)
സമഗ്ര കുടിവെള്ള പദ്ധതി
പൊന്നാനി താലൂക്കിലെ ഒന്‍പത് പഞ്ചായത്തുകളിലേക്കും ഒരു നഗരസഭയിലേക്കും ശുദ്ധജല വിതരണം സാധ്യമാക്കുന്നതിനായി നിര്‍മ്മിക്കുന്ന നരിപ്പറമ്പ് കുടിവെള്ള ശുദ്ധീകരണ പദ്ധതിയുടെ നിര്‍മ്മാണം പുരോഗമിക്കുന്നു. കിഫ്ബി പദ്ധതിയില്‍ നിന്നും 75 കോടിയാണ് ഇപ്പോള്‍ പദ്ധതിക്കായി അനുവദിച്ചിട്ടുള്ള്. നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ മേഖലയിലെ രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകും. ട്രീറ്റ്‌മെന്റ് പ്ലാന്റിന്റേയും പമ്പിംഗ് മെഷിനറി സ്ഥാപിക്കുന്നതിന്റേയും പണികള്‍ അവസാന ഘട്ടത്തിലാണ്. ചമ്രവട്ടം പദ്ധതിയില്‍ ശേഖരിച്ച് നിര്‍ത്തുന്ന ജലം ശുദ്ധീകരിച്ച് വിതരണം ചെയ്യുകയെന്ന ലക്ഷ്യവുമായാണ് നരിപ്പറമ്പില്‍ ശുദ്ധീകരണ പ്ലാന്റ് ആരംഭിക്കുന്നത്. ഇവിടെ ശുദ്ധീകരിക്കുന്ന ജലം പൈപ്പ് വഴി തൃക്കണാപുരത്തെ ഡാനിഡ ശുദ്ധജല വിതരണ പദ്ധതി സ്ഥലത്തേക്ക് എത്തിക്കുകയും തുടര്‍ന്ന് വിതരണം ചെയ്യുകയുമാണ് പദ്ധതി. നിലവില്‍ പൊന്നാനി താലൂക്കിനകത്ത് രണ്ടിടത്തുനിന്നാണ് കുടിവെള്ളം വിതരണംചെയ്യുന്നത്. ആറ് പഞ്ചായത്തുകളിലേക്ക് തൃക്കണാപുരത്തെ ഡാനിഡ പമ്പ് ഹൗസില്‍നിന്നും പൊന്നാനി നഗരസഭയിലേക്കും മറ്റുപഞ്ചായത്തുകളിലേക്കും നരിപ്പറമ്പ് പമ്പ്ഹൗസില്‍നിന്നുമാണ് വെള്ളം വിതരണംചെയ്യുന്നത്. നരിപ്പറമ്പിലെ പ്ലാന്റ് നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ തൃക്കണാപുരം പമ്പ്ഹൗസില്‍നിന്നുള്ള പമ്പിങ് നിര്‍ത്തിവെച്ച് പൊന്നാനി താലൂക്കിലെ ഒന്‍പത് പഞ്ചായത്തുകളിലേക്കും ഒരു നഗരസഭയിലേക്കും നരിപ്പറമ്പ് പമ്പ്ഹൗസില്‍നിന്ന് ശുദ്ധജലം വിതരണംചെയ്യും.
(ഫോട്ടോ:നിര്‍മ്മാണം പുരോഗമിക്കുന്ന നരിപ്പറമ്പിലെ ട്രീറ്റ്‌മെന്റ് പ്ലാന്റ്)
(ഫോട്ടോ:നിര്‍മ്മാണം പൂര്‍ത്തിയായ എടപ്പാള്‍ ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ കെട്ടിടം)
സ്‌കൂള്‍ മിനി സ്റ്റേഡിയം:
ഫുഡ്‌ബോളിനെ നെഞ്ചേറ്റുന്ന എടപ്പാളുകാരുടെ ഏറെക്കാലത്തെ ആഗ്രഹത്തിന്റെ സാഫല്യമാണ് എടപ്പാള്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മിനി സ്റ്റേഡിയം. താല്‍ക്കാലിക ഗ്യാലറി നിര്‍മ്മിച്ച് നടക്കാറുള്ള അഖിലേന്ത്യ ഫുഡ്‌ബോള്‍ മേളകള്‍ ഇനി ഈ സ്റ്റേഡിയത്തിലേക്ക് മാറ്റാം. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 6.74 കോടി രൂപ ചിലവഴിച്ചാണ് നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നത്. നാച്ചുറല്‍ ടര്‍ഫ്, ഓട്ടോമാറ്റഡ് സ്പ്രിംകള്‍ സിസ്റ്റം, അമിനിറ്റി സെന്റര്‍, ഇന്‍ഡോര്‍ ട്രെയിനിംഗ് സെന്റര്‍, ടോയ്‌ലറ്റ് ബ്ലോക്ക്,കളിക്കാര്‍ക്കുള്ള വിശ്രമമുറികള്‍, ഇന്‍ഡോര്‍ ട്രെയിനിങ് സെന്റര്‍, മീഡിയ റൂം,അപ്രോച്ച് ആന്റ് പാര്‍ക്കിംഗ് സ്പയ്‌സ്, ഗേറ്റ് ആന്റ് സ്പന്‍സിംഗ് എന്നിവയയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തിയാക്കുന്നത്. പദ്ധതി ഡിസംബറിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ കഴിയും.
(ഫോട്ടോ: നിര്‍മ്മാണം പുരോഗമിക്കുന്ന എടപ്പാള്‍ ഗവര്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ മിനി സ്റ്റേഡിയം)
ഭരണാനുമതിയായവ
നായര്‍ തോട് ബ്രിഡ്ജ്
പുറത്തൂര്‍ പഞ്ചായത്തിലെ നായര്‍ തോട് ബ്രിഡ്ജ് നിര്‍മ്മിക്കാനായി 10.07.2017ലെ സര്‍ക്കാര്‍ ഉത്തരവ് 942 2017 പ്രകാരം കിഫ്ബി മുഖേന 48 കോടി രൂപക്കുള്ള ഭരണാനു മതിയായി. തയ്യാറാക്കിയ എസ്റ്റിമേറ്റിന് കിഫ്ബി യുടെ അംഗീകാരവുമായി. ഇനി ഇന്‍ലാന്റ് നാവിഗേഷന്റെ അനുമതി ലഭിക്കണം. ഇതിനായി സ്ഥലം എം.എല്‍ എ.യും മന്ത്രിയുമായ ഡോ.കെ.ടി ജലീല്‍ ഇടപ്പെട്ട് സര്‍ക്കാര്‍ ബന്ധപ്പെട്ട ചെയര്‍മാന് കത്ത് അയച്ചിട്ടുണ്ട്.ഡല്‍ഹിയിലെ ഇന്‍ ലാന്റ് നാവിഗേഷന്‍ അതോറിറ്റിയില്‍ നിന്നും അനുമതി ലഭിക്കുന്ന ഉടനെ തന്നെ പ്രവൃത്തി ടെണ്ടര്‍ ചെയ്യും.
തവനൂര്‍- തിരുനാവായ പാലം
ഭാരതപ്പുഴക്ക് കുറുകെ തവനൂര്‍ പഞ്ചായത്തിനേയും തിരുനാവായ പഞ്ചായത്തിനേയും തമ്മില്‍ ബന്ധിപ്പിക്കുന്നതിനായി തവനൂര്‍ തിരുനാവായ പാലത്തിന് 2272017 ലെ സര്‍ക്കാര്‍ ഉത്തരവ് 1066 2017 പ്രകാരം ഭരണാനുമതിയായി. പദ്ധതിക്കായി കിഫ്ബിയില്‍ നിന്നും 50 കോടി രൂപയാണ് അനുവദിച്ചത്. ആര്‍.ബി.ഡി.സിയാണ് നിര്‍മ്മാണ ഏജന്‍സി. പാലത്തിനും അനുബന്ധ റോഡിനും ഭുമി കണ്ടെത്തുന്നതിനുള്ള പഠനവും ഏറ്റെടുക്കേണ്ട ഭൂമിയുടെ വിലയും നിശ്ചയിച്ചു കഴിഞ്ഞു.കിഫ്ബി യില്‍ നിന്നും തുകലഭ്യമാകുന്നതോടെ ഉടന്‍ തുടര്‍പ്രവൃത്തി ആരംഭിക്കും. ഈ സര്‍ക്കാറിന്റെ കാലാവധിക്കുള്ളില്‍ തന്നെ പ്രവൃത്തി തുടങ്ങും.
തവനൂരില്‍ 308 കോടിയുടെ കിഫ്ബി പദ്ധതികള്‍
ജില്ലയില്‍ ഏറ്റവുമധികം കിഫ്ബിക്കുകീഴില്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടന്ന നിയമസഭാ മണ്ഡലങ്ങളിലൊന്നാണ് തവനൂര്‍. ടൗണിന് കുറുകെയും റോഡിന് സമാന്തരമായുമുള്ളആദ്യത്തെ മേല്‍പ്പാലമായ എടപ്പാള്‍ മേല്‍പ്പാലം- 13.5 കോടി, കോലൊളമ്പിനെയും മാറഞ്ചേരിയേയും ബന്ധിപ്പിച്ച് കോള്‍പാടത്തിന് മുകളിലൂടെ കടന്നുപോകുന്ന ഒളമ്പക്കടവ് പാലം- 32 കോടി, തവനൂര്‍, കാലടി, എടപ്പാള്‍, വട്ടംകുളം പഞ്ചായത്തുകള്‍ക്കായുള്ള ഡാനിഡ കുടിവെള്ള പദ്ധതിയുടെ ട്രീറ്റ്‌മെന്റ് പ്ലാന്റും പമ്പിംഗ് മെയ്‌നും- 75 കോടി, പടിഞ്ഞാറേക്കര ഉണ്യാല്‍ തീരദേശറോഡ് 53 കോടി, തവനൂര്‍ ഗവ: കോളേജ് കെട്ടിടം- 11 കോടി, എടപ്പാള്‍- ഫ്‌ലഡ് ലൈറ്റ് സ്റ്റേഡിയം- 6.74 കോടി, എടപ്പാള്‍ ഗവര്‍മെന്റ് ഹയര്‍ സെക്കന്ററി, പുറത്തൂര്‍ ഗവര്‍മെന്റ് ഹയര്‍സെക്കന്ററി സ്‌ക്കൂള്‍,തവനൂര്‍ കെ.എം. ജി.വി.എച്ച് എസ്.എസ്, കാടഞ്ചേരി ഗവര്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍,പുറത്തൂര്‍ ഗവര്‍മെന്റ് യു പി സ്‌കൂള്‍, തവനൂര്‍ കെ.എം. ജി.യു.പി എസ് എന്നിവിടങ്ങളില്‍ നടക്കുന്ന കെട്ടിട നിര്‍മ്മാണങ്ങള്‍- 19 കോടി തുടങ്ങിയ പദ്ധതികള്‍ അവസാന ഘട്ടത്തിലാണ്.
(ഫോട്ടോ: മന്ത്രി കെ.ടി ജലീല്‍ എം.എല്‍.എ)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."