സ്കൂള്‍ കലോത്സവം, കായികമേള നടത്തുന്ന കാര്യത്തില്‍ പിന്നീട് തീരുമാനം
തിരുവനന്തപുരം: പ്രളയം കാരണം അടുത്ത ഒരു വര്‍ഷത്തെ സര്‍ക്കാര്‍ ആഘോഷ പരിപാടികള്‍ ഒഴിവാക്കിയ കൂട്ടത്തില്‍ സ്കൂള്‍ കലോത്സവം, കായിക മത്സരങ്ങളുടെ തീരുമാനം പിന്നീട്. കൂടുതല്‍ ചര്‍ച്ചയ്ക്കു ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കുക.
സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് നടത്തുന്ന അന്താരാഷ്ട്ര ചലച്ചിത്ര മേള അടക്കമുള്ള എല്ലാ ആഘോഷ പരിപാടികളും ഒരു വര്‍ഷത്തേക്ക് നടത്തില്ലെന്ന് പൊതുഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ ഉത്തരവിറക്കിയിരുന്നു.
എന്നാല്‍, വിദ്യാര്‍ഥികളുടെ ഗ്രേസ് മാര്‍ക്ക്, ദേശീയതല മത്സരങ്ങളിലേക്കുള്ള സെലക്ഷന് എന്നിവ കണക്കിലെടുത്ത് സ്കൂള്‍ കലോത്സവം, കായികമേള എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കും. അക്കാദമിക് പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള മേളകള്‍ ഏത് രൂപത്തില്‍ നടത്തണമെന്നും പിന്നീട് ചര്‍ച്ച ചെയ്ത് തീരുമാനിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."