HOME
DETAILS

മന്ത്രിമാരുടെ അഭിപ്രായ ഭിന്നത: വിശദീകരണവുമായി മന്ത്രി ജി.സുധാകരന്‍

  
backup
September 04 2018 | 20:09 PM

%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%ae%e0%b4%be%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86-%e0%b4%85%e0%b4%ad%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%be%e0%b4%af-%e0%b4%ad

കൊച്ചി: കുട്ടനാട്ടിലെ പ്രളയ വെള്ളം വറ്റിക്കുന്നതില്‍ മന്ത്രി തോമസ് ഐസക്കുമായുള്ള അഭിപ്രായ ഭിന്നതയില്‍ വിശദീകരണവുമായാണ് മന്ത്രി ജി.സുധാകരന്‍. താന്‍ ധനമന്ത്രിയെയല്ല ഉദ്ദേശിച്ചത്. പമ്പിങ് കോണ്‍ടാക്ടര്‍മാരാണ് പ്രശ്‌നക്കാരെന്നും അഭിപ്രായ വ്യത്യാസം അത് പറയുന്നവരുടെ തലയിലാണെന്നും ജി.സുധാകരന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പരിഹസിച്ചു.
എത്രയും വേഗം പമ്പിങ് നടത്തി കുട്ടനാടിനെ രക്ഷിക്കണം. തോമസ് ഐസക്കും ഞാനും സുനില്‍കുമാറും പറയുന്നത് ഒരേ കാര്യമാണ്. അഭിപ്രായവ്യത്യാസമുള്ളത് പറയുന്നവരുടെ തലയിലാണ്. വെള്ളപ്പൊക്കം തലയില്‍ കയറിയവര്‍ ആരെങ്കിലുമുണ്ടെങ്കില്‍ ദയവായി ഒഴുക്കിക്കളയണം. ഞങ്ങളുടെ തലയിലൊന്നും വെള്ളപ്പൊക്കമില്ല.
ഞങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ടി സംസാരിക്കുകയാണ്. കുട്ടനാട്ടിലെ വെള്ളം ഇറങ്ങണ്ടേ ? ഇറങ്ങണമെങ്കില്‍ പമ്പിങ് നടക്കണ്ടേ ? പമ്പിങ് നടക്കുന്നതില്‍ കാലതാമസം ഉണ്ടായില്ലേ ? ഇത് തെറ്റാണെങ്കില്‍ ഇതേ പറ്റി പറയുക. അതിലെന്ത് വ്യത്യാസം ഉണ്ട് എന്ന് കണ്ടുപിടിക്കുന്നതല്ല പത്രധര്‍മ്മം.
അവിടെ പമ്പിംഗ് നടത്തി വെള്ളം ഒഴുക്കാന്‍ കഴിയാത്തതിന്റെ കാരണം അന്വേഷിക്കുക. ആരുടെയും കുറ്റമല്ലെങ്കില്‍ പറഞ്ഞാല്‍ മതി മാപ്പ് പറയാന്‍ തയാറാണ്. അതല്ല കുറ്റമാണെങ്കില്‍ അതിന് നടപടിയുണ്ടാകണം. അവിടുന്ന് വെള്ളം പമ്പ് ചെയ്ത് കളയണമെന്നും പോസ്റ്റില്‍ പറയുന്നു.
മട കുത്താത്തതും പാടശേഖരങ്ങളില്‍ നിറഞ്ഞ് കിടക്കുന്ന വെള്ളം പമ്പ് ചെയ്ത് കളയാത്തതുമാണ് പ്രശ്‌നമെന്ന് ഏത് കുട്ടനാട്ടുകാരനുമറിയാം. ഇതിന് ഉത്തരവാദിത്വമുള്ള പാടശേഖരകമ്മിറ്റികള്‍ ആ ജോലി ചെയ്യുന്നതില്‍ ഗുരുതരമായ വീഴ്ച വരുത്തിയിരിക്കുകയാണ്. മടകുത്താനുള്ള തുക മുന്‍കൂറായി കൊടുക്കുവാന്‍ തീരുമാനിച്ചിട്ട് മാസം ഒന്നരയായി.
നാഷണല്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആക്ട് പ്രകാരം വെള്ളപ്പൊക്കദുരിതം നീട്ടിക്കൊണ്ട് പോകുന്നവര്‍ക്കെതിരേ കര്‍ശനമായ നടപടിയെടുക്കേണ്ടിവരുമെന്നും ജി.സുധാകരന്‍ പോസ്റ്റില്‍ പറയുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിപ: മരണപ്പെട്ട വിദ്യാര്‍ഥിയുടെ സംസ്‌ക്കാര ചടങ്ങില്‍ പങ്കെടുത്ത സഹപാഠികള്‍ നിരീക്ഷണത്തില്‍

Kerala
  •  3 months ago
No Image

സ്വകാര്യതക്കെതിരായ ഈ കടന്നാക്രമണം അന്യായമാണ്; റിപ്പോര്‍ട്ടര്‍ ടി.വിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കി ഡബ്ല്യു.സി.സി

Kerala
  •  3 months ago
No Image

ഇസ്‌റാഈലിനെ ഞെട്ടിച്ച് വീണ്ടും ഹൂതികള്‍, മിസൈല്‍ ആക്രമണം, റെയില്‍വേ സ്റ്റേഷന് തീപിടിച്ചു

International
  •  3 months ago
No Image

യുവതിയെ കാര്‍ കയറ്റിക്കൊന്ന സംഭവം; ഡോ. ശ്രീക്കുട്ടിക്കെതിരെ നടപടിയെടുത്ത് ആശുപത്രി, ജോലിയില്‍ നിന്ന് പുറത്താക്കി

Kerala
  •  3 months ago
No Image

'ഒരു മൃതദേഹം സംസ്‌കരിക്കാന്‍ 75,000 രൂപ, ബെയ്‌ലി പാലം ഒരു കോടി...' മുണ്ടക്കൈ ദുരന്തത്തിലെ സര്‍ക്കാര്‍ കണക്കുകള്‍ പുറത്ത്

Kerala
  •  3 months ago
No Image

താനും വനിതാ ഡോക്ടറും മദ്യപിച്ചിരുന്നെന്ന് അജ്മലിന്റെ മൊഴി; മനപൂര്‍വമുള്ള നരഹത്യാകുറ്റം ചുമത്തി

Kerala
  •  3 months ago
No Image

വീണ്ടും റെക്കോർഡിലേക്ക് കുതിച്ച് സ്വർണവില; പവന്റെ വില 55,000 കടന്നു

Economy
  •  3 months ago
No Image

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം

Kerala
  •  3 months ago
No Image

നിപ:  മലപ്പുറം ജില്ലയില്‍  കണ്ടയിന്‍മെന്റ് സോണില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ 

Kerala
  •  3 months ago
No Image

മലപ്പുറത്ത് കാണാതായ യുവതിയേയും മക്കളേയും കൊല്ലത്ത് കണ്ടെത്തി 

Kerala
  •  3 months ago