ദേവികുളം മണ്ഡലത്തില്‍ നടപ്പാക്കിയത് 620 കോടിയുടെ പദ്ധതികള്‍
ദേവികുളം മണ്ഡലത്തില്‍ കിഫ്ബി പദ്ധതി പ്രകാരം ഇതുവരെ ആകെ 620 കോടിയുടെ പദ്ധതികള്‍ നടപ്പിലാക്കിയതായി എംഎല്‍എ എസ്. രാജേന്ദ്രന് പറഞ്ഞു. ഇതില്‍ മച്ചിപ്ലാവിലെ ഫ്ളാറ്റ് സമുച്ചയം, കുഞ്ഞിത്തണ്ണിയിലെ ഹയര്‍ സെക്കന്ററി സ്കൂള്‍ എന്നിവയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. ചിത്തിരപുരം സിഎച്ച്സിയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി മാത്രം 53 കോടിയുടെ വികസനത്തിനുള്ള ഫണ്ട് കിഫ്ബിയിലേക്ക് കൈമാറി. അടിമാലി താലൂക്കാശുപത്രിയുടെ വികസനത്തിനായി 13 കോടി നല്കി.
പിന്നീട് ഏറ്റവും കൂടുതല്‍ ഫണ്ട് വിനിയോഗിച്ചത് വിവിധ സര്‍ക്കാര്‍ സ്കൂളുകളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ്. പത്താംമൈല്‍ വിഎച്ച്എസ്ഇ സ്കൂള്‍ മൂന്ന് കോടി, മച്ചിപ്ലാവ് ഹൈസ്കൂളിന് 1.5 കോടി, അടിമാലി ഗവ. ഹൈസ്കൂളിന് 3 കോടി, അടിമാലി ടെക്നിക്കല്‍ ഹൈസ്കൂളിന് 5 കോടി, തോക്കുപാറ യുപി സ്കൂളിന് 1 കോടി, കുഞ്ഞിത്തണ്ണിയിലെ ഹയര്‍ സെക്കന്‍ഡറി 3 കോടി, മൂന്നാര്‍ ദേവിയാര്‍ കോളനി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ 3 കോടി, മറയൂര്‍ എല്‍പി 1 കോടി, മറയൂര്‍5.65 കോടി ബൈസണ്‍വാലി3 കോടി, ചെണ്ടുവാര1 കോടി, ദേവികുളം1 കോടി, ചിത്തിരപുരം ഐറ്റിഐ 4 കോടിയും അനുവദിച്ച് നല്‍കിയതായി എസ്. രാജേന്ദ്രന് അറിയിച്ചു. അടിമാലിയിലെ അമ്മയും കുഞ്ഞും ആശുപത്രിക്കായും അടിമാലി താലൂക്കാശുപത്രി വികസനത്തിനായി കൂടുതല്‍ ഫണ്ട് അനുവദിക്കും.
അമ്മയും കുഞ്ഞും ആശുപത്രിയുടെ കെട്ടിട നിര്‍മ്മാണം തുടങ്ങുന്നതിനടക്കമുള്ള പ്രവൃത്തിക്കായി 14.5 കോടിയുടെ എസ്റ്റിമേറ്റ് സാങ്കേതികാനുമതിക്കായി സമര്‍പ്പിച്ചു. അടിസ്ഥാന വികസനത്തിന്റെ ഭാഗമായുള്ള ബൈസണ്‍വാലി-രണ്ടാംമൈല്‍ റോഡിന് 62 കോടി, ഉടുമ്പന്‍ചോല-രാജാക്കാട് -ബൈസണ്വാലിവെള്ളത്തൂവല്-പന്നിയാര്‍കുട്ടി റോഡ് 65 കോടി, മൂന്നാറില്‍ 63 കോടി രൂപയുടെ ഫ്ളൈ ഓവര്‍ ടെണ്ടര്‍ നടപടിയിലെത്തി നില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ചിത്രം-- 1. എസ്. രാജേന്ദ്രന് എം.എല്‍.എ പടം 2. മൂന്നാര്‍ ഫ്ളൈഓവര്‍ സര്‍വെ പുരോഗമിക്കുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."