HOME
DETAILS

വോട്ടിങ് മെഷീനെ അവിശ്വസിക്കണോ?

  
backup
May 11 2019 | 19:05 PM

%e0%b4%b5%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%99%e0%b5%8d-%e0%b4%ae%e0%b5%86%e0%b4%b7%e0%b5%80%e0%b4%a8%e0%b5%86-%e0%b4%85%e0%b4%b5%e0%b4%bf%e0%b4%b6%e0%b5%8d%e0%b4%b5%e0%b4%b8

 

പരിശീലനത്തിന്റെ ഭാഗമായി ഒരു മാസം ഡല്‍ഹിയിലെ തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഓഫിസിലായിരുന്നു ഊണും ഉറക്കവും. വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നതിനിടെയാണ് ഇ.വി.എമ്മിനെക്കുറിച്ച് കൂടുതല്‍ മനസിലാക്കാനിടയായത്. ഇ.വി.എമ്മും ഒരു മെഷീനല്ലേ, എല്ലാ മെഷീനുകളും ഹാക്ക് ചെയ്യപ്പെടാമല്ലോ, എന്നിട്ടും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇ.വി.എമ്മിനു വേണ്ടി ഇങ്ങനെ വാശി പിടിക്കണം? എന്നായിരുന്നു എന്റെയും ധാരണ. പക്ഷെ, കമ്മിഷനിലെ ദിവസങ്ങള്‍ എന്റെ ധാരണ അസ്ഥാനത്താണെന്നു തെളിയിച്ചു. ഓഫിസിലെ നിരവധി ഉന്നതോദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചകളും അവര്‍ നല്‍കിയ വിവരണങ്ങളും ഇ.വി.എമ്മിന്റെ സെക്യൂരിറ്റി പ്രത്യേകതകള്‍ പൂര്‍ണമായും ബോധ്യപ്പെടുത്തുന്നതായിരുന്നു. ഈ തെരഞ്ഞെടുപ്പ് സമയത്ത് ജനാധിപത്യത്തിലുള്ള വിശ്വാസം ഏറെ പ്രധാന്യമുള്ളതുകൊണ്ടാണ് അതിവിടെ കുറിക്കുന്നത്.
ഏത് യന്ത്രവും ഹാക്ക് ചെയ്തുകൂടെ എന്ന ലളിതയുക്തിയാണ് ആദ്യത്തേത്. ഉത്തരവും വളരെ ലളിതമാണ്. ഏതു യന്ത്രവും ഹാക്ക് ചെയ്യാന്‍ പറ്റില്ല. ഉദാഹരണത്തിന് കാല്‍കുലേറ്റര്‍. അത് സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന യന്ത്രമാണ്. (േെമിറ മഹീില) ഏതെങ്കിലും നെറ്റ്‌വര്‍ക്കുമായി ബന്ധിക്കപ്പെട്ടതല്ല. അതുകൊണ്ട് തന്നെ പുറമെ നിന്നുള്ള സ്വാധീനം കൊണ്ട് ഹാക്ക് ചെയ്യാനാകില്ല. ഇ.വി.എമ്മും ഇതു പോലെയാണ്. ഇ.വി.എം അഥവാ ഇലക്ടോണിക് വോട്ടിങ് മെഷീന്‍ ഒരു കാല്‍കുലേറ്റര്‍ പോലെ സ്വതന്ത്രമായ ഒറ്റക്ക് പ്രവര്‍ത്തിക്കുന്ന യന്ത്രമാണ്. രണ്ട് ഭാഗങ്ങളാണ് ഈ യൂനിറ്റിനുള്ളത്. ഒരു ബാലറ്റിങ് യൂനിറ്റും ഒരു കണ്‍ട്രോള്‍ യൂനിറ്റും. ഒരു കേബിള്‍ വയര്‍ വഴിയാണ് രണ്ടിനെയും ബന്ധിപ്പിച്ചത്. ഏതെങ്കിലും വയര്‍ലെസ് കണക്ഷനുമായോ റേഡിയോ ഫ്രീക്വന്‍സിയുമായോ അതിനെ ഒരു തരത്തിലും ബന്ധിപ്പിക്കാനാവില്ല. പിന്നെ പുറമെ നിന്ന് എങ്ങനെ ഹാക്ക് ചെയ്യും?
പുറമെ നിന്നു വേണ്ട അകമേ നിന്നു ചെയ്തുകൂടെ എന്നതായിരിക്കും അടുത്ത സംശയം. അഥവാ യന്ത്രത്തിനുള്ളിലെ ചിപ്പിന്റെ പ്രോഗ്രാമിങ്ങില്‍ മാറ്റം വരുത്തി ഹാക്ക് ചെയ്തുകൂടേ എന്ന ചോദ്യം. ഇ.വി.എം വണ്‍ ടൈം പ്രോഗ്രാമെബിള്‍ ചിപ് ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. അഥവാ ഒറ്റത്തവണ മാത്രമേ അതിന്റെ സോഴ്‌സ് കോഡ് പ്രോഗ്രാം ചെയ്യാന്‍ പറ്റൂ. ഒരിക്കല്‍ പ്രോഗ്രാം ചെയ്ത യന്ത്രത്തെ വീണ്ടും എഴുതാനോ മോഡിഫൈ ചെയ്യാനോ മായ്ക്കാനോ സാധ്യമല്ല.


വോട്ടിങിനു മുന്‍പും വോട്ട് കഴിഞ്ഞതിനു ശേഷവും ഇ.വി.എമ്മില്‍ കുറെ വോട്ട് രേഖപ്പെടുത്തിക്കൂടേ എന്നതാണ് അടുത്ത സംശയം. പോളിങ് പ്രക്രിയ കഴിഞ്ഞ ഉടനെ കണ്‍ട്രോള്‍ യൂനിറ്റില്‍ ക്ലോസ് ബട്ടണ്‍ അമര്‍ത്തും. ഇതിനു ശേഷം രേഖപ്പെടുത്തപ്പെടുന്ന ഒരു വോട്ടും ഇ.വി.എമ്മില്‍ സ്വീകരിക്കപ്പെടില്ല. ഇതുപോലെ തന്നെയാണ് പോളിങ് തുടങ്ങുന്നതിന് മുമ്പ് അമര്‍ത്തുന്ന ബട്ടണും. ഇതിനു ശേഷം മാത്രമേ വോട്ടിങ് തുടങ്ങാനാകൂ.


നിര്‍മിക്കുന്ന സമയത്തു തന്നെ നിശ്ചിത പാര്‍ട്ടികള്‍ക്കനുകൂലമായി പ്രോഗ്രാമിങ് ചെയ്ത ചിപ്പുകള്‍ ചെയ്തുകൂടെ എന്ന ചോദ്യമാണ് അടുത്തത്. ഇ.വി.എം യന്ത്രങ്ങള്‍ നിര്‍മിക്കപ്പെടുന്നത് ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡും ഇലക്ട്രോണിക്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡും ചേര്‍ന്നാണ്. കനത്ത സുരക്ഷയില്‍ സി.സി.ടി.വി ദൃശ്യങ്ങളുടെ സാന്നിധ്യത്തിലാണ് ഓരോ പ്രക്രിയയും നീങ്ങുന്നത്. എല്ലാറ്റിനും ശേഷം ഒരു മൂന്നാം കക്ഷിയുടെ സാങ്കേതിക വിദഗ്ധരടങ്ങുന്ന സമിതിയുടെ ഗുണമേന്മാ സര്‍ട്ടിഫിക്കറ്റും നിര്‍ബ്ബന്ധമാക്കിയിട്ടുണ്ട്.


വോട്ടിങ് തുടങ്ങുന്നതിനു മുന്‍പെ കൃത്രിമത്വം നടത്തുന്നതിനെക്കുറിച്ചാണ് പൊതുവെ ഉയര്‍ത്താറുള്ള മറ്റൊരു സംശയം. പക്ഷെ, പോളിങ് പ്രക്രിയയുടെ മുന്‍പെ തന്നെ ഫസ്റ്റ് ലവല്‍ ചെക്കിങ് (എഫ്.എല്‍.സി) നടത്താറുണ്ട്. സ്ഥലത്തെ എല്ലാ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളുടെയും സാന്നിധ്യത്തിലാണിവ നടത്താറുള്ളത്. അതിന്റെ വീഡിയോഗ്രഫി റെക്കോര്‍ഡ് ചെയ്യപ്പെടാറുണ്ട്. പിന്നെ വോട്ടിങിന്റെ തലേദിവസം സെക്കന്‍ഡ് ലെവല്‍ ചെക്കിങ് നടത്തും. വോട്ടിങിന്റെ അന്നത്തെ ദിവസം ആദ്യം ഫിസിക്കല്‍ ചെക്കപ്പ്, തുടര്‍ന്ന് മോക്ക് പോള്‍ നടത്തും. നിശ്ചിത ശതമാനം പേര്‍ മോക്ക് പോളില്‍ വോട്ട് ചെയ്യും. ഇതിന്റെ വി.വി.പാറ്റ് സ്ലിപ്പുകള്‍ ടാലി ചെയ്ത് കൃത്യമല്ലേ എന്ന് ഉറപ്പുവരുത്തും. തുടര്‍ന്ന് അത്രയും വോട്ടുകള്‍ മായ്ച്ച ശേഷമാണ് വീണ്ടും വോട്ടിങ് പ്രക്രിയ ആരംഭിക്കുക.


ഇ.വി.എം വിതരണത്തിലും സ്ഥാനാര്‍ഥികളുടെ പേരു നിര്‍ണയിക്കുന്നതിലുമെല്ലാം തീര്‍ത്തും സുതാര്യവും റാന്‍ഡവുമായ പ്രക്രിയയുമാണ് നടക്കാറുള്ളത്. അഥവാ ഒരു തരം നറുക്കെടുപ്പ് രീതി. ഏത് എ.വി.എം എവിടേക്കു പോകുന്നു എന്നതൊക്കെ ഇതിന്റെ അടിസ്ഥാനത്തിലാണ്. ഇ.വി.എമ്മിന്റെ ഓരോ സഞ്ചാരവും ജി.പി.എസ് മോണിറ്ററിങ് വഴി നിരീക്ഷിക്കപ്പെടുന്നുണ്ട്. പുറമെ, എവിടേക്കാണോ അയക്കപ്പെടുന്നത് അവിടുത്തെ സെക്യൂരിറ്റി ഫോഴ്‌സിന്റെ സംരക്ഷണവും. ഇതിനൊക്കെ പുറമെ വോട്ടിങിന് മുന്‍പും ശേഷവും ഇ.വി.എമ്മുകള്‍ സൂക്ഷിക്കപ്പെടുന്നത് സ്‌ട്രോങ് റൂമുകളില്‍ കനത്ത സുരക്ഷയോടെയാണ്. ഇവിടെയൊക്കെ വിവിധ രാഷ്ട്രീയ കക്ഷികളുടെ ഏജന്റുമാരുടെ സാന്നിധ്യവുമുണ്ടാകും.


ഇങ്ങനെയൊക്കെയാണെങ്കിലും വോട്ടര്‍ക്ക് താന്‍ ചെയ്യുന്ന വോട്ട് കാണാന്‍ പറ്റുന്നില്ല എന്ന പ്രശ്‌നം ഇതുവരെ ഉണ്ടായിരുന്നു. ഇത് പരിഹരിക്കാനാണ് വി.വി.പാറ്റ് (വോട്ടര്‍ വെരിഫയബിള്‍ പേപ്പര്‍ ഓഡിറ്റ് ട്രയല്‍) നടപ്പിലാക്കിയത്. വോട്ട് ചെയ്ത ശേഷം 7 സെക്കന്‍ഡ് വോട്ട് ചെയ്യപ്പെട്ട സ്ഥാനാര്‍ഥിയുടെ സീരിയല്‍ നമ്പര്‍, പേര്, ചിഹ്നം എന്നിവ കാണിക്കും. ഇത് ശരിയല്ലെന്നു തോന്നിയാല്‍ അന്നേരം തന്നെ പ്രിസൈഡിങ് ഓഫിസറെ അറിയിക്കാം. സത്യവാങ്മൂലം നല്‍കാം. അദ്ദേഹം ടെസ്റ്റ് വോട്ടിങ് നടത്തും. അതും തെറ്റാണെന്ന് തെളിഞ്ഞാല്‍ ആ ബൂത്തില്‍ വോട്ടിങ് തന്നെ നിര്‍ത്തിവയ്ക്കും. പക്ഷെ, ഇത്തരം പരാതികള്‍ ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല.


വോട്ട് ചെയ്യാനുള്ള സൗകര്യം, സൂക്ഷിക്കാനുള്ള സൗകര്യം, എണ്ണാനുള്ള സൗകര്യം, ബൂത്ത് പിടിച്ചെടുക്കല്‍, ബാലറ്റ് പേപ്പര്‍ പിടിച്ചെടുക്കല്‍, അസാധു തുടങ്ങിയ ശല്യങ്ങളില്‍ നിന്നുള്ള രക്ഷയും ഇ.വി.എം നല്‍കുന്നുണ്ട്. മണിക്കൂറുകള്‍ കൊണ്ട് എണ്ണിത്തീര്‍ക്കാമെന്നതാണ് മറ്റൊരു ഗുണം. ഇനി കടലാസിലേക്കു തന്നെ പോകുകയാണെങ്കില്‍ ചുരുങ്ങിയത് ഏഴ് ദിവസമെങ്കിലും വേണ്ടി വരും, ഫലം അറിഞ്ഞു തുടങ്ങാന്‍. ജനങ്ങളുടെ വിശ്വാസമാണ് ജനാധിപത്യത്തിന്റെ കാതല്‍. തെരഞ്ഞെടുപ്പ് ആ വിശ്വാസത്തിന്റെ ആഘോഷമാണ്. അഞ്ചു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ദേശ് കാ മഹാത്യോഹാര്‍.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് ഹര്‍ത്താലിനിടെ സംഘര്‍ഷം; ബസ് ജീവനക്കാരുമായി തര്‍ക്കം, കടകള്‍ അടപ്പിക്കുന്നു

Kerala
  •  a month ago
No Image

'ഗസ്സയിലേക്കുള്ള സഹായ വിതരണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ തുടര്‍ച്ചയായി കള്ളം പറയുന്നു' ഫലസ്തീനി കുട്ടിയുടെ പട്ടിണിക്കോലത്തിന്റെ ചിത്രവുമെന്തി റാഷിദ ത്ലൈബ് യു.എസ് കോണ്‍ഗ്രസില്‍ 

International
  •  a month ago
No Image

ഇന്ത്യയുടെ ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം വിജയകരം

National
  •  a month ago
No Image

ഈ ഗള്‍ഫ് രാഷ്ട്രങ്ങളിലേതിനെക്കാളും സ്വര്‍ണത്തിന് ഇന്ത്യയില്‍ വിലക്കുറവ്? കാരണം അറിയാം

qatar
  •  a month ago
No Image

വസ്ത്രങ്ങള്‍ ഉപേക്ഷിച്ച് വിലങ്ങുമായി ഓടി; കുഴികുത്തി ഷീറ്റിട്ട് മൂടി, ചാടിപ്പോയ പ്രതിയെ പിടികൂടിയത് 4 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവില്‍

Kerala
  •  a month ago
No Image

വിഷപ്പുകയിൽ ശ്വാസം മുട്ടി ഡൽഹി; വായുഗുണനിലവാരം ഏറ്റവും മോശം അവസ്ഥയിൽ

National
  •  a month ago
No Image

വിവാദങ്ങളെ ഒറ്റക്കെട്ടായി പ്രതിരോധിച്ച് മേൽക്കൈ നേടി യു.ഡി.എഫ്

Kerala
  •  a month ago
No Image

എം.ഡി.എം.എയും കഞ്ചാവുമായി നടനും സുഹൃത്തും പിടിയില്‍ 

Kerala
  •  a month ago
No Image

സന്ദീപ് വാര്യര്‍ പാണക്കാട്ട്; സ്വീകരിച്ച് മുസ്‌ലിം ലീഗ് നേതാക്കള്‍

Kerala
  •  a month ago
No Image

'മലപ്പുറവുമായി പൊക്കിള്‍കൊടി ബന്ധം, മലപ്പുറത്തിന്റെ പാരമ്പര്യം മതനിരപേക്ഷതയുടേത്' സന്ദീപ് വാര്യര്‍

Kerala
  •  a month ago