HOME
DETAILS
MAL
തെലങ്കാനയില്‍ മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥന്റെ 70 കോടിയുടെ അനധികൃത സ്വത്ത് പിടികൂടി
backup
September 24 2020 | 10:09 AM
ഹൈദരാബാദ്: തെലങ്കാനയിലെ മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥന്റെ വസതിയിലും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള വിവിധ സ്ഥലങ്ങളിലും നടത്തിയ റെയ്ഡില്‍ 70 കോടിയുടെ അനധികൃത സ്വത്ത് അഴിമതി വിരുദ്ധ ബ്യൂറോ കണ്ടെത്തി. മാല്‍കജ്ഗിരി എ.സി.പി യെല്‍മകുരി നരസിംഹ റെഡ്ഡി അനധികൃതമായി സമ്പാദിച്ച സ്വത്തുകളാണ് പിടികൂടിയത്. അനന്ത്പൂരിലെ 55 ഏക്കര്‍ കൃഷി സ്ഥലവും രണ്ട് വീടുകളും ഹഫീസ്പേട്ടില്‍ വാണിജ്യസമുച്ചയവും മറ്റിടങ്ങളില്‍ വീടുകളും രണ്ട് ബാങ്ക് ലോക്കറിലായി 15 ലക്ഷവുമാണ് കണ്ടെത്തിയത്. അനധികൃതമായി കണ്ടെത്തിയ സ്വത്തുക്കളുടെ പരിശോധന തുടരുകയാണെന്ന് അഴിമതി വിരുദ്ധ ബ്യൂറോ പുറത്തുവിട്ട പത്രക്കുറിപ്പില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."