ഇടതുസര്‍ക്കാരിന്റെ സംഭാവന വിവാദങ്ങള്‍ മാത്രം: ഡീന്‍ കുര്യാക്കോസ്
മുക്കം: തെരഞ്ഞെടുപ്പ് സമയത്ത് അവിഹിതമായി സഹായിച്ചവര്‍ക്ക് സഹായം ചെയ്യുക വഴി വിവാദങ്ങള്‍ സൃഷ്ടിക്കുക മാത്രമാണ് കഴിഞ്ഞ ഒരു വര്‍ഷത്തെ ഇടതു സര്‍ക്കാരിന്റെ സംഭാവനയെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ്.
യൂത്ത് മാര്‍ച്ചിന് മുക്കത്ത് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോഴിക്കോട് ജില്ലയിലെ ആദ്യ സ്വീകരണ കേന്ദ്രമായ മുക്കത്ത് പ്രവര്‍ത്തകരുടെ അകമ്പടിയോടെ അഭിലാഷ് ജങ്ഷനില്‍ നിന്ന് യൂത്ത് മാര്‍ച്ചിനെ സ്വീകരിച്ചു. പരിപാടി എം.ഐ ഷാനവാസ് എം.പി ഉദ്ഘാടനം ചെയ്തു.
യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് സജീഷ് മുത്തേരി അധ്യക്ഷനായി.
കെ.എസ്.യു ജില്ലാ സെക്രട്ടറിമാരായി തിരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് ദിഷാല്‍, റിയാസ് അടിവാരം, ജാസില്‍ പുതുപ്പാടി, ആല്‍ഡ്രിന്‍, ഐ.എന്‍.ടി.യു.സി അഖിലേന്ത്യാ വര്‍ക്കിങ് കമ്മിറ്റി മെമ്പര്‍ നിഷാബ് മുല്ലോളി എന്നിവരെ ആദരിച്ചു. ഡി.സി.സി പ്രസിഡന്റ് ടി. സിദ്ദീഖ്, കെ.പി.സി.സി ജനറല്‍ സെക്രട്ടറി എന്‍. സുബ്രഹ്മണ്യന്‍, യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ ജന. സെക്രട്ടറി രവീന്ദ്രദാസ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എ.പി ആദം മുല്‍സി, വിദ്യാ ബാലകൃഷ്ണന്‍, ടി.ജി സുനില്‍, എസ്.എം ബാലു, ടി.എസ് അനൂപ്, സുധീര്‍ ശാസ്താംകോട്ട, നുസൂര്‍, ജിതേഷ് വയനാട്, ജിതേഷ്, എടക്കുനി അബ്ദുറഹ്മാന്‍, ബാബു പൈക്കാട്ടില്‍, ഹബീബ് തമ്പി, സി.ജെ ആന്റണി ,അന്നമ്മ ടീച്ചര്‍, മോയിന്‍ കൊളക്കാടന്‍, എം.ടി അഷ്‌റഫ്, വി.എന്‍ ജംനാസ്, രാജു വലിയനാനിക്കല്‍, സൗദ ടീച്ചര്‍, ലിസി കാരിപ്ര ,സുഫിയാന്‍ ചെറുവാടി, ജുനൈദ് പാണ്ടികശാല, സിജു തിരുവമ്പാടി, ഫൈസല്‍ ആനയാംകുന്ന്, സുബിന്‍ കളരിക്കണ്ടി, ജംഷിദ് ഒളകര ,ജിതിന്‍ പൊറ്റശ്ശേരി, സുബിന്‍ മുത്തപ്പന്‍ പുഴ, ജിജു കള്ളിപ്പാറ, സഹീര്‍ എരഞ്ഞോണ, ജിലിന്‍ ജോസ് മംഗലത്ത് ,ഗഫൂര്‍ ഒതയോത്ത്, സൗബിന്‍ഇലഞ്ഞിക്കല്‍, സവിജേഷ്, വിഷ്ണു കയ്യൂണുമ്മല്‍ ,പ്രഭാകരന്‍ മുക്കം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."