കൊണ്ടോട്ടി നഗരസഭയില്‍ അപേക്ഷിച്ച ഉടനെ കെട്ടിട പെര്‍മിറ്റ് നല്‍കുന്നു
കൊണ്ടോട്ടി: അപേക്ഷിച്ച ദിവസം തന്നെ കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് നല്‍കുന്ന പദ്ധതി നഗരസഭയില്‍ നടപ്പാക്കുന്നു. 24 മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കാന്‍ ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍ യോഗം തീരുമാനിച്ചു. 3000 ചതുരശ്രയടിവരെ വിസ്തീര്‍ണമുള്ള കെട്ടിടങ്ങള്‍ക്കാണ് ഉടനടി പെര്‍മിറ്റ് അനുവദിക്കുക. രാവിലെ 10 മുതല്‍ 12.3.0 വരെ അപേക്ഷ സ്വീകരിച്ച് ഉച്ചക്ക്‌ശേഷം പരിശോധന നടത്തിയാകും പെര്‍മിറ്റ് അനുവദിക്കുക.
നടപ്പുസാമ്പത്തിക വര്‍ഷത്തെ പദ്ധതികളുടെ കരട് കൗണ്‍സില്‍ യോഗം അംഗീകരിച്ചു കഴിഞ്ഞ വര്‍ഷത്തെ പദ്ധതികളൊന്നും തുടങ്ങാന്‍ പോലും പറ്റിയിട്ടില്ലെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. വലിയതോട് ശുചീകരണം, സൗന്ദര്യവത്കരണം, സി.സി.ടി.വി. സ്ഥാപിക്കല്‍, ആയിരം വീട് പദ്ധതി തുടങ്ങിയവ പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ഉദ്യോഗസ്ഥരുടെ കുറവും സാങ്കേതിക പ്രശ്‌നങ്ങളും മറ്റും ഉയര്‍ത്തി ഭരണപക്ഷം പ്രതിരോധിച്ചു. വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ കരട് പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി.
നഗരസഭയില്‍ താത്കാലിക ജീവനക്കാരെ നിയമിക്കുന്നത് സംബന്ധിച്ചും ഭരണപക്ഷവും പ്രതിപക്ഷവും വാക്കേറ്റമുണ്ടായി. താത്കാലിക ജീവനക്കാരെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നിന്നുള്ള പട്ടിക പ്രകാരം നിയമിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍ നേരത്തെ പത്തുപേരെ നിയമിക്കാന്‍ തീരുമാനിച്ചതാണെന്നും ഇതില്‍ ആറു പേരെ നിയമിച്ചുകഴിഞ്ഞതായും ഭരണപക്ഷം ചൂണ്ടിക്കാട്ടി. വിഷയത്തില്‍ പ്രതിപക്ഷം വിയോജനകുറിപ്പ് രേഖപ്പെടുത്തി. സി.കെ. നാടിക്കുട്ടി അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."