യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീട്ടിലെ പക്ഷിക്കൂട് നശിപ്പിച്ച നിലയില്‍
ഉരുവച്ചാല്‍: തില്ലങ്കേരിയില്‍ പഞ്ചായത്ത് സ്റ്റേഡിയത്തിന് സമീപം യൂത്ത് കോണ്‍ഗ്രസ് നേതാവും ജവഹര്‍ ബാലജനവേദി തില്ലങ്കേരി മണ്ഡലം വൈസ് ചെയര്‍മാനുമായ എം. ജിബിന്റെ വീട്ടിലെ പക്ഷിക്കൂട് നശിപ്പിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ രാവിലെയാണ് സംഭവം ശ്രദ്ധയില്‍പെട്ടത്.
നിരവധി പക്ഷികളെ നഷ്ടപ്പെട്ടതായും കണ്ടതോടെ ജിബിന്‍ മുഴുക്കുന്ന് പോലിസില്‍ പരാതി നല്കി. എസ്.ഐ വിജേഷ്, എ.എസ്.ഐ രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി.
കഴിഞ്ഞ ദിവസമാണ് പക്ഷിക്കൂട് വീടിന്റെ പോര്‍ച്ചിലേക്ക് മാറ്റിവച്ചത്. 2018 പുതുവത്സര ദിനത്തില്‍ അര്‍ധരാത്രി കാര്‍ പോര്‍ച്ചില്‍ നിര്ട്ടിയിട്ട ജിബിന്റെ കാറും ബൈക്കും സാമൂഹ്യ വിരുദ്ധര്‍ കത്തിച്ചിരുന്നു. ഇതില്‍ അന്വേഷണം എങ്ങുമെത്തിയിട്ടില്ല. അക്രമ സംഭവത്തിന് പിന്നില്‍ സാമൂഹ്യ വിരുദ്ധരാണെന്നും തികച്ചും സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന പ്രദേശത്ത് മനപൂര്‍വ്വം പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണെന്നും തില്ലങ്കേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പറഞ്ഞു. സംഭവത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും സമഗ്ര അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.മണ്ഡലം പ്രസിഡന്റ് പി.വി സുരേന്ദ്രന്, രാഗേഷ് തില്ലങ്കേരി, എം. മോഹനന്, കെ.ഇ രാജന്, പി. കുഞ്ഞബു, കെ.ഇ നവീന്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."