ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച കോളനി വീടുകളില്‍ താമസിക്കാന്‍ ആളില്ല
കല്‍പ്പറ്റ: കാരാപ്പുഴ പദ്ധതിക്ക് വേണ്ടി സ്ഥലം ഏറ്റെടുത്തപ്പോള്‍ മാറ്റിപാര്‍പ്പിച്ച കോളനിവാസികള്‍ക്കായി സര്‍ക്കാര്‍ നിര്‍മിച്ച വീടുകളില്‍ താമസിക്കാനാളില്ല.
വീടുകള്‍ കാടുകയറി നശിക്കുന്നു. അമ്പലവയല്‍ പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡില്‍ മലയച്ചംകൊല്ലി പുല്‍പ്പടികുന്ന് പ്രദേശത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ലക്ഷങ്ങള്‍ ചെലവഴിച്ചാണ് വീടുകള്‍ നിര്‍മിച്ചത്. വീടുകള്‍ കാടുകയറി ഇഴജന്തുക്കളുടെ താവളമായിരിക്കുകയാണ്. നാല്‍പതോളം കുടുംബങ്ങള്‍ക്ക് താമസിക്കാനുള്ള സൗകര്യമുണ്ടെങ്കിലും ഇപ്പോള്‍ താമസിക്കുന്നത് മൂന്നോ നാലോ കുടുംബങ്ങള്‍ മാത്രം. കാരാപ്പുഴ റിസര്‍വോയറിന്റെ സമീപം ഉയര്‍ന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന വീടുകള്‍ അകലെ നിന്ന് നോക്കുമ്പോള്‍ തന്നെ മനോഹര കാഴ്ചയാണ്.
പ്രകൃതി ഭംഗിയുള്ള കോളനി പ്രദേശത്ത് ശുദ്ധവായുവും കുളിര്‍ കാറ്റും സദാസമയവും ലഭിക്കുന്നുമുണ്ട്. ഇത്രയും നല്ല രീതിയില്‍ സജ്ജീകരിച്ച വീടുകളിലാണ് താമസിക്കാനാളില്ലാത്തത്. തല ചായ്ക്കാനിടമില്ലാതെ നിരവധിയാളുകള്‍ കഷ്ടപ്പെടുന്ന നാട്ടിലാണ് ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച പാര്‍പ്പിടങ്ങള്‍ നശിച്ചു കൊണ്ടിരിക്കുന്നത്.
കോളനി വാസികള്‍ പുതിയ വീടുകളില്‍ താമസിക്കാത്തതിന്റെ കാരണം പഠിച്ച് നടപടി സ്വീകരിക്കണമെന്നാണ് പൊതുആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."