HOME
DETAILS

വയനാട്ടിലെ ഭൂമിയുടെ മാറ്റം സ്വാഭാവികം: മുരളി തുമ്മാരുകുടി

  
backup
September 06 2018 | 03:09 AM

%e0%b4%b5%e0%b4%af%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%ad%e0%b5%82%e0%b4%ae%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ae%e0%b4%be%e0%b4%b1%e0%b5%8d

കല്‍പ്പറ്റ: കനത്ത മഴയെ തുടര്‍ന്ന് വയനാട് ജില്ലയിലെ പലസ്ഥലങ്ങളിലുമുണ്ടായത് ഭൂമിയുടെ സ്വാഭാവികമാറ്റം മാത്രമാണെന്നും ഘടനമാറ്റം പോലുള്ള പ്രതിഭാസമല്ലെന്നും ഐക്യരാഷ്ട്രസഭ പരിസ്ഥിതി ദുരന്ത ലഘൂകരണ മേധാവി മുരളി തുമ്മാരുകുടി അഭിപ്രായപ്പെട്ടു.
ഭൂമികുലുക്കം പോലുള്ള സാഹചര്യങ്ങളിലാണ് കെട്ടിടം താഴ്ന്നു പോകുന്നതടക്കമുള്ള പ്രതിഭാസങ്ങള്‍ ഉണ്ടാകുന്നത്. പ്രാദേശികമായ ഭൂമിയുടെ ചിലമാറ്റങ്ങളാണ് കെട്ടിടം താഴ്ന്നു പോകാനിടയായതെന്നാണ് കരുതുന്നത്. പാരിസ്ഥിതിക ആഘാതത്തെ കുറിച്ച് ജില്ലയില്‍ കൂടുതല്‍ ശാസ്ത്രീയ പഠനം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാട്ടിലടക്കം ഇനിയും പ്രകൃതി ദുരന്തങ്ങളുടെ നിരതന്നെയുണ്ടാവും. മഴയുടെ സാന്ദ്രതയും താപനിലയും വര്‍ധിക്കും. അതിനാല്‍ പ്രധാനമായും വയനാട് ജില്ല അഭിമുഖികരിക്കാന്‍ പോകുന്നത് വെള്ളപ്പൊക്കവും വരള്‍ച്ചയും കാട്ടുതീയുമായിരിക്കും. പ്രവചന സാധ്യതയുള്ളതാണ് മലയിടിച്ചലും ഉരുള്‍പ്പൊട്ടലുമെല്ലാം. അതിനായി ഉപഗ്രഹ ചിത്രങ്ങളടക്കം ഉപയോഗിച്ച് ശാസ്ത്രീയ പഠനങ്ങള്‍ നടത്തണമെന്നും അദ്ദേഹം പറഞ്ഞു. മലമുകളില്‍ വീടുകളും റോഡുകളും നിര്‍മിക്കാനുള്ള സാങ്കേതിക വശങ്ങള്‍ സ്വായത്തമാക്കാന്‍ കേരളത്തിനും കഴിയണം. നവകേരള നിര്‍മാണം പഴയ കേരളത്തിന്റെ പുനര്‍നിര്‍മാണമായിരിക്കരുതെന്നും ചിന്താഗതികളില്‍ മാറ്റം വരണമെന്നും ദുരന്തത്തെ നേരിട്ട കൂട്ടായ്മ നിലനിറുത്താന്‍ മലയാളികള്‍ക്കു കഴിയണമെന്നും മുരളി തുമ്മാരുകുടി അഭിപ്രായപ്പെട്ടു.
ഭൂമി നിക്ഷേപമായി കാണുന്നത് നിയന്ത്രിക്കാന്‍ കഴിഞ്ഞാല്‍ സുസ്ഥിര വികസനത്തിന് കേരളത്തില്‍ സാധ്യതയുണ്ട്. വീടും ഭൂമിയും നിക്ഷേപമായി കാണുന്നതാണ് പരിസ്ഥിതിക്ക് പ്രശ്‌നം സൃഷ്ടിക്കുന്നത്. ഇതിനുമാറ്റമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. കൃഷിഭൂമി കൃഷിഭൂമിയായി തന്നെ സംരക്ഷിക്കാന്‍ കഴിയണം. ഇതിന്റെ മികച്ച മാതൃകകള്‍ ലോകത്ത് പലയിടത്തുമുണ്ട്. അശാസ്ത്രീയമായ നിര്‍മാണമാണ് 25 ശതമാനം കാലാവസ്ഥ വ്യതിയാനങ്ങള്‍ക്കും കാരണം. രണ്ടു വര്‍ഷം മുമ്പു വരെ കാലാവസ്ഥ വ്യതിയാന വിഷയങ്ങളില്‍ മലയാളികള്‍ വേണ്ടത്ര താല്‍പര്യം കാണിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോഴത്തെ പ്രളയം ഹ്രസ്വക്കാലത്തേക്കെങ്കിലും കേരളത്തില്‍ ശാസ്ത്രീയ പഠനങ്ങള്‍ക്കും ശാസ്ത്രീയ നിര്‍മാണങ്ങള്‍ക്കും വേദിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. സാങ്കേതികത്വം കുറവാവശ്യമുള്ള ജോലികളാണ് കോണ്‍ക്രീറ്റ് നിര്‍മാണ രീതികള്‍. എന്നാല്‍ പരിസ്ഥിതി ആഘാതം കുറയ്ക്കുന്നതിന് കോണ്‍ക്രീറ്റിന്റെ ഉപയോഗം കുറയ്‌ക്കേണ്ട കാലമതിക്രമിച്ചു കഴിഞ്ഞെന്നും ശാസ്ത്രീയമായ പരിസ്ഥിതി സൗഹൃദ രീതികളാണ് അവലംബിക്കേണ്ടതെന്നും മുരളി തുമ്മാരുകുടി സൂചിപ്പിച്ചു. പ്രളയക്കാലത്തെ കേരളത്തെ ഐക്യം ലോകത്തിനു തന്നെ മാതൃകയാണെന്നും യുവാക്കളുടെതടക്കമുള്ളവരുടെ ഇടപെടല്‍ പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ സി.കെ ശശീന്ദ്രന്‍ എം.എല്‍.എ, ജില്ലാ കലക്ടര്‍ എ.ആര്‍ അജയകുമാര്‍, എഡിഎം കെ. അജീഷ്, സബ് കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
നിര്‍ദേശങ്ങള്‍
പ്രളയത്തിനു ശേഷമുള്ള പ്രധാന വെല്ലുവിളി പ്രളയാനന്തര മാലിന്യങ്ങളുടെ സംസ്‌കരണമാണ്.
അതിനുള്ള സാധ്യതകളെല്ലാം പരിശോധിക്കണം. പ്രളയത്തിനു ശേഷം കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ ചെലവ് കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന കുടുംബങ്ങളിലെ കുട്ടികള്‍ക്കായി സ്‌പോണ്‍സര്‍മാരെ ഹ്രസ്വക്കാലത്തേക്കെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞാല്‍ വിദ്യാഭ്യാസം മുടങ്ങുന്നതടക്കമുള്ള സാഹചര്യം ഒഴിവാക്കാന്‍ കഴിയും. ദുരന്തങ്ങള്‍ ഉണ്ടാകുന്നയിടങ്ങളിലെയെല്ലാം പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ് മാനസിക പ്രശ്‌നങ്ങള്‍. ഇത് പരിഹരിക്കാന്‍ ദീര്‍ഘക്കാലാടിസ്ഥാനത്തില്‍ കൗണ്‍സിലിങ് നടത്തണം. തകര്‍ന്ന സാമ്പത്തിക നില തിരിച്ചു കൊണ്ടുവരാനും കുതിച്ചു ചാട്ടം നടത്താനും പ്രദേശത്തിന് അനുയോജ്യമായ ആഘോഷ പരിപാടികളിലൂടെ കഴിയുമെന്നാണ് തന്റെ അനുഭവമെന്നും മുരളി തുമ്മാരുകുടി പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്ഷേമപെന്‍ഷന്‍ തട്ടിപ്പില്‍ കടുപ്പിച്ച് സര്‍ക്കാര്‍; അനര്‍ഹമായി പെന്‍ഷന്‍ വാങ്ങിയവര്‍ക്കും സഹായിച്ച ഉദ്യോഗസ്ഥര്‍ക്കുമെതിരെ വകുപ്പുതല അച്ചടക്ക നടപടി

Kerala
  •  12 days ago
No Image

വാരണാസി റെയില്‍വേ സ്റ്റേഷനു സമീപം വന്‍ തീപിടിത്തം; 200 ബൈക്കുകള്‍ കത്തിനശിച്ചു

National
  •  13 days ago
No Image

'ജി സുധാകരന്‍ പോലും ദയനീയമായ അവസ്ഥയില്‍'; ആലപ്പുഴയില്‍ സി.പി.എം നേതാവ് ബി.ജെ.പിയില്‍

Kerala
  •  13 days ago
No Image

കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന് കേന്ദ്രപരിശീലനം; അനുമതി നല്‍കി സര്‍ക്കാര്‍

Kerala
  •  13 days ago
No Image

ക്ഷേമപെന്‍ഷന്‍ തട്ടിപ്പിന്റെ വിവരങ്ങള്‍ തേടി മുഖ്യമന്ത്രിയുടെ ഓഫിസ്; ഉന്നതതല യോഗം വിളിച്ചു

Kerala
  •  13 days ago
No Image

ട്രംപിന്റെ സ്ഥാനാരോഹണത്തിന് മുന്‍പ് മടങ്ങിയെത്തണം; വിദേശ വിദ്യാര്‍ഥികളോട് സര്‍വകലാശാലകള്‍

International
  •  13 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ് ഇന്ന് കരതൊടും; ചെന്നൈയില്‍ കനത്ത മഴ, വിമാനങ്ങള്‍ റദ്ദാക്കി

National
  •  13 days ago
No Image

വോട്ടര്‍മാര്‍ക്ക് നന്ദി പറയാന്‍ പ്രിയങ്ക ഇന്ന് വയനാട്ടില്‍, കൂടെ രാഹുലും; സ്വീകരണങ്ങളിലും പൊതുസമ്മേളനത്തിലും പങ്കെടുക്കും

Kerala
  •  13 days ago
No Image

പന്തളത്ത് വീടിനു മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം; നാല് പേര്‍ക്ക് പരുക്ക്, 2 കുട്ടികളുടെ നില ഗുരുതരം

Kerala
  •  13 days ago
No Image

ഗസ്സയിലെങ്ങും സയണിസ്റ്റ് മിസൈൽ വർഷം, 24 മണിക്കൂറിനിടെ നൂറിലധികം മരണം, രണ്ട് കുടുംബങ്ങളെ മൊത്തം കൂട്ടക്കൊല ചെയ്തു

National
  •  13 days ago