തെരഞ്ഞെടുപ്പ് കമ്മിഷന് ആര്.എസ്.എസിന് വേണ്ടി പ്രവര്‍ത്തിക്കുന്നു; നാളത്തെ മോദിയുടെ റാലി കഴിയാന്‍ കാത്തിരിക്കുകയായിരുന്നോ കമ്മിഷനെന്നും മമത
കൊല്‍ക്കത്ത: നിശ്ചിത സമയത്തിനും മുന്‍പേ പ്രചാരണം അവസാനിപ്പിച്ച തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടിയെ അതിരൂക്ഷമായി വിമര്‍ശിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണണൂല്‍ നേതാവുമായ മമതാ ബാനര്‍ജി. പ്രചാരണം അവസാനിപ്പിക്കാന്‍ മാത്രം ഗുരുതരമാണ് ബംഗാളിലെ അവസ്ഥയെങ്കില്‍ എന്തിനാണ് നാളെ രാത്രി വരെ കമ്മിഷന് കാത്തിരുന്നത്? മോദി നാളെ ബംഗാളില്‍ പ്രസംഗിക്കുന്നത് കൊണ്ടാണോ? സാധാരണ പ്രചാരണ വിലക്കുകള്‍ തുടങ്ങുന്നത് വൈകീട്ട് അഞ്ചുമണിക്കാണ്. എന്നാല്‍, ബംഗാളില്‍ ഇത് രാത്രി പത്ത് മണിക്കായി. കാരണം വൈകീട്ട് ആറുമണിക്ക് ഡുംഡുമില്‍ മോദിയുടെ റാലിയുണ്ട്- മമത ആരോപിച്ചു.
ആര്.എസ്.എസിന് വേണ്ടിയാണ് കമ്മിഷന് പ്രവര്‍ത്തിക്കുന്നതെന്നും മമത ആരോപിച്ചു. സംഘര്‍ഷത്തിന്റെ പേരിലാണ് നടപടിയെടുക്കുന്നതെങ്കില്‍ അതിന് തുടക്കമിട്ട ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാക്കെതിരെയാണ് നടപടി വേണ്ടത്. അമിത്ഷാക്ക് കാരണംകാണിക്കല്‍ നോട്ടീസ് പോലും നല്‍കിയില്ല. അമിത്ഷാ ഇന്ന് ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനം വിളിച്ച് കമ്മിഷനെ വിരട്ടി. അത് കണ്ട് പേടിച്ചിട്ടാണോ ഇപ്പോഴത്തെ നടപടി?- മമത ചോദിച്ചു.
പണ്ഡിറ്റ് വിദ്യാസാഗറിന്റെ പ്രതിമ തകര്‍ത്തവര്‍ക്ക് പുരസ്കാരം നല്‍കുകയാണ് കമ്മിഷന് ചെയ്തത്. സംസ്ഥാന സര്‍ക്കാരുമായി ഒന്നും കൂടിയാലോചിക്കാതെയാണ് നിങ്ങളുടെ നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."