കാനറാബാങ്ക് ഉദ്യോഗസ്ഥര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി
തിരുവനന്തപുരം: അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ കാനറ ബാങ്ക് ചീഫ് മാനേജര്‍ അടക്കം നാലുപേര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ചീഫ് മാനേജര്‍ ശശികലാമണി, മാനേജര്‍മാരായ ശ്രീക്കുട്ടന്‍, വര്‍ഷ, ബാങ്ക് ഓഫിസര്‍ രാജശേഖരന്‍ നായര്‍ എന്നിവരാണ് തിരുവനന്തപുരം ജില്ലാ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. നിയമപരമായി മാത്രമേ നീങ്ങിയിട്ടുള്ളുവെന്നും ഒരിക്കലും ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു. ലേഖയുടെ ഭര്‍ത്താവ് ചന്ദ്രന്‍ നെയ്യാറ്റിന്‍കരയുള്ള വസ്തു വച്ച് 2005 നവംബര്‍ 14ന് അഞ്ച് ലക്ഷം രൂപയ്ക്ക് ഹൗസിങ് ലോണ്‍ എടുത്തിരുന്നു. ഇതിലെ ജാമ്യക്കാരിയാണ് ലേഖ. ലോണ്‍ തവണകള്‍ അടയ്ക്കാതെ വന്നതിനാല്‍ പലിശയടക്കം തുക വര്‍ധിക്കുകയുമുണ്ടായി. ഇതോടെ മെയ് 10ന് അഭിഭാഷക കമ്മിഷനുമായി അവിടെ പോയിരുന്നങ്കിലും വീട് അടച്ചിട്ടിരുന്നതിനാല്‍ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും ഹരജിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."