HOME
DETAILS
MAL
കോടതിയില്‍ മാവോയിസ്റ്റ് കീഴടങ്ങി
backup
May 06 2017 | 21:05 PM
പാലക്കാട്: അട്ടപ്പാടിയില്‍ നിന്ന് മാവോയിസ്റ്റ് സംഘത്തിനൊപ്പം ചേര്‍ന്നിരുന്ന ഉണ്ണികൃഷ്ണന് എന്ന സുന്ദരന്‍ കോടതിയില്‍ കീഴടങ്ങി. ഇന്നലെ രാവിലെ 11 മണിയോടെയാണ് ജില്ലാ കോടതിയില്‍ അഡ്വ.ജലജ മാധവന് മുഖേന സുന്ദരന്‍ കീഴടങ്ങിയത്. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു.
മുക്കാലിയിലെ ഫോറസ്റ്റ് സ്റ്റേഷന് ആക്രമണത്തിന് ശേഷം അവിടെ നിന്ന് നഷ്ടപ്പെട്ട ബാറ്ററികളുമായി സുന്ദരനെ പൊലിസ് പിടികൂടിയിരുന്നു.
ബാറ്ററി മോഷണ കേസില്‍ വാറണ്ട് പുറപ്പെടുവിച്ചിരിക്കെയാണ് സുന്ദരന്റെ കീഴടങ്ങല്‍.
അഗളി പൊലിസ് ക്രൈംനമ്പര്‍ 415 ആയി രജിസ്റ്റര്‍ ചെയ്ത കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞ സുന്ദരന്‍ ജാമ്യത്തിലിറങ്ങിയ ശേഷം വീണ്ടും മാവോയിസ്റ്റുകള്‍ക്കൊപ്പം ചേര്‍ന്നു.
ഇക്കാര്യം വ്യക്തമാക്കി സുന്ദരന്‍ മാധ്യമങ്ങള്‍ക്ക് കത്തും നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."