HOME
DETAILS
MAL
മോഷ്ടാക്കളെന്നാരോപിച്ച് യുവാക്കള്‍ക്ക് മര്‍ദനം; ഒരാള്‍ മരിച്ചു
backup
September 06 2018 | 19:09 PM
മേദിനിനഗര്‍: മോഷ്ടാക്കളെന്നാരോപിച്ച് ആള്‍ക്കൂട്ടം മര്‍ദിച്ച് അവശരാക്കിയ മൂന്നുപേരില്‍ ഒരാള്‍ മരിച്ചു. ജാര്‍ഖണ്ഡിലെ പലാമു ജില്ലയില്‍ ഇന്നലെയായിരുന്നു അക്രമം.
റാഞ്ചിയില്‍ നിന്ന് 200 കി.മീറ്റര്‍ മാറി തിസിബാര് ഗ്രാമത്തിലായിരുന്നു സംഭവം. ഒരു വീട്ടില്‍ പെണ്ണുകാണല്‍ ചടങ്ങിന് എത്തിയതായിരുന്നു മൂന്നുപേരും. എന്നാല്‍ ഇവര്‍ മോഷ്ടാക്കളാണെന്ന് വീട്ടുകാര്‍ ആരോപിച്ചതോടെയാണ് ഓടിക്കൂടിയ നാട്ടുകാര്‍ ഇവരെ മര്‍ദിച്ചത്.
ഗുരുതരമായി പരുക്കേറ്റ ഇവരെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇതില്‍ 26 കാരനായ യുവാവ് മരിച്ചു. പരുക്കേറ്റ മറ്റ് രണ്ടുപേരും ചികിത്സയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."