HOME
DETAILS

ഉംറ തീര്‍ഥാടകര്‍ക്കും ഇ-വള തയ്യാറാകുന്നു

  
backup
May 17 2019 | 02:05 AM

e-vala-for-umra-pilgrims

 

മക്ക: വിശുദ്ധ ഉംറ നിര്‍വ്വഹിക്കാനെത്തുന്നവര്‍ക്ക് ഇ-വള തയ്യാറാകുന്നു. തീര്‍ത്ഥാടകരുടെ നീക്കവും മറ്റു കാര്യങ്ങളും നേരിട്ട് അറിയാവുന്ന തരത്തില്‍ ജി പി എസ് സംവിധാനത്തോടെയാണ് ഇ ബ്രെസ്‌ലേറ്റ് തയ്യാറാക്കുന്നതെന്ന് നാഷണല്‍ ഹജ്ജ് ആന്‍ഡ് ഉംറ കമ്മിറ്റി സി ഇ ഒ മുഹമ്മദ് ബിന്‍ ബാദി പറഞ്ഞു. തങ്ങളുടെ ഇത്തരം ആവശ്യങ്ങള്‍ ഉള്‍പ്പെടുത്തി വാച്ച് നിര്‍മ്മിക്കാന്‍ ചൈനീസ് കമ്പനികളുമായി ചര്‍ച്ചകള്‍ നടത്തി വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ജി പി എസ് സംവിധാനമടക്കമുള്ള വിവിധ സൗകര്യങ്ങള്‍ ഉള്‍കൊള്ളുന്ന ബ്രെസ്‌ലെറ്റില്‍ തീര്‍ത്ഥാടകന്റെ പ്രാഥമിക വിവരങ്ങള്‍, താമസ കേന്ദ്രം, മാപ്പ്, തുടങ്ങി ഉള്‍കൊള്ളുന്നതായിരിക്കും. വിവിധ സ്ഥലങ്ങളിയില്‍ വെച്ച് വഴിയറിയാതെ കുടുങ്ങുകയോ മറ്റോ ആയാല്‍ താമസ സ്ഥലങ്ങളിലെക്ക് എത്തിച്ചേരാനും അടിയന്തിര ഘട്ടങ്ങളില്‍ ഇവരുടെ സ്ഥലങ്ങള്‍ കണ്ടെത്താനായും സഹായിക്കുന്നതാണ് ഇതില്‍ ഉള്‍ക്കൊള്ളുന്ന ജി പി എസ് സംവിധാനം.

കൂടാതെ, ഇരുപുണ്യ നഗരികളായ മക്ക, മദീന എന്നിവിടങ്ങളിലെ ആശുപത്രികള്‍, മെഡിക്കല്‍ കേന്ദ്രങ്ങള്‍, പ്രധാന കേന്ദ്രങ്ങള്‍ എന്നിവയിലേക്കുള്ള വഴികളും ജി പി എസ് സംവിധാനം ഉപയോഗിച്ച് കണ്ടെത്താനാകും. ഈ വാച്ച് ഉപയോഗിച്ച് സഊദി അടിയന്തിര നമ്പറിലേക്ക് ബന്ധപ്പെടാനും കഴിയുമെന്നതിനാല്‍ ഏത് അടിയന്തിര ഘട്ടങ്ങളിലും സഹായകരമായി ഇത് ഉപയോഗിക്കാന്‍ സാധ്യമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. നിസ്‌കാര സമയങ്ങള്‍, ഖിബ്‌ല ദിശ എന്നിവയും ഉള്‍കൊള്ളുന്നതിനാല്‍ ഏത് സ്ഥലത്ത് വെച്ചും യഥാ സമയം പ്രാര്‍ത്ഥനകള്‍ നടത്താനും ഇത് ഉപയോഗമാകും.


തീര്‍ത്ഥാടകരുടെ ലഗ്ഗേജ് സംബന്ധമായ പരിഹരിക്കുന്നതിന് പുതിയ സംവിധാനം കൂടി നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. അതിനായി പ്രത്യേകം കമ്പനികള്‍ രൂപീകരിക്കാനാണ് പദ്ധതി. തീര്‍ത്ഥാടകര്‍ വിമാനമിറങ്ങിയ കേന്ദ്രത്തില്‍ നിന്നും ലഗേസുകള്‍ സ്വീകരിച്ചു താമസ സ്ഥലത്തേക്ക് എത്തിച്ചു കൊടുക്കുന്ന പദ്ധതിയാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്. ഉംറ തീര്‍ത്ഥാടകരുടെ സേവനങ്ങള്‍ മെച്ചപ്പെടുത്താന്‍ ഷെയര്‍ സംവിധാനത്തില്‍ കമ്പനി രൂപീകരിക്കാനും സഊദി നാഷണല്‍ ഹജ്ജ് ആന്‍ഡ് ഉംറ കമ്മിറ്റിക്ക് പദ്ധതിയുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബംഗാളും ത്രിപുരയും ഓര്‍മിപ്പിച്ച് പോരാളി ഷാജി; അന്‍വറിന്റെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ്

Kerala
  •  3 months ago
No Image

സ്റ്റുഡന്റ് പൊലിസ് കേഡറ്റായ വിദ്യാഥിനിയെ പീഡിപ്പിച്ച എസ്.ഐ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വെടിനിര്‍ത്തലിനില്ല, യുഎസിനെ തള്ളി ഇസ്രാഈല്‍; ചോരക്കൊതി തീരാതെ നെതന്യാഹു

International
  •  3 months ago
No Image

'കോടിയേരിയുടെ സംസ്‌കാരം നേരത്തെയാക്കിയത് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശയാത്രക്ക് വേണ്ടിയെന്ന് ഒരു സഖാവ് പറഞ്ഞു': പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  3 months ago
No Image

അന്‍വറിന്റെ തുറന്നുപറച്ചില്‍; മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  3 months ago
No Image

ഇടത് എം.എല്‍.എയെന്ന പരിഗണന ഇനിയില്ല; അന്‍വറിനെ പ്രതിരോധിക്കാന്‍ സിപിഎം

Kerala
  •  3 months ago
No Image

നാട്ടിലേക്ക് യാത്ര പുറപ്പെട്ട മലയാളി യുവാവ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ടു

Saudi-arabia
  •  3 months ago
No Image

ഹൂതികള്‍ക്ക് റഷ്യയുടെ സൂപ്പര്‍സോണിക് മിസൈലുകള്‍; ചെങ്കടലിലെ പടിഞ്ഞാറന്‍ കപ്പലുകള്‍ക്ക് മിസൈലുകള്‍ ഭീഷണിയാകും

International
  •  3 months ago
No Image

'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍

latest
  •  3 months ago
No Image

'പിണറായി എന്ന സൂര്യന്‍ കെട്ടുപോയി, ഗ്രാഫ് നൂറില്‍ നിന്ന് പൂജ്യത്തിലേക്ക് താഴ്ന്നുവെന്ന് പി.വി അന്‍വര്‍

Kerala
  •  3 months ago