ചെക്ക് കേസ് ഫയല്‍ ചെയ്യാന്‍ കാലതാമസം ദുരിതാശ്വാസ നിധിയിലേക്ക് 2,500 രൂപ നല്കാന് നിര്‍ദേശം
വടകര: ചെക്ക് പണമില്ലാതെ മടങ്ങിയതുമായി ബന്ധപ്പെട്ട് വടകര ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കേസ് ഫയല്‍ ചെയ്യാന്‍ പത്തു ദിവസം വൈകിയതിനു പരാതിക്കാരന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 2,500 രൂപ അടക്കാന്‍ കോടതി നിര്‍ദേശം. ഗോകുലം ചിറ്റ്സ് ആന്‍ഡ് ഫിനാന്‍സ് കമ്പനിയാണു പണം അടക്കേണ്ടത്.
ഗോകുലം ചിറ്റ്സ് ആന്‍ഡ് ഫിനാന്‍സ് കമ്പനിയില്‍ നല്കിയ ചെക്ക് പണമില്ലാതെ മടങ്ങിയതുമായി ബന്ധപ്പെട്ട് മടപ്പള്ളി കേളു ബസാറിലെ തുണ്ടിയില്‍ നൗഷാദിനെതിരേയാണ് കമ്പനി കേസ് ഫയല്‍ ചെയ്തത്. കേസ് പരിഗണിക്കാന്‍ എടുത്തപ്പോള്‍ പത്തു ദിവസത്തെ സമയപരിധി അവസാനിച്ചിരുന്നു. ഇതേകാരണം കൊണ്ട് കോടതിക്ക് അപേക്ഷ പരിഗണിക്കേണ്ടതില്ല.
എന്നാല്‍ മാപ്പാക്കി നല്‍കണമെന്ന അപേക്ഷ പരിഗണിച്ചു പ്രളയബാധിതരെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 2,500 രൂപ അടക്കാന്‍ മജിസ്ട്രേറ്റ് ഒ.ടി ജലജാറാണി ഉത്തരവിട്ടു. പണം അടച്ചതിന്റെ റസീറ്റ് കോടതിയില്‍ ഹാജരാക്കിയാല്‍ ഹരജി പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."