പ്രതിപക്ഷ സഖ്യം സാധ്യമാക്കാന്‍ ചന്ദ്രബാബു നായിഡുവും
ന്യൂഡല്‍ഹി: സോണിയാ ഗാന്ധിയ്ക്ക് പുറമെ ദേശീയ തലത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യം സാധ്യമാക്കുന്നതിന് ചന്ദ്രബാബു നായിഡുവും. ദേശീയ രാഷ്ട്രീയത്തിലെ പ്രമുഖ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയെന്ന ലക്ഷ്യത്തോടെ ചന്ദ്രബാബു നായിഡു ഡല്‍ഹിയിലെത്തി. ഇന്നലെ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാള്‍ എന്നിവരുമായി നായിഡു കൂടിക്കാഴ്ച നടത്തി.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധി, എന്‍.സി.പി നേതാവ് ശരത് പവാര്‍, ശരത് യാദവ് എന്നിവരുമായും നായിഡു ഇന്നും നാളെയുമായി ചര്‍ച്ച നടത്തും. ലഖ്‌നൗവിലെത്തി ബി.എസ്.പി നേതാവ് മായാവതിയെയും കാണും. ചന്ദ്രഗിരി മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ റീപോളിങ് പ്രഖ്യാപിച്ചതിനെതിരേ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയതിന് ശേഷമാണ് നായിഡു മറ്റു നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്. സഖ്യം രൂപീകരിക്കുന്നതിന് യു.പി.എ അധ്യക്ഷ സോണിയാഗാന്ധി. വോട്ടെണ്ണല്‍ ദിവസമായ 23ന് ഡല്‍ഹിയില്‍ എന്‍.ഡി.എ ഇതര രാഷ്ട്രീയപ്പാര്‍ട്ടികളുടെ യോഗം വിളിച്ചതിന് പിന്നാലെയാണ് ചന്ദ്രബാബു നായിഡുവിന്റെ നീക്കം. 23ലെ യോഗത്തിലും തുടര്‍ന്നുണ്ടാകുന്ന ചര്‍ച്ചകളിലും ചന്ദ്രബാബു നായിഡുവിന്റെ സാന്നിദ്ധ്യം നിര്‍ണായകമാകുമെന്നാണ് കരുതുന്നത്.
ടി.ആര്‍.എസ് ഉള്‍പ്പടെയുള്ള എല്ലാ ബി.ജെ.പി വിരുദ്ധ പാര്‍ട്ടികളെയും ഒന്നിച്ചു നില്‍ക്കാന്‍ സ്വാഗതം ചെയ്യുന്നതായി നായിഡു മാധ്യമങ്ങോട് പറഞ്ഞു. എല്ലാ നേതാക്കളെയും കാണുന്നുണ്ടെന്നും ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ബാക്കി പദ്ധതികള്‍ തയാറാക്കുമെന്നും നായിഡു പറഞ്ഞു. കോണ്‍ഗ്രസുമായി സഹകരിക്കുന്ന കക്ഷികള്‍ക്ക് പുറമെ ബിജു ജനതാദള്‍, വൈ.എസ്.ആര്‍ കോണ്‍ഗ്രസ്, ടി.ആര്‍.എസ് എന്നിവരെയും സഖ്യത്തിലേക്ക് കൊണ്ടുവരാന്‍ കോണ്‍ഗ്രസ് നേരത്തെ തന്നെ ചര്‍ച്ച ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."