യുവാവിനെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവം; പ്രതികള്‍ കീഴടങ്ങി
പെരിന്തല്‍മണ്ണ: യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതികള്‍ കീഴടങ്ങി. അങ്ങാടിപ്പുറം വലമ്പൂര്‍ സ്വദേശികളായ പാറമ്മല്‍ ഫഹദ്(20), പല്ലന്‍തൊടി മുഹമ്മദ് ഷബിന്‍(22), പാറമ്മല്‍ മുഹമ്മദ് ജുഫൈല്‍(22), തോടേങ്ങല്‍ യൂനസ്(27), കൊടിയാല്‍പ്പറമ്പ് ഷിയാസ്(32) എന്നിവരാണ് ഇന്നലെ പെരിന്തല്‍മണ്ണ പൊലിസ് ഇന്‍സ്‌പെക്ടര്‍ ടി.എസ് ബിനുവിനു മുന്‍പാകെ കീഴടങ്ങിയത്.
കഴിഞ്ഞ മെയ് മൂന്നിന് വൈകീട്ട് അഞ്ചോടെയാണ് കേസിനാസ്പദമായ സംഭവം. തിരൂര്‍ക്കാട് സ്വദേശിയായ ഇരുപതുകാരനെ പെരിന്തല്‍മണ്ണ പട്ടാമ്പി റോഡിലെ ചായക്കടയില്‍നിന്നു രണ്ട് പേര്‍ ബലംപ്രയോഗിച്ച് തട്ടിക്കൊണ്ടുപോകുകയും തുടര്‍ന്ന് വലമ്പൂരിലെ ആളൊഴിഞ്ഞ കുന്നിന്മുകളിലെത്തിച്ച് മര്‍ദിച്ചു പരുക്കേല്‍പ്പിക്കുകയുമായിരുന്നു. ഹോക്കി വടികൊണ്ടും ആണിയടിച്ച പട്ടിക കൊണ്ടും മര്‍ദിച്ചു.ഇതേതുടര്‍ന്ന് യുവാവിന്റെ വലത്‌കൈയുടെ എല്ല് പൊട്ടുകയും ഇടത് കൈക്ക് ചതവും കാലുകള്‍ക്ക് ആഴത്തിലുള്ള മുറിവുമുണ്ടായി. യുവാവിന്റെ വലതുകൈക്ക് ഇപ്പോഴും സ്വാധീനക്കുറവുണ്ടെന്ന് പൊലിസ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് ഒളിവില്‍ പോയ പ്രതികള്‍ മഞ്ചേരി സെഷന്‍സ് കോടതിയിലും പിന്നീട് ഹൈക്കോടതിയിലും മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചു. അന്വേഷണ ഉദ്യോഗസ്ഥന്‍ മുന്‍പാകെ ഹാജരാകാനുള്ള ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് പ്രതികള്‍ കീഴടങ്ങിയത്. ഇവരെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി. തുടരന്വേഷണത്തിനായി പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."