HOME
DETAILS

പിതാവില്‍നിന്ന് മലപ്പുറം എസ്.പി വിവരങ്ങള്‍ തേടി

  
backup
October 02 2020 | 02:10 AM

%e0%b4%aa%e0%b4%bf%e0%b4%a4%e0%b4%be%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%ae%e0%b4%b2%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b1

 

മഞ്ചേരി: മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതര്‍ പൂര്‍ണ ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് ഇരട്ട ഗര്‍ഭസ്ഥശിശുക്കള്‍ മരിക്കാനിടയായ സംഭവത്തില്‍ കുഞ്ഞുങ്ങളുടെ പിതാവും സുപ്രഭാതം ലേഖകനുമായ എന്‍.സി ഷെരീഫില്‍ നിന്നും മലപ്പുറം എസ്.പി വിവരങ്ങള്‍ ശേഖരിച്ചു. മലപ്പുറം എസ്.പി യു.അബ്ദുല്‍കരീമിനു വേണ്ടി കൊണ്ടോട്ടി എസ്.ഐ രാധാകൃഷ്ണന്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിയാണ് വിവര ശേഖരണം നടത്തിയത്.
ഹൈക്കോടതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതിനെ തുര്‍ന്നാണ് മലപ്പുറം എസ്.പി പിതാവില്‍ നിന്നും മൊഴി രേഖപ്പെടുത്തിയത്. അതേസമയം മലപ്പുറം ജില്ലാ കലക്ടര്‍ കെ.ഗോപാലകൃഷ്ണനും ഇന്നലെ കുഞ്ഞുങ്ങളുടെ പിതാവിനെ ഫോണില്‍ ബന്ധപ്പെട്ടു വിവരങ്ങള്‍ ആരാഞ്ഞിരുന്നു. ആരോഗ്യ വകുപ്പ് അധികൃതരുടെ വിശദീകരണം മാത്രം കേട്ട് തീരുമാനം എടുക്കാനാകില്ലെന്നും കുടുംബാംഗങ്ങളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുമെന്നും ജില്ലാ കലക്ടറുടെ ഓഫിസ് അറിയിച്ചു. അടുത്ത ദിവസം തന്നെ പിതാവില്‍ നിന്ന് കൂടുതല്‍ വിശദീകരണം ആവശ്യപ്പെടും. ഭാര്യയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ഷെരീഫ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആയതിനാല്‍ നേരിട്ട് ഹാജരാകുന്നതിന് പകരം എഴുതി തയാറാക്കിയ വിശദീകരണമാകും ജില്ലാ കലക്ടര്‍ക്കു കൈമാറുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റോഡില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുമ്പോള്‍ എമര്‍ജന്‍സി റിഫ്ലക്ടിവ് ട്രയാംഗിള്‍ ഉപയോഗിക്കണം; മുന്നറിയിപ്പുമായി എം.വി.ഡി

Kerala
  •  20 days ago
No Image

'നിക്കണോ പോകണോ എന്ന് പാര്‍ട്ടി തീരുമാനിക്കും, തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം തനിക്ക്': കെ. സുരേന്ദ്രന്‍

Kerala
  •  20 days ago
No Image

നഴ്‌സിങ് വിദ്യാര്‍ഥി അമ്മുവിന്റെ മരണം; മൂന്ന് പ്രതികളേയും പൊലിസ് കസ്റ്റഡിയില്‍ വിട്ടു

Kerala
  •  20 days ago
No Image

ഷോപ്പിങ് മാളിൽനിന്ന് മോഷണം; രണ്ടു പേർ അറസ്റ്റിൽ

oman
  •  20 days ago
No Image

പെര്‍ത്തില്‍ ഇന്ത്യയ്ക്ക് ചരിത്രജയം; ഓസീസിനെ തകര്‍ത്തത് 295 റണ്‍സിന്, പരമ്പരയില്‍ മുന്നില്‍

Cricket
  •  20 days ago
No Image

മഹാരാഷ്ട്രയിലെ തോല്‍വി;  സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ച് നാന പട്ടോളെ

National
  •  20 days ago
No Image

ഷാഹി ജുമാമസ്ജിദ് സര്‍വേക്കിടെ സംഘര്‍ഷം:  വെടിവയ്പ്പില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി

National
  •  20 days ago
No Image

ഇന്ത്യൻ എംബസി കോൺസുലർ ക്യാംപ് നവംബര്‍ 29ന് സലാലയിൽ

oman
  •  20 days ago
No Image

2026 ല്‍ പാലക്കാട് ബി.ജെ.പി ജയിക്കും; രാജി ആവശ്യപ്പെട്ടിട്ടില്ല, ആരും രാജിവെക്കില്ല: പ്രകാശ് ജാവദേക്കര്‍

Kerala
  •  20 days ago
No Image

വാട്‌സ് ആപ്പ് ഹാക്ക് ചെയ്ത് പണം തട്ടല്‍ വ്യാപകം; മുന്നറിയിപ്പുമായി പൊലിസ് 

Kerala
  •  20 days ago