ദുരിതാശ്വാസ ഫണ്ട്: ധനസമാഹരണത്തിന് താലൂക്കുതലങ്ങളില്‍ ക്യാംപുകള്‍
മലപ്പുറം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കണ്ടെത്തുന്നതിനായി താലൂക്ക്തലങ്ങളില്‍ പ്രത്യേക ക്യാംപുകള്‍ നടത്തും. 10നാണ് താലൂക്ക്തല ക്യാംപുകള്‍ തുടങ്ങുന്നത്. ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി ജലീല്‍, ജില്ലാ കലക്ടര്‍, എം.പി-എം.എല്‍.എമാര്‍, തദ്ദേശസ്വയംഭരണ അധ്യക്ഷന്മാര്, ജനപ്രതിനിധികള്‍, മറ്റു ഉദ്യോഗസ്ഥര്‍ എന്നിവരാണ് ക്യാംപില്‍ സഹായം സ്വീകരിക്കുക.
സെപ്റ്റംബര്‍ 10ന് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ നിലമ്പൂര്‍ താലൂക്ക് ഓഫിസിലും ഉച്ചയ്ക്ക് ശേഷം 2.30 മുതല്‍ അഞ്ച് വരെ പെരിന്തല്‍മണ്ണയിലും മന്ത്രിയുടെ നേതൃത്വത്തില്‍ സഹായം സ്വീകരിക്കും.
11ന് രാവിലെ 10.30 മുതല്‍ ഒന്ന് വരെ മഞ്ചേരി, ഏറനാട് താലൂക്ക് ഓഫിസിലും 2.30 മുതല്‍ അഞ്ച് വരെ കൊണ്ടോട്ടി താലൂക്ക് ഓഫിസിലും സഹായം സ്വീകരിക്കും. 13 ന് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ തിരൂരങ്ങാടി താലൂക്ക് ഓഫിസിലും 2.30 മുതല്‍ അഞ്ച് വരെ തിരൂര്‍ താലൂക്ക് ഓഫിസിലും സഹായം നല്‍കാം.
14 ന് രാവിലെ 10 മുതല്‍ 12 വരെ പൊന്നാനി താലൂക്ക് ഓഫിസില്‍ സഹായം സ്വീകരിക്കും. 15ന് രാവിലെ 10 മുതല്‍ വൈകീട്ട് നാല് വരെ ജില്ലാ ആസ്ഥാനത്തും മന്ത്രി കെ.ടി ജലീലിന്റെ നേതൃത്വത്തില്‍ സഹായം സ്വീകരിക്കും.
പരിപാടി വിജയിപ്പിക്കുന്നതിനു ജില്ലയിലെ സന്നദ്ധ സംഘടനകളുടെയും ജനപ്രതിനിധികളുടെയും യോഗവും ജില്ലയിലെ എം.എല്‍.എമാര്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍ എന്നിവരുടെ യോഗവും ഇന്നലെ മലപ്പുറം ടൗണ്‍ ഹാളില്‍ നടന്നു.
പി.വി അബ്ദുല്‍ വഹാബ് എം.പി, എം.എല്‍.എമാരായ ആബിദ് ഹുസൈന് തങ്ങള്‍, പി. ഉബൈദുല്ല, മഞ്ഞളാംകുഴി അലി, കെ.എന്‍.എ ഖാദര്‍, ടി.വി ഇബ്രാഹിം, എ.പി അനില്‍കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്, ജില്ലാ കലക്ടര്‍ അമിത് മീണ, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ കെ.പി മുഹമ്മദ് കുട്ടി, ഇ.എന്‍ മോഹന്‍ദാസ്, രവി തേലത്ത്, ഡെപ്യൂട്ടി കലക്ടര്‍മാരായ ഡോ. ജെ.ഒ അരുണ്‍, അബ്ദുല്‍ റഷീദ്, ജനപ്രതിനിധികള്‍, സന്നദ്ധ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."