HOME
DETAILS
MAL
മകള്‍ക്ക് വിവാഹാശംസകളുമായി ജയിലില്‍നിന്ന് മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ കത്ത്
backup
May 18 2019 | 08:05 AM
തൃശ്ശൂര്‍: മകള്‍ക്ക് വിവാഹ ആശംസകള്‍ നേര്‍ന്നുകൊണ്ട് മാവോയിസ്റ്റ് നേതാവ് രൂപേഷ് അയച്ച കത്ത് ശ്രദ്ധേയമാകുന്നു. നാളെയാണ് രൂപേഷിന്റെയും ഷൈനയുടെയും മകളുടെ വിവാഹം. ആമി തന്നെയാണ് രൂപേഷ് കത്തയച്ച വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്. ബാഗാളിലെ ദക്ഷിണ 24 പര്‍ഗാനയിലെ മദന്‍ ഗോപാലിന്റെയും ടുള്‍ടുളിന്റെയും മകനായ ഓര്‍ക്കോദീപാണ് വരന്. വിവിധ കേസുകളില്‍ വിചാരണതടവുകാരനായി നാലുവര്‍ഷമായി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുകയാണ് രൂപേഷ്. കുട്ടിക്കാലം മുതല്‍ സമരങ്ങള്‍ക്കും പൊതുപരിപാടികള്‍ക്കും ഒപ്പമുണ്ടായിരുന്നു മകളെക്കുറിച്ചുള്ള ഓര്‍മകളും സ്നേഹവുമാണ് കത്തിലുള്ളത്. കൂടാതെ വിചാരണ തടവില്‍ കഴിയുന്നതിനാല്‍ വിവാഹത്തിന് ഉണ്ടാകാന്‍ സാധിക്കുമോ എന്നറിയില്ലെന്നും അവരെ ആശംസിക്കാന്‍ എല്ലാവരും ഉണ്ടാകണമെന്നും കത്തിലൂടെ രൂപേഷ് പറയുന്നു.
</p>
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."