HOME
DETAILS
MAL
പൗരത്വപ്പട്ടിക: അന്തിമ തീരുമാനം ട്രൈബ്യൂണലിന്റേതെന്ന് കോടതി
backup
May 18 2019 | 19:05 PM
ന്യൂഡല്‍ഹി: അസമിലെ പൗരത്വപ്പട്ടികയില്‍ ഉള്‍പ്പെടുകയോ ഒഴിവാക്കപ്പെടുകയോ ചെയ്യുന്നവരുടെ കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം ഇതു സംബന്ധിച്ച ട്രൈബ്യൂണല്‍ വിധിക്ക് വിധേയമായിരിക്കുമെന്ന് സുപ്രിംകോടതി. ജസ്റ്റിസുമാരായ രഞ്ജന്‍ ഗൊഗോയ്, ദീപക് ഗുപ്ത, സഞ്ജീവ് ഖന്ന എന്നിവരടങ്ങുന്ന അവധിക്കാല ബെഞ്ചിന്റെതാണ് ഉത്തരവ്. പൗരത്വപ്പട്ടികയില്‍ നിന്ന് ഒരാളെ സര്‍ക്കാര്‍ ഒഴിവാക്കിയാലും അയാള്‍ക്ക് ബന്ധപ്പെട്ട സ്ഥലങ്ങളില്‍ അപ്പീല്‍ നല്‍കാനുള്ള അവകാശമുണ്ടാകും.
ഒരാളെ ട്രൈബ്യൂണല്‍ വിദേശിയാണെന്ന് കണ്ടെത്തിക്കഴിഞ്ഞാല്‍ സാധാരണ ഗതിയില്‍ അതിനെ പുനര്‍പരിശോധിക്കേണ്ട കാര്യമില്ല. ട്രൈബ്യൂണല്‍ ഒരാളെ വിദേശിയെന്ന വിധിച്ചാല്‍ അയാളെ പിന്നീട് പൗരത്വപ്പട്ടികയില്‍ ഉള്‍പ്പെടുത്താനാവില്ലെന്നും കോടതി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."