സംസ്ഥാന പഞ്ചഗുസ്തി മത്സരം സമാപിച്ചു
കണ്ണൂര്‍: സംസ്ഥാന പഞ്ചഗുസ്തി മത്സരത്തില്‍ വനിതാ വിഭാഗത്തില്‍ ജിന്‍സിമോള്‍ സെബാസ്റ്റിയനും (ഇടുക്കി), പുരുഷവിഭാഗത്തില്‍ എബിന് കുര്യനും (എറണാകുളം)വ്യക്തിഗതചാംപ്യന്മാരായി. മത്സരത്തില്‍ കോഴിക്കോട് ജില്ല 86 പോയിന്റും എറണാകുളം ജില്ല 73 പോയിന്റും നേടി. 14 ജില്ലകളില്‍ നിന്നു റബര്‍ ബോര്‍ഡ്, സ്പൈസസ്, എം.പി.ഡി.എ എന്നിവിടങ്ങളില്‍ നിന്നുമായി പുരുഷ-വനിതാ വിഭാഗങ്ങളിലായി 484 പേരാണ് ഗോദയിലിറങ്ങിയത്. സംസ്ഥാന ആം റസ്ലിങ് അസോസിയേഷനും ജില്ലാ അസോസിയേഷനും ചേര്‍ന്നാണ് മത്സരം നടത്തുന്നത്. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് മത്സരം ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാരുടെ ലോക പഞ്ചഗുസ്തി ചാംപ്യന്‍ ജോബി ജോണ്‍ മുഖ്യാതിഥിയായി. അഡ്വ. ടി.ഒ മോഹനന് അധ്യക്ഷനായി. പി.കെ പ്രേമരാജന്‍, ജോജി ഏലൂര്‍, കേരളത്തിലെ ഏക അന്തര്‍ദേശീയ പഞ്ചഗുസ്തി റഫറി എം.ഡി റാഫേല്‍, കെ. പ്രമോദ് എന്നിവരെ ആദരിച്ചു. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ.കെ വിനീഷ്, വി.പി പവിത്രന്, പ്രൊഫ.പി.കെ
ജഗന്നാഥന്, കൂക്കിരി രാജേഷ്, പി.
കെ പ്രേമരാജന്‍, കെ. പ്രമോദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."