മരുന്നു വിപണന മേഖല ഇനി സഊദികള്‍ക്ക് സ്വന്തം
റിയാദ്: മരുന്ന് വിപണന മേഖല പൂര്‍ണമായും സഊദികള്‍ക്ക് സ്വന്തമാക്കുന്നതിന്റെ ഭാഗമായി ഈ മേഖലയിലേക്കുള്ള വിസക്കു നിയന്ത്രണമേര്‍പ്പെടുത്തി.
ഡ്രഗ് മാര്‍ക്കറ്റിംഗ് ടെക്നീഷ്യന് പ്രൊഫഷനില്‍ വിദേശികളെ റിക്രൂട്ട് ചെയ്യുന്നതിന് വിസകള്‍ അനുവദിക്കുന്നത് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം പൂര്‍ണമായും നിര്‍ത്തിവച്ചു. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് വിദേശ മെഡിക്കല്‍ റെപ്രസന്റേറ്റീവുകള്ക്ക് തിരിച്ചടിയാകുന്നതാണ് പുതിയ തീരുമാനം.
മറ്റു മേഖലയില്‍നിന്നു ഈ മേഖലയിലേക്കുള്ള പ്രൊഫഷന് മാറ്റവും നിര്‍ത്തിവച്ചിട്ടുണ്ട്. മരുന്ന് വിപണന മേഖലയില്‍ ജോലി ചെയ്യുന്നതിന് ആവശ്യമായ സഊദി ഫാര്‍മസിസ്റ്റുകള്‍ ലഭ്യമാണെന്ന വസ്തുത കണക്കിലെടുത്ത് ആരോഗ്യ മന്ത്രിയും സഊദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ ഡോ. തൗഫീഖ് അല്‍റബീഅ മുന്നോട്ടുവച്ച നിര്‍ദേശം തൊഴില്‍ മന്ത്രി എന്‍ജിനീയര്‍ അഹ്മദ് അല്‍റാജ്ഹി അംഗീകരിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."