HOME
DETAILS

എണ്ണ ഉത്പാദനത്തില്‍ത്തില്‍ യോജിച്ച തീരുമാനം കൈക്കൊള്ളുമെന്ന് സഊദി ഊര്‍ജ മന്ത്രി

  
backup
May 19, 2019 | 2:11 PM

gulf-news-oil-production-saudi-minister

റിയാദ്: എണ്ണ ഉത്പാദനത്തില്‍ യോജിച്ച തീരുമാനം കൈക്കൊള്ളുമെന്നും എന്നാല്‍ എണ്ണവിപണിയില്‍ ആവശ്യത്തിനുള്ള എണ്ണയില്ലെന്ന അവകാശത്തില്‍ തനിക്ക് അഭിപ്രായമില്ലെന്നും സഊദി ഊര്‍ജ വ്യവസായ മന്ത്രി എന്‍ജിനീയര്‍ ഖാലിദ് അല്‍ ഫാലിഹ് പറഞ്ഞു. ഞായാറാഴ്ച നടക്കുന്ന റഷ്യയുള്‍പ്പെടെയുള്ള ഒപെക് ഇതര രാജ്യങ്ങളുമായുള്ള ചര്‍ച്ചകള്‍ക്ക് പുറപ്പെടും മുന്‍പ് ജിദ്ദയില്‍ റോയിട്ടേഴ്സുമായി സംസാരിക്കുകയായിരുന്നു മന്ത്രി. ജൂണ്‍ അവസാനം വരെ എണ്ണയുത്പാദന തീരുമാനം െൈകക്കാള്ളുകയില്ലെന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു.
ജനുവരിയില്‍ അടുത്ത ആറു മാസത്തേക്ക് എണ്ണയുത്പാദനത്തില്‍ ദിനം പ്രതി 1.2 ബാരല്‍ കുറവ് വരുത്താന്‍ ഒപെക്, ഒപെക് ഇതര രാജ്യങ്ങള്‍ സംയുക്ത തീരുമാനം കൈക്കൊണ്ടിരുന്നു. അന്താരാഷ്ട്ര എണ്ണവിലയില്‍ ഉയര്‍ച്ച ലക്ഷ്യമാക്കിയായിരുന്നു തീരുമാനം. ഞങ്ങളുടെ തീരുമാനം അനുയോജ്യമായിരിക്കും. എണ്ണവിപണിക്ക് ആവശ്യമായ രീതിയില്‍ തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ തങ്ങള്‍ ഒരുക്കമാണ്. അല്‍ ഫാലിഹ് പറഞ്ഞു.
എണ്ണമാര്‍ക്കറ്റില്‍ സന്തുലിതാവസ്ഥയും മാര്‍ക്കറ്റിനാവശ്യമായ രീതി കൈക്കൊള്ളുകയുമടക്കമുള്ള രണ്ടു കാര്യങ്ങള്‍ക്കാണ് ഒപെക് മുന്‍കൈയെടുക്കുന്നത്. ശരിയായ രീതിയില്‍ ഞങ്ങള്‍ കൈകാര്യം ചെയ്യും. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിദിനം 800,000 ബാരല്‍ എണ്ണയുല്‍പാദനം വെട്ടികുറക്കാനാണ് ഒപെക് തീരുമാനിച്ചിരുന്നത്. എന്നാല്‍, ഇറാന്‍, വെനസ്വലേ എണ്ണകള്‍ വിപണിയില്‍ എത്താതായതോടെ ഉത്പാദനം കൂടുതല്‍ കുറവാണ് ഉണ്ടാക്കിയത്. വിലക്കയറ്റ വിപണിയുടെ ആശങ്കകള്‍ക്കിടയിലാണ് ഒപെക്കിലെ ജോയിന്റ് മിനിസ്റ്റീരിയല്‍ ജോയിന്റ് കമ്മിറ്റി (ജെ. എം.എം. സി) യോഗം ചേരുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബേപ്പൂരില്‍ വെളിച്ചെണ്ണ മില്ലില്‍ വന്‍ തീപിടിത്തം; തീയണക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു

Kerala
  •  20 hours ago
No Image

പത്തനംതിട്ടയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരെ ഡിവൈഎഫ്‌ഐക്കാര്‍ ആക്രമിച്ചതായി പരാതി; അഞ്ചുപേര്‍ ചികിത്സയില്‍ 

Kerala
  •  20 hours ago
No Image

ധര്‍മേന്ദ്ര പ്രധാനെതിരെ ബിജെപി എംപിയുടെ മകളുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്; മണിക്കൂറുകള്‍ക്കകം അക്കൗണ്ട് 'കാണാതായി' 

National
  •  21 hours ago
No Image

വ‍ഞ്ചിയൂരിൽ പട്ടാപ്പകൽ യുവാവിനെ വെട്ടിക്കൊന്ന സംഭവം; നാല് പ്രതികളും പിടിയിൽ 

Kerala
  •  a day ago
No Image

ഡൽഹി വിദ്യാർത്ഥി സമരത്തിന് ആവേശമായി അറബി ഗാനം; 'നഹ്നുൽ ഹുനൂദ് സിന്ദാബാദ്' സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു

Kerala
  •  a day ago
No Image

വൈദ്യുതി പ്രതിസന്ധിക്ക് പിന്നില്‍ ചാര്‍ജ് വര്‍ധിപ്പിക്കാനുള്ള ആസൂത്രിത നീക്കം; ഭരിക്കാനറിയില്ലെങ്കില്‍ പഠിച്ചിട്ട് ഭരിക്കണം; യുഡിഎഫിനെതിരെ ഇ.പി ജയരാജന്‍ 

Kerala
  •  a day ago
No Image

ഇതിഹാദ് റെയിൽ ശൃംഖല വികസിക്കുന്നു; ദുബൈ സ്റ്റേഷൻ സെപ്റ്റംബർ 30ന്, കൂടുതൽ സ്റ്റേഷനുകൾ ഘട്ടംഘട്ടമായി തുറക്കും; 900 കിലോമീറ്റർ നീളമുള്ള ശൃംഖല

uae
  •  a day ago
No Image

രണ്ടാം വിവാഹം കഴിച്ച അച്ഛനെ വെട്ടിപ്പരിക്കേല്‍പ്പിച്ച മക്കള്‍ പിടിയില്‍ 

Kerala
  •  a day ago
No Image

വഞ്ചിയൂരില്‍ യുവാവിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്ന സംഭവം; പ്രതികള്‍ സഞ്ചരിച്ച വാഹനം കണ്ടെത്തി; തിരുവനന്തപുരം നഗരത്തില്‍ വ്യാപക പരിശോധന

Kerala
  •  a day ago
No Image

മുറിവ് ഡ്രസ്സിംഗിനും പരിചരണ മാനദണ്ഡങ്ങൾക്കായുള്ള ആഗോള ഐ‌എസ്‌ഒ കമ്മിറ്റിയെ ഇനി സഊദി അറേബ്യ നയിക്കും

Saudi-arabia
  •  a day ago