ആരോഗ്യമേഖല: സംസ്ഥാന സര്‍ക്കാര്‍ 325.5 കോടി ആവശ്യപ്പെട്ടു
കൊച്ചി: പ്രളയത്തെ തുടര്‍ന്ന് സംസ്ഥാനത്തെ ആരോഗ്യ രംഗത്തുണ്ടായ നാശനഷ്ടങ്ങള്‍ നികത്തുന്നതിനും ആരോഗ്യരംഗം പുനര്‍നിര്‍മിക്കുന്നതിനും 325.5 കോടി രൂപയുടെ സാമ്പത്തിക സഹായം സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച മെമ്മോറാണ്ടം ആരോഗ്യമന്ത്രി കെ.കെ ശൈലജ കേന്ദ്രമന്ത്രി ജെ.പി നദ്ദയ്ക്ക് കൈമാറി. നെടുമ്പാശ്ശേരി സാജ് ഹോട്ടലില്‍ നടന്ന അവലോകന യോഗത്തിലാണ് മെമ്മോറാണ്ടം കൈമാറിയത്.
സര്‍ക്കാരിന്റെ ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. വിദഗ്ധരടങ്ങിയ നാഷണല്‍ ഹെല്‍ത്ത് മിഷന്റെ ഒരു സംഘത്തെ നാശനഷ്ടങ്ങള്‍ അവലോകനം ചെയ്യാന്‍ കേരളത്തിലേക്ക് അയക്കും. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ആവശ്യമുള്ളവ, അടിയന്തരമായി ആവശ്യമുള്ളവ എന്നിങ്ങനെ തരംതിരിച്ച് ആരോഗ്യ രംഗത്തെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന ആരോഗ്യവ കുപ്പ് വഹിച്ച പങ്കിനെ കേന്ദ്രമന്ത്രി അഭിനന്ദിച്ചു. ജോയിന്റ് സെക്രട്ടറി ലുവ് അഗര്‍വാള്‍, എന്‍.എച്ച്.എം സംസ്ഥാന മിഷന്‍ ഡയരക്ടര്‍ കേശവേന്ദ്രകുമാര്‍, ജില്ലാ കലക്ടര്‍ കെ. മുഹമ്മദ് വൈ. സഫീറുല്ല, ഡി.എച്ച്.എസ് ഡോ.ആര്‍.എല്‍ സരിത, മെഡിക്കല്‍ എജ്യുക്കേഷന്‍ ഡയരക്ടര്‍ ഡോ. റംല ബീവി തുടങ്ങിയവര്‍ അവലോകന യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."