പൂമാല അര്‍പ്പിച്ച് എഴുന്നള്ളിക്കില്ല: സി.പി.എം
തിരുവനന്തപുരം: സ്ത്രീ സുരക്ഷ ഉറപ്പാക്കുക, സ്ത്രീകളുടെ നേരെയുള്ള അതിക്രമങ്ങള്‍ തടയുക എന്നീ കാര്യങ്ങളില്‍ എക്കാലത്തും ഉറച്ച നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്ന് ഇന്നലെ സി.പി.എം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.
സ്ത്രീകളെ അപമാനിക്കുന്ന പരാതികള്‍ ഉയര്‍ന്നുവന്ന അപൂര്‍വം ചില സന്ദര്‍ഭങ്ങളില്‍ കര്‍ശന നടപടികളാണ് പാര്‍ട്ടി സ്വീകരിച്ചത്. സി.പി.എമ്മിന്റെ ഇത്തരം നിലപാടുകള്‍ ജനങ്ങള്‍ക്ക് ബോധ്യമുള്ളതാണ്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍, അപമാനിക്കല്‍ തുടങ്ങിയ പ്രശ്‌നങ്ങളില്‍ മറ്റൊരു പാര്‍ട്ടിയും സി.പി.എം സ്വീകരിച്ചതുപോലെയുള്ള കര്‍ശനമായ നിലപാട് സ്വീകരിച്ചിട്ടില്ല.
ആരോപണ വിധേയരായ നേതാക്കളെ എഴുന്നള്ളിച്ച് ഘോഷയാത്ര നടത്തുകയും പൂമാലയര്‍പ്പിക്കുകയും ചെയ്ത ബൂര്‍ഷ്വാ പാര്‍ട്ടികളുടെ പാരമ്പര്യമല്ല സി.പി.എം ഉയര്‍ത്തിപ്പിടിക്കുന്നത്. ശശിക്കെതിരായി ഉയര്‍ന്ന പരാതിയിലും പാര്‍ട്ടിയുടെ ഭരണഘടനയ്ക്കും അന്തസിനും സദാചാര മൂല്യങ്ങള്‍ക്കും അനുസൃതമായ തീരുമാനങ്ങളായിരിക്കും പാര്‍ട്ടി കൈക്കൊള്ളുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."