നെടുമ്പാശ്ശേരിയില്‍ ഒരുകിലോ സ്വര്‍ണവുമായി താമരശേരി സ്വദേശി പിടിയില്‍
നെടുമ്പാശ്ശേരി: അന്താരാഷ്ട്ര വിമാനത്താവളം വഴി നാട്ടിലേക്ക് കടത്തുന്നതിനിടെ യാത്രക്കാരനില്‍ നിന്നും ഒരുകിലോ സ്വര്‍ണം പിടികൂടി. ദോഹയില്‍ നിന്നും ഇന്‍ഡിഗോ വിമാനത്തില്‍ നെടുമ്പാശ്ശേരിയിലെത്തിയ താമരശേരി സ്വദേശിയായ യാത്രക്കാരനാണ് കസ്റ്റംസിന്റെ പിടിയിലായത്. 32 ലക്ഷം രൂപയുടെ സ്വര്‍ണമാണ് പിടിച്ചെടുത്തത്.
തുടര്‍ച്ചയായ നാലാം ദിവസമാണ് നെടുമ്പാശേരിയില്‍ സ്വര്‍ണവേട്ട തുടരുന്നത്. ഡി.ആര്.ഐ വിഭാഗം രംഗത്തെത്തിയതോടെയാണ് കസ്റ്റംസ് വിഭാഗം പരിശോധനകള്‍ ഊര്‍ജിതമാക്കിയത്. മൂന്നര കി.ഗ്രാം സ്വര്‍ണം കടത്താന്‍ സഹായിക്കുന്നതിനിടെ വിമാനത്താവള ജീവനക്കാരനെ കഴിഞ്ഞ ദിവസം ഡി.ആര്.ഐ ഉദ്യോഗസ്ഥര്‍ പിടികൂടിയിരുന്നു.
വെള്ളിയാഴ്ച രാത്രി ടി.വി സ്റ്റാന്റില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ഒരുകിലോ സ്വര്‍ണം മലപ്പുറം സ്വദേശിയില്‍ നിന്നും കസ്റ്റംസ് പിടിച്ചെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."