ഓപ്പണ്‍ സ്‌കൈ പോളിസി; കേരളത്തിലെ കാര്‍ഗോ കയറ്റുമതിയ്ക്ക് തിരിച്ചടി; അനുമതി രാജ്യത്തെ ആറ് വിമാനത്താവളങ്ങള്‍ക്ക് മാത്രം
കൊണ്ടോട്ടി: വിദേശത്തേക്ക് വിമാനങ്ങള്‍ വഴിയുള്ള ചരക്കു നീക്കത്തിന് ഡയരക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍(ഡി.ജി.സി എ)ഏര്‍പ്പെടുത്തിയ ഓപ്പണ്‍ സ്‌കൈ പോൡി കേരളത്തിന് തിരിച്ചടിയാകുന്നു.
വിദേശ രാജ്യങ്ങളിലേക്ക് വിമാന കാര്‍ഗോയ്ക്ക് അനുമതി ഇന്ത്യയിലെ മുംബൈ,ഡല്‍ഹി, ബംഗളൂരു, ചെന്നൈ,ഹൈദരാബാദ്,കൊല്‍ക്കത്ത എന്നീ ആറ് വിമാനത്താവളങ്ങളില്‍ മാത്രമായി പരിമിതപ്പെടുത്തിയാണ് ഡി.ജി.സി.എയുടെ പുതിയ ഉത്തരവ്. ഇതോടെ പതിവ് യാത്രാ വിമാനങ്ങളില്‍ മാത്രമായി കേരളത്തിലടക്കം കാര്‍ഗോ കയറ്റുമതി ചുരുങ്ങി.
കൊവിഡ് കാലത്തും കേരളത്തില്‍ നിന്ന് കാര്‍ഗോ കയറ്റുമതിക്ക് വിദേശ വിമാനങ്ങളടക്കം രംഗത്തുണ്ടായിരുന്നു. കൊച്ചിയില്‍ നിന്ന് എമിറേറ്റ്‌സ് എയര്‍ ദിനേനയും തിരുവനന്തപുരത്ത് നിന്ന് ആഴ്ചയില്‍ രണ്ട് ദിവസവും കാര്‍ഗോ സര്‍വിസ് നടത്തുന്നുണ്ട്, ഖത്തര്‍ എയര്‍ തിങ്കള്‍,ബുധന്‍,വെള്ളി ദിവസങ്ങളില്‍ കൊച്ചിയില്‍ നിന്നും ശനി,ചൊവ്വ ദിവസങ്ങളില്‍ തിരുവനന്തപുരത്ത് നിന്നും ചരക്കുകളുമായി മാത്രം പറക്കുന്നുണ്ട്.സഊദി എയര്‍ലെന്‍സിന് കൊച്ചിയില്‍ നിന്ന് ബുധന്‍,ശനി ദിവസങ്ങളിലും കാര്‍ഗോക്ക് മാത്രം സര്‍വിസുണ്ട്.കരിപ്പൂരില്‍ നിന്നും സ്‌പൈസ് ജെറ്റ്,ഫ്‌ളൈ ദുബൈ വിമാനങ്ങളും കാര്‍ഗോ ചാര്‍ട്ടേര്‍ഡ് സര്‍വിസുകളും നടത്തുന്നുണ്ട്.
പ്രതിമാസം ആയിരം മുതല്‍ മൂവായിരം വരെ ടണ്‍ കാര്‍ഗോയാണ് രാജ്യത്തെ വിമാനത്താവളങ്ങള്‍ വഴി കയറ്റുമതി ചെയ്യുന്നത്. ഓണം,പെരുന്നാള്‍,ക്രിസ്മസ് സീസണില്‍ കാര്‍ഗോ കയറ്റുമതി കേരളത്തില്‍ ഇരട്ടിയാകും. കേരളത്തില്‍ മാത്രം കാര്‍ഗോ കയറ്റുമതിക്ക് നൂറിലേറെ ഏജന്റുമാരുണ്ട്.ഇവരെല്ലാം നഷ്ടം സഹിച്ച് സമീപത്തെ ചെന്നൈ,ബംഗളൂരു വിമാനത്താവളങ്ങള്‍ വഴി കാര്‍ഗോ കൊണ്ടുപോകേണ്ട ഗതികേടാണ് ഓപ്പണ്‍ സ്‌കൈ പോളിസി വഴിയുണ്ടായത്. ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കയറ്റുമതി ഏജന്റുമാരും വിവിധ സംഘടനകളും പ്രധാനമന്ത്രിക്കും വ്യോമയാന മന്ത്രിക്കും,എം.പിമാര്‍ക്കും നിവേദനം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."