HOME
DETAILS

പുറത്താക്കപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തിരിച്ചെടുക്കാന്‍ കെ.പി.സി.സി തീരുമാനം

  
backup
May 08, 2017 | 8:39 PM

%e0%b4%aa%e0%b5%81%e0%b4%b1%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f-%e0%b4%95%e0%b5%8b%e0%b4%a3%e0%b5%8d%e2%80%8d


കല്‍പ്പറ്റ: ജില്ലയില്‍ സംഘടനാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനെതുടര്‍ന്ന് കെ.പി.സി.സി നിര്‍ദേശപ്രകാരം പുറത്താക്കിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തിരിച്ചെടുക്കാന്‍ തീരുമാനം.
കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവായിരുന്ന പി.വി ജോണിന്റെ ആത്മഹത്യ വിവാദവുമായും, മുന്‍ മന്ത്രി പി.കെ ജയലക്ഷ്മിക്കെതിരേയുള്ള വിവാദങ്ങളുമായും ബന്ധപ്പെട്ട് പുറത്താക്കിയ പ്രവര്‍ത്തകരെയാണ് തിരിച്ചെടുക്കുന്നത്. മാനന്തവാടി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റും ഡി.സി.സി ജനറല്‍ സെക്രട്ടറിയും മഹിളാ കോണ്‍ഗ്രസ് നേതാവുമായിരുന്ന സില്‍വി തോമസ്, മുന്‍ മന്ത്രി പി.കെ ജയലക്ഷ്മിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയും ഡി.സി.സി ജനറല്‍ സെക്രട്ടറിയുമായിരുന്ന അഡ്വ. ശ്രീകാന്ത് പട്ടയന്‍, കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ എം.എം നിഷാന്ത്, സി.എച്ച് സുഹൈര്‍, എറമ്പയില്‍ മുസ്തഫ, ഇ.സി രൂപേഷ്, സാബു മണിത്തൊട്ടി, ജി.എസ്.ടി.യു മുന്‍ ജില്ലാ പ്രസിഡന്റും ഡി.സി.സി അംഗവുമായിരുന്ന പി.കെ രാജന്‍, മുന്‍ ബ്ലോക്ക് സെക്രട്ടറി അഡ്വ. ജോസ് കുമ്പയ്ക്കല്‍, മണ്ഡലം സെക്രട്ടറി ആയിരുന്ന ലേഖ രാജീവന്‍ തുടങ്ങിയ മാനന്തവാടിയിലെ പ്രമുഖ കോണ്‍ഗ്രസ് പ്രവര്‍ത്തകരെല്ലാം ഇനി പാര്‍ട്ടിയിലേക്ക് തിരികെ വരും.
എന്നാല്‍ പി.വി ജോണ്‍ ആത്മഹത്യ വിവാദത്തിലെ മുഖ്യ ആരോപണവിധേയനായ വി.കെ ജോസിനെ തിരിച്ചെടുക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.
ഇതോടെ തെരഞ്ഞെടുപ്പ് സമയത്ത് ഏറെ സജീവമാവുകയും എം.എല്‍.എ ഒ.ആര്‍ കേളുവിന്റെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിക്കുകയും ചെയ്ത സേവ് കോണ്‍ഗ്രസ് ഇല്ലാതാവും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബേപ്പൂരില്‍ വെളിച്ചെണ്ണ മില്ലില്‍ വന്‍ തീപിടിത്തം; തീയണക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു

Kerala
  •  a day ago
No Image

പത്തനംതിട്ടയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരെ ഡിവൈഎഫ്‌ഐക്കാര്‍ ആക്രമിച്ചതായി പരാതി; അഞ്ചുപേര്‍ ചികിത്സയില്‍ 

Kerala
  •  a day ago
No Image

ധര്‍മേന്ദ്ര പ്രധാനെതിരെ ബിജെപി എംപിയുടെ മകളുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്; മണിക്കൂറുകള്‍ക്കകം അക്കൗണ്ട് 'കാണാതായി' 

National
  •  a day ago
No Image

വ‍ഞ്ചിയൂരിൽ പട്ടാപ്പകൽ യുവാവിനെ വെട്ടിക്കൊന്ന സംഭവം; നാല് പ്രതികളും പിടിയിൽ 

Kerala
  •  a day ago
No Image

ഡൽഹി വിദ്യാർത്ഥി സമരത്തിന് ആവേശമായി അറബി ഗാനം; 'നഹ്നുൽ ഹുനൂദ് സിന്ദാബാദ്' സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു

Kerala
  •  a day ago
No Image

വൈദ്യുതി പ്രതിസന്ധിക്ക് പിന്നില്‍ ചാര്‍ജ് വര്‍ധിപ്പിക്കാനുള്ള ആസൂത്രിത നീക്കം; ഭരിക്കാനറിയില്ലെങ്കില്‍ പഠിച്ചിട്ട് ഭരിക്കണം; യുഡിഎഫിനെതിരെ ഇ.പി ജയരാജന്‍ 

Kerala
  •  a day ago
No Image

ഇതിഹാദ് റെയിൽ ശൃംഖല വികസിക്കുന്നു; ദുബൈ സ്റ്റേഷൻ സെപ്റ്റംബർ 30ന്, കൂടുതൽ സ്റ്റേഷനുകൾ ഘട്ടംഘട്ടമായി തുറക്കും; 900 കിലോമീറ്റർ നീളമുള്ള ശൃംഖല

uae
  •  a day ago
No Image

രണ്ടാം വിവാഹം കഴിച്ച അച്ഛനെ വെട്ടിപ്പരിക്കേല്‍പ്പിച്ച മക്കള്‍ പിടിയില്‍ 

Kerala
  •  a day ago
No Image

വഞ്ചിയൂരില്‍ യുവാവിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്ന സംഭവം; പ്രതികള്‍ സഞ്ചരിച്ച വാഹനം കണ്ടെത്തി; തിരുവനന്തപുരം നഗരത്തില്‍ വ്യാപക പരിശോധന

Kerala
  •  a day ago
No Image

മുറിവ് ഡ്രസ്സിംഗിനും പരിചരണ മാനദണ്ഡങ്ങൾക്കായുള്ള ആഗോള ഐ‌എസ്‌ഒ കമ്മിറ്റിയെ ഇനി സഊദി അറേബ്യ നയിക്കും

Saudi-arabia
  •  a day ago